- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വേൾഡ് മലയാളി കൗൺസിൽ ഡി.എഫ്.ഡബ്ല്യൂ പ്രൊവിൻസ് 2018 - 20 ഭാരവാഹികളെ തെരഞ്ഞെടുത്തു
ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഡി.എഫ്.ഡബ്ല്യൂ. പ്രൊവിൻസ് പതിനൊന്നാമത് ബയനിയൽ മീറ്റിങ്ങിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രൊവിൻസ് ഭാരവാഹികളെ തെരഞ്ഞെടുത്തു. റൗലേറ്റിലെ സ്പൈസ് വില്ലേജിൽ കൂടിയ യോഗം, ഇലക്ഷൻ കമ്മിഷണർ തോമസ് മാത്യുവിന് ഡബ്ല്യൂ.എം.സി. നിയമാവലിയിൽ പരാമർശിച്ചിട്ടുള്ള ചടങ്ങ് അനുസരിച്ചു ഇപ്പോഴത്തെ ചെയർമാൻ തോമസ് ചെല്ലേത് കൈമാറി. ഫൈനൽ സ്ഥാനാർത്ഥികളായ ചെയർമാൻ, പ്രസിഡന്റ്, സെക്രട്ടറി, എന്നിവർക്കു അഞ്ചു മിനിറ്റു വീതവും മറ്റു സ്ഥാനാർത്ഥികൾക്ക് രണ്ടു മിനിറ്റു വീതവും തങ്ങൾക്കുള്ള വിഷൻ പ്രസ്താവിക്കുവാനുള്ള അവസരം നൽകി. എതിർ സ്ഥാനാർത്ഥികൾ ഇല്ലാതിരുന്നതിനാൽ എതിർപ്പില്ലാതെ ഭാരവാഹികളെ തെരഞ്ഞെടുത്തത് മറ്റു സംഘടനകൾക്കു മാതൃകയായി. തുടർന്ന് ഇലക്ഷൻ കമ്മീഷണർ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ പേരുകൾ വായിക്കുകയും തുടർന്ന് നടന്ന ബയനിയൽ ജനറൽ കൗൺസിൽ മീറ്റിംഗിൽ 'വോയിസ്' വോട്ടോടുകൂടി തെരഞ്ഞെടുപ്പിനെ റാറ്റിഫൈ ചെയ്യുകയും ചെയ്തു. ഗുഡ് വിൽ അംബാസഡർ : പാസ്റ്റർ ഷാജി കെ. ഡാനിയേൽ അഗാപ്പെഅഡൈ്വസറി ചെയർ: ഏലിക്കുട്ടി ഫ്രാൻസിസ്ച
ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഡി.എഫ്.ഡബ്ല്യൂ. പ്രൊവിൻസ് പതിനൊന്നാമത് ബയനിയൽ മീറ്റിങ്ങിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രൊവിൻസ് ഭാരവാഹികളെ തെരഞ്ഞെടുത്തു. റൗലേറ്റിലെ സ്പൈസ് വില്ലേജിൽ കൂടിയ യോഗം, ഇലക്ഷൻ കമ്മിഷണർ തോമസ് മാത്യുവിന് ഡബ്ല്യൂ.എം.സി. നിയമാവലിയിൽ പരാമർശിച്ചിട്ടുള്ള ചടങ്ങ് അനുസരിച്ചു ഇപ്പോഴത്തെ ചെയർമാൻ തോമസ് ചെല്ലേത് കൈമാറി. ഫൈനൽ സ്ഥാനാർത്ഥികളായ ചെയർമാൻ, പ്രസിഡന്റ്, സെക്രട്ടറി, എന്നിവർക്കു അഞ്ചു മിനിറ്റു വീതവും മറ്റു സ്ഥാനാർത്ഥികൾക്ക് രണ്ടു മിനിറ്റു വീതവും തങ്ങൾക്കുള്ള വിഷൻ പ്രസ്താവിക്കുവാനുള്ള അവസരം നൽകി. എതിർ സ്ഥാനാർത്ഥികൾ ഇല്ലാതിരുന്നതിനാൽ എതിർപ്പില്ലാതെ ഭാരവാഹികളെ തെരഞ്ഞെടുത്തത് മറ്റു സംഘടനകൾക്കു മാതൃകയായി. തുടർന്ന് ഇലക്ഷൻ കമ്മീഷണർ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ പേരുകൾ വായിക്കുകയും തുടർന്ന് നടന്ന ബയനിയൽ ജനറൽ കൗൺസിൽ മീറ്റിംഗിൽ 'വോയിസ്' വോട്ടോടുകൂടി തെരഞ്ഞെടുപ്പിനെ റാറ്റിഫൈ ചെയ്യുകയും ചെയ്തു.
ഗുഡ് വിൽ അംബാസഡർ : പാസ്റ്റർ ഷാജി കെ. ഡാനിയേൽ അഗാപ്പെ
അഡൈ്വസറി ചെയർ: ഏലിക്കുട്ടി ഫ്രാൻസിസ്
ചെയർമാൻ: തോമസ് എബ്രഹാം
പ്രസിഡന്റ്: വർഗീസ് കയ്യാലക്കകം
സെക്രട്ടറി: പി. സി. മാത്യു
ട്രഷറർ: തോമസ് ചെള്ളേത്തു
വൈസ് പ്രസിഡന്റുമാർ: സാം മാത്യു, സുനിൽ എഡ്വേർഡ്, എബ്രഹാം മാലിക്കറുകയിൽ
വൈസ് ചെയർസ്: ഫ്രിക്‌സ്മോൻ മൈക്കിൾ, ഷേർലി ഷാജി നിറയ്ക്കൽ
ജോയിന്റ് സെക്രട്ടറി: രാജൻ മാത്യു
കൾച്ചറൽ ഫോറം: മഹേഷ് പിള്ളൈ
ലിറ്റററി ഫോറം: സിജു ജോർജ്
ഹെൽത്ത് ഫോറം: ബിജി എഡ്വേഡ്
വിമൻസ് ഫോറം: മേരി തോമസ്
ബിസിനസ് ഫോറം: ഫ്രിക്‌സ്മോൻ മൈക്കിൾ (അവാൻ ടാക്‌സ്), അനിൽ മാത്യു (ഓൾ
സ്റ്റേറ്റ്), ബിനു മാത്യു (എലൈവ്), ഷാജി നിറയ്ക്കൽ (സെഞ്ചുറി), രാജു വട്ടമല.
സണ്ണി കൊച്ചുപറമ്പിൽ
കമ്മിറ്റി മെമ്പർമാർ: എലിയാസ് നെടുവേലിൽ, ബിജുസ് ജോസഫ്, ബെന്നി ജോൺ, സോണി
സൈമൺ, തൊമ്മിച്ചൻ മുകളേൽ, ഹരി തങ്കപ്പൻ (സുവനീർ എഡിറ്റോറിയൽ)
മീഡിയ: ജേക്കബ് കുളങ്ങര
യൂത്ത് എംപവർമെന്റ്: ജെസ്വിൻ ജെയിംസ്, സുമോദ് ബോസ്
കഴിഞ്ഞ വർഷം ജനുവരിയിൽ ഡാളസിലെ കലാ സ്‌നേഹികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ടാലെന്റ് ഷോ, പി.സി. ജോർജ് എംഎൽഎയോടൊപ്പം നടത്തിയ ഓണ പ്രോഗ്രാം, വൈക്കം വിജയലക്ഷ്മിയുടെ ഗാനമേള (പൂമരം), എല്ലാം തന്നെ വിജയമായിരുന്നു എന്ന് യോഗം വിലയിരുത്തി. കൂടാതെ ബിസിനസ് ഫോറത്തിന്റെ വകയായി തിരുവല്ല മുനിസിപ്പൽ കൗൺസിൽ മെമ്പർ വഴി വീടുവച്ചുകൊടുക്കുവാൻ ധന സഹായം നൽകിയതും നേട്ടമായി കരുതുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു. തുടർന്ന് ജൂൺ ഒൻപതിന് ഡാലസിൽ നടക്കുന്ന റീജിയൻ കൺവെൻഷനിൽ ഡാളസിലെ മാത്രമല്ല മറ്റു പ്രൊവിൻസുകൾ ഉൾപ്പെടുത്തി ടാലെന്റ് ഷോ നടത്തുവാനും തീരുമാനിച്ചു.
അമേരിക്ക റീജിയൻ ചെയർമാൻ ജോർജ് പനക്കൽ (ഫിലാഡൽഫിയ), ജനറൽ സെക്രട്ടറി കുരിയൻ സക്കറിയ (ഒക്കലഹോമ), ജോയിന്റ് സെക്രട്ടറി പിന്റോ ചാക്കോ (ന്യൂ ജേഴ്സി), ട്രഷറർ ഫിലിപ്പ് മാരേട്ട്, എൽദോ പീറ്റർ വൈസ് പ്രസിഡണ്ട് എന്നിവർ അനുമോദനങ്ങൾ അറിയിച്ചു. റീജിയൻ എൻ.ഇ.സി. ചാക്കോ കോയിക്കലേത് പ്രോവിൻസിന്റെ തെരഞ്ഞെടുപ്പ് ഭംഗിയായി നടത്തുവാൻ സഹകരിച്ച പ്രൊവിൻസ് ഇലക്ഷൻ കമ്മീഷണേറെയും ഭാരവാഹികളെയും അനുമോദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ഗ്ലോബൽ പ്രസിഡന്റ് ഡോ. എ. വി. അനൂപ്, ഗ്ലോബൽ ചെയർമാൻ ഐസക്ക് പട്ടാണിപ്പറമ്പിൽ, ഗ്ലോബൽ സെക്രട്ടറി ടി. പി. വിജയൻ, ഗ്ലോബൽ ട്രഷറർ ജോബിൻസൺ കോട്ടത്തിൽ, ഗ്ലോബൽ വി. പി. അഡ്വ. സിറിയക്ക് തോമസ്, എൻ. ആർ. കെ. ഫോറം പ്രസിഡണ്ട് ജോസ് കോലത്തു, എ. എസ്. ജോസ്, അലക്‌സ് കോശി വിളനിലം, മുൻ ഗ്ലോബൽ ചെയർമാൻ പ്രവീൺ, സോമൻ ബേബി, ഗ്ലോബൽ കോൺഫറൻസ് ചെയർമാൻ തോമസ് മൊട്ടക്കൽ, കൺവീനർ തങ്കമണി അരവിന്ദൻ, എസ്.കെ. ചെറിയാൻ, മുതലായവർ അനുമോദന സന്ദേശങ്ങൾ അയച്ചു. പ്രൊവിൻസ് ഇലക്ഷൻ കമ്മിഷണർ തോമസ് പി. മാത്യു നന്ദി പറഞ്ഞു.