ഹ്യൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പന്ത്രണ്ടാമത് ബയനിയൽ കോൺഫറൻസിൽ വെച്ചു നടന്ന എക്‌സിക്യൂട്ടീവ്കൗൺസിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്‌ചെ ഹോക്ക് കമ്മിറ്റി ചെയർമാൻ ഹരി നമ്പൂതിരി യുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിങ് തെരെഞ്ഞെടുപ്പ് കമ്മീഷണർ രജനീഷ്തി ബാബു തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ചു. സെക്രട്ടറി വർഗീസ് .പി . എബ്രഹാം കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു .കഴിഞ്ഞ രണ്ടു വര്ഷം നൽകിയ പിന്തുണക്ക് ജെയിംസ് കൂടൽ നന്ദി പറഞ്ഞു.

ചെയർമാനായി ഹരിനമ്പൂതി (റിയോ ഗാർഡൻ വാലി ) യേയും പ്രസിഡന്റായി തങ്കം അരവിന്ദ്( ന്യൂ ജേഴ്സി) നെയും തെരെഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ കോശി ഓ തോമസ് ന്യൂ യോർക്ക് (വൈസ് ചെയർമാൻ) ഡോ. സോഫി വിൽസൺ ന്യൂ ജേഴ്സി (വൈസ് ചെയർ), ജേക്കബ്ബ് കുടശ്ശനാട് ഹ്യൂസ്റ്റൺ (വൈസ് പ്രസിഡന്റ് - അഡ്‌മിൻ), വിദ്യാ കിഷോർ ന്യൂ ജേഴ്സി (വൈസ് പ്രസിഡന്റ് -ഓർഗനൈസേഷൻ), ശാലു പൊന്നൂസ് പെൻസിൽവാനിയ (വൈസ് പ്രസിഡന്റ് -പ്രൊജക്റ്റ്), ബിജു ചാക്കോ ന്യൂ യോർക്ക് (ജനറൽ സെക്രട്ടറി), അനിൽ കൃഷ്ണൻകുട്ടി വാഷിങ്ടൺ (ജോയിന്റ് സെക്രട്ടറി), തോമസ് ചെല്ലത് ഡാളസ് (ട്രഷറർ), സിസിൽ ജോയി പഴയമ്പള്ളിൽ ന്യൂ യോർക്ക് (ജോയിന്റ് ട്രഷറർ) ഡോ. നിഷ പിളൈ ന്യൂ യോർക്ക് (വുമൺ ഫോറം പ്രസിഡന്റ്) മില്ലി ഫിലിപ്പ് പെൻസിൽവാനിയ (വുമൺ ഫോറം സെക്രട്ടറി) ജോർജ്ജ് ഈപ്പൻ ഹ്യൂസ്റ്റൺ (ബിസിനസ് ഫോറം പ്രസിഡന്റ്), ജിമ്മി സ്‌കറിയ ന്യൂ യോർക്ക് (യൂത്ത് ഫോറം സെക്രട്ടറി) സാബു കുര്യൻ ഡാളസ് (മീഡിയ ഫോറം ചെയർമാൻ) ബൈജുലാൽ ഗോപിനാഥൻ ന്യൂ ജേഴ്സി (മീഡിയ ഫോറം സെക്രട്ടറി) , മേരി ഫിലിപ്പ് ന്യൂ യോർക്ക് (ഹെൽത്ത് ഫോറം ചെയർ, ലക്ഷ്മി പീറ്റർ ഹ്യൂസ്റ്റൺ ( കൾച്ചറൽ ഫോറം ചെയർ) എന്നിവരെ തെരെഞ്ഞെടുത്തു. ഉപദേശകസമിതി ചെയർമാനായി തോമസ് മാത്യു മെരിലാൻഡ് നെയും അംഗങ്ങളായി ജയിംസ് കൂടൽ ഹ്യൂസ്റ്റൺ, വർഗീസ് തെക്കേകര ന്യൂ യോർക്ക് എന്നിവരെയും തെരെഞ്ഞെടുത്തു.

ഗോബൽ അഡൈ്വസറി ബോർഡ് ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ഗ്ലോബൽ ചെയർമാൻ ഡോ.എ.വി.അനൂപ്, ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള, ജനറൽ സെക്രട്ടറി സി യു മത്തായി, വൈസ് പ്രെസിഡന്റുമാരായ ടി പി വിജയൻ, എസ് കെ ചെറിയാൻ എന്നിവർ അനോമോദിച്ചു.