ലോകമാരിറ്റൈം ഡേ ആഘോഷം, എം.ക്ലാറ്റ് (മാരിറ്റൈം കസ്റ്റംസ് ആൻഡ് ലോജിസ്റ്റിക്സ് ലോയേഴ്സ് അസോസിയേഷൻ ഓഫ് ട്രിവാൻഡ്രം) ഉദ്ഘാടനവും ദി എക്സിം ട്രെയ്ഡ്, മാരിറ്റൈം ലോ ആൻഡ് ബ്ലൂ ഇക്കോണമി, സി.എച്ച്.എ - സി.ബി.എൽ.ആർ. ഗൈഡ് പുസ്തകങ്ങളുടെ പ്രകാശനവും വേൾഡ് മാരിറ്റൈം ഡേ ആയ സെപ്റ്റംബർ 24 ന് തിരുവനന്തപുരം പ്രസ് ക്ലബിൽ ബഹുമാനപ്പെട്ട എംഎ‍ൽഎ. അഡ്വക്കേറ്റ് എം.വിൻസെന്റിന്റെ അദ്ധ്യക്ഷതയിൽ കൂടൂന്ന യോഗത്തിൽ വച്ച് ബഹുമാനപ്പെട്ട കേരള തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നതാണ്. തദ്ദവസരത്തിൽ കേരളാ മാരിറ്റൈം ബോർഡ് ചെയർമാൻ അഡ്വ.വി.ജെ.മാത്യൂ, വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് സിഇഒ. ഡോ.ജയകുമാർ, അദാനി വിഴിഞ്ഞം പോർട്ട് എം.ഡി.യും സിഇഒ. യുമായ രാജേഷ് ത്ധാ, മാർ ഗ്രീഗോറിയോസ് ലോ കോളേജ് പ്രിൻസിപ്പൽ ഡോ.പി.സി.ജോൺ, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ബാലു തുടങ്ങിയവർ പ്രസംഗിക്കുന്നതും, എം.ക്ലാറ്റ്. പ്രസിഡന്റ് പരവൂർ ശശിധരൻപിള്ള സ്വാഗതവും, എം.ക്ലാറ്റ് സെക്രട്ടറിയും പുസ്തകരചയിതാവുമായ അഡ്വ.കെ.ജെ.തോമസ് കല്ലംമ്പള്ളി പുസ്തകവിവരണവും എം.ക്ലാറ്റ് ജോയിന്റ് സെക്രട്ടറി അഡ്വ.വിജയകുമാർ കൃതജ്ഞതയും പറയുന്നതാണ്. ദി എക്സിം ട്രെയ്ഡ്, മാരിറ്റൈം ലോ ആൻഡ് ബ്ലൂ ഇക്കോണമി, സി.എച്ച്.എ - സി.ബി.എൽ.ആർ. ഗൈഡ് എന്നീ പുസ്തകങ്ങൾ അഡ്വ.എം.വിൻസെന്റ് എംഎ‍ൽഎ, രാജേഷ് ത്ധാ, ഡോ.പി.സി.ജോൺ എന്നിവർക്ക് നൽകികൊണ്ട് ബഹുമാനപ്പെട്ട മന്ത്രി പ്രകാശനകർമ്മം നിർവ്വഹിക്കുന്നതാണ്.

വിഴിഞ്ഞം അന്താരാഷ്ട്ര മെഗസ്സീപോർട്ട് അദാനി പോർട്ട്സ് ലിമിറ്റഡിനാൽ പൂർത്തിയാക്കപ്പെടുകയും ഇന്റർനാഷണൽ ട്രേഡ് തുടങ്ങുകയും ചെയ്യുമ്പോൾ ഇംപോർട്ട് എക്സ്പോർട്ട്, കസ്റ്റംസ്, ലോജിസ്റ്റിംക്സ് തുടങ്ങിയ മേഖലകളിൽ ലീഗൽ അഡൈ്വസസ്, കമേഴ്സ്യൽ കൺസൾട്ടൻസി,വിവിധ കോടതികളിൽ അഡ്‌മിറാലിറ്റി, കസ്റ്റംസ് ലോജിസ്റ്റിംക്സ്, സിവിൽ ക്രിമിനൽ കേസുകൾ ഒരു കുടക്കീഴിൽ കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരത്തെ ലീഡിങ് അഡ്വക്കേറ്റ്സ് ചേർന്ന് രജിസ്റ്റർ ചെയ്ത സംഘടനയാണ് എം.ക്ലാറ്റ്. (മാരിറ്റൈം കസ്റ്റംസ് ആൻഡ് ലോജിസ്റ്റിക്സ് ലോയേഴ്സ് അസോസിയേഷൻ ഓഫ് ട്രിവാൻഡ്രം).

മാരിറ്റൈം കസ്റ്റംസ് ആൻഡ് ലോജിസ്റ്റിക്സ് മേഖലയിൽ അവബോധം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എം.ക്ലാറ്റ് പ്രസിദ്ധീകരിക്കുന്നതും എം.ക്ലാറ്റ് സെക്രട്ടറി അഡ്വ.തോമസ് കല്ലമ്പള്ളി തയ്യാറാക്കിയതുമായ പുസ്തകങ്ങളാണ് ദി എക്സിം ട്രെയ്ഡ്, മാരിറ്റൈം ലോ ആൻഡ് ബ്ലൂ ഇക്കോണമി, സി.എച്ച്.എ - സി.ബി.എൽ.ആർ. ഗൈഡ് എന്നിവകൾ.