- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വേൾഡ് മലയാളി കൗൺസിലിന്റെ മൂന്നു പുതിയ പ്രോവിൻസുകൾ ഡാൻ മോഹൻ ഉദ്ഘാടനം ചെയ്തു
ന്യുജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ ഭാഗമായി ടാമ്പ, സൗത്ത് ഫ്‌ളോറിഡ, അറ്റ്‌ലാന്റാ എന്നിവിടങ്ങളിൽ മൂന്നു പുതിയ പ്രോവിൻസുകൾ മുൻ ഗ്ലോബൽ ചെയർമാൻ ഡാൻ മോഹൻ ഉദ്ഘാടനം ചെയ്തു. നാലു പ്രോവിൻസുകൾ കൂടി മെയ്, ജൂൺ മാസങ്ങളിൽ ആരംഭിക്കും. ഇരുപതു രാജ്യങ്ങളിൽ സജീവമായ പ്രവർത്തനം കാഴ്ച വയ്ക്കുന്ന കൗൺസിലിന്റെ രണ്ടു ദശാബ്ദമായുള്ള പ്രവ
ന്യുജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ ഭാഗമായി ടാമ്പ, സൗത്ത് ഫ്‌ളോറിഡ, അറ്റ്‌ലാന്റാ എന്നിവിടങ്ങളിൽ മൂന്നു പുതിയ പ്രോവിൻസുകൾ മുൻ ഗ്ലോബൽ ചെയർമാൻ ഡാൻ മോഹൻ ഉദ്ഘാടനം ചെയ്തു. നാലു പ്രോവിൻസുകൾ കൂടി മെയ്, ജൂൺ മാസങ്ങളിൽ ആരംഭിക്കും.
ഇരുപതു രാജ്യങ്ങളിൽ സജീവമായ പ്രവർത്തനം കാഴ്ച വയ്ക്കുന്ന കൗൺസിലിന്റെ രണ്ടു ദശാബ്ദമായുള്ള പ്രവർത്തനങ്ങൾ ഡാൻ മോഹൻ സമ്മേളനങ്ങളിൽ വിവരിച്ചു. പ്രൊഫഷണൽ രംഗത്തെ ഉയർച്ചക്കു സഹായമെത്തിക്കുക, ആഗോള തലത്തിൽ നെറ്റ് വർക്കിംഗിനു സൗകര്യമൊരുക്കുക, സേവന പ്രവർത്തനങ്ങൾ നടത്തുക, സാംസ്‌കാരിക ബന്ധങ്ങൾക്കു വഴിയൊരുക്കുക തുടങ്ങിയവ കൗൺസിലിനെ മറ്റു സംഘടനകളിൽ നിന്നു വ്യത്യസ്ഥമാക്കുന്നുവെന്നു മോഹൻ ചൂണ്ടിക്കാട്ടി.
സംഘടനയുടെ പ്രവർത്തന രീതിയും വിവിധ തലങ്ങളിലെ സംഘടനാ നേത്രുത്വവും നിയമാവലിയും പുതിയ അംഗങ്ങൾക്കു പരിചയപ്പെടുത്തി. സംഘടനയുടെ ഇരുപതാം വാർഷികം ആഗോള തലത്തിൽ ദൂബായിൽ വച്ചും പ്രൊവിൻസ് തലത്തിലും ഈ വർഷം ആഘോഷിക്കുന്നു. ദുബായിയിൽ ഏപ്രിൽ 16,17,18 തീയതിൽകളിൽ അറ്റ്‌ലാന്റിസ് ഹോട്ടലിലാണു പ്രധാന ആഘോഷം. വിവിധ രാജ്യങ്ങളിൽ നിന്നായി 200ൽ പരം പ്രതിനിധികൾ പങ്കെടുക്കും. അമേരിക്കാ റീജിയനിൽ ആഘോഷം വൈകാതെ പ്രഖ്യാപിക്കുമെന്നും മോഹൻ പറഞ്ഞു.

അമ്പത്തൊന്നംഗ ടാമ്പാ പ്രോവിൻസിന്റെ ചെയർമാനായി തോമസ് വലിയവീടനെയും വൈസെ ചെയർമാനായി സുരേഷ് നായരെയും തെരെഞ്ഞെടുത്തു. ജോസ്‌മോൻ തത്തംകുളം, പ്രസിഡന്റ്; ജോമോൻ തെക്കേത്തോട്ടിൽ, വൈസ് പ്രസിഡന്റ്; ജിനൊ വർഗീസ്, സെക്രട്ടറി; ജോൺ കല്ലൊലിക്കൽ, ജോ. സെക്രട്ടറി; ജെയ്‌മോൻ എബ്രഹാം, ട്രഷ്രർ; സൈമൻ തൊമ്മൻ, ജോ. ട്രഷറർ; ബെറ്റ്‌സി മറ്റമന (വിമൻസ് ഫോറം); ഡോളി വേണാട് (യൂത്ത് ഫോറം), വർഗീസ് മാണി, ബാബു പോൾ, ഉല്ലാസ് ഉലഹന്നാൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണു ഭാരവാഹികൾ.
മയാമി കേന്ദ്രമായുള്ള സൗത്ത് ഫ്‌ളോറിഡ പ്രോവിൻസിൽ 32 അംഗങ്ങളാണുള്ളത്. ഡോ. തോമസ് പനവേലി, ചെയർമാൻ; ജോസ് മാത്യു, വൈസ് ചെയർമാൻ; റെജി മാത്യു, പ്രസിഡന്റ്; ഡോ. ജോൺ തോമസ്, വൈസ് പ്രസിഡന്റ്; ഡോ. ഫിലിപ്പ് ജോർജ്, സെക്രട്ടറി; ജേക്കബ് പോൾ, ജോ. സെക്രട്ടറി; മോൻസി ജോർജ്, ട്രഷറർ; മോഹൻ ഉമ്മൻ, ജൊ. ട്രഷറർ; മേരി മാത്തൻ (വിമൻസ് ഫോറം പ്രസിഡന്റ്) ഷെർലി തോമസ് (യൂത്ത് ഫോറം); സോളമൻ മാത്യു, ജിനു കടവിൽ (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണു ഭാരവാഹികൾ.

അറ്റ്‌ലാന്റാ പ്രൊവിൻസിൽ 37 അംഗങ്ങളുണ്ട്. ജൂവൽ ജോസ്, ചെയർമാൻ; ഷീല ജോർജ്, വൈസ് ചെയർ; തോമസ് ചാക്കോ മാപ്പിളശേരി, പ്രസിഡന്റ്; ബിന്ദു എബ്രഹാം കരിപ്പാപ്പറമ്പിൽ, വൈസ് പ്രസ്ഡന്റ്; ജോഷി മാത്യു, സെക്രട്ടറി; ജോയി ചിറക്കൽ, ജോ.സെക്രട്ടറി; ഷൈബി തോമസ്, ട്രഷറർ; ഗ്രേസി ചാക്കൊ, റാണി ചിറക്കൽ (വിമൻസ് ഫോറം) എന്നിവരാണ് ഭാരവാഹികൾ.

ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ



