വളരെ വ്യത്യസ്തമായ വിവിധ കലാപരിപാടികളോടെ വേൾഡ് മലയാളീ കൗൺസിലിന്റെ ദമ്മാം ശാഘ കേരളീയരുടെ സ്വകാര്യ അഹംഭാവമെന്നു വരെ വിശേഷിപ്പിക്കാവുന്ന ഓണം, അതുപോലെ ലോകമെമ്പാടും ഒത്തൊരുമയോടെയും മതസൗഹാർദത്തോടെയും കൊണ്ടാടിയ യീദ് ആഘോഷം, ദമ്മാം, അൽഖോബാർ, ജുബൈൽ എന്നിവടങ്ങളിലെ മലയാളീകുടുംമ്പങ്ങൾ ഒത്തൊരുമിച്ച് ദമ്മാമിൽ കൊണ്ടാടി.

ഓണത്തിന്റെയും പെരുന്നാളിന്റെയും പ്രാധാന്യത്തെപറ്റി പ്രസിഡണ്ട് ഇടത്തൊടി കെ. ഭാസ്‌കരൻ പ്രസംഗിച്ചു. ചെയർമാൻ ഡിക്ക്‌സൻ ഫെർണാ ണ്ടസ്, മിഡിൽയീസ്റ്റ് ചെയർമാൻ ജോസഫ് മാത്യു, വൈസ് പ്രസിഡൻു്മാരായ അബ്ദുൽ ഗഫൂർ, ഷാജൻ പോൾ, സെക്രട്ടറി അനിൽ കുമാർ, ജോയിന്റ് സെക്രട്ടറി ബിജുമാത്യു, ട്രഷറർ സുധീർ പണിക്കർ, എക്‌സികുട്ടീവ് അംഗം ആന്റോ പി.പി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. ഓണത്തിനു മാറ്റു കൂട്ടുന്ന വിഭവസമൃദ്ധമായ ഓണസദ്യയും പരിപാടികൾക്ക് കൊഴുപ്പേകി.

യോഗത്തിൽ വേൾഡ് മലയാളീ കൗൺസിലിന്റെ സ്ത്രീകളുടെയും യുവവിഭാകത്തിന്റെയും കമ്മറ്റികൾ രൂപീകരിച്ചു.സ്ത്രീകളുടെ യൂനിറ്റ്, ബിന്ദു സാജൻ വൈസ് ചെയര്മായൻ, ഡോക്ടർ ബിനന്ദു ബിനു പ്രസിഡണ്ട്, ഹേമ അനിൽകുമാർ വൈസ് പ്രസിഡണ്ട്, ബിനിത ജോയ് സെക്രട്ടറി, സവിത വർഗീസ് ജോയിന്റ് സെക്രട്ടറി, സിബില ഡിക്ക്‌സൻ ആർട്‌സ് കൾച്ചിറൽ സെക്രട്ടറി, എക്‌സികുട്ടീവ് അംഗങ്ങളായി വിനീത, ബിജി ജോസ്, സുനിത, മിസ്സിസ് ഗഫൂർ എന്നിവർ സാരഥ്യം വഹിക്കും.

യുവവിഭാഗത്തെ ബിജുമാത്യു, റിയാസ് ബദറുദ്ധീൻ, സാന്ദ്ര ഡിക്ക്‌സൻ എന്നിവരും നയിക്കും. വരും നാളുകളിൽ മലയാളികൾക്കു പ്രയോജനകരമായ പലവിധ ഗുണമേന്മയുള്ള പരിപാടികളുമായി ദമ്മാമിലെ വേൾഡ് മലയാളീ കൗൺസിൽ രംഗത്തുവരുമെന്ന് സങ്കാടകർ അറിയിച്ചു.