തിരുവനന്തപുരം: എം.ക്ലാറ്റ് എന്ന മാരിറ്റൈം കസ്റ്റംസ് ആൻഡ് ലോജിസ്റ്റിക്സ് സംഘടനയുടെ ആഭിമുഖ്യത്തിൽ വേൾഡ് മാരിറ്റൈം ഡേ ബഹുമാനപ്പെട്ട എംഎ‍ൽഎ. അഡ്വക്കേറ്റ് എം.വിൻസെന്റിന്റെ അദ്ധ്യക്ഷതയിൽ പ്രസ്‌ക്ലബിൽ കൂടിയ യോഗത്തിൽ വച്ച് ബഹുമാനപ്പെട്ട തുറമുഖവകുപ്പ് മന്ത്രി . അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.

കേരളാ മാരിറ്റൈം ബോർഡ് ചെയർമാൻ അഡ്വ.വി.ജെ.മാത്യൂ, വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് എം.ഡി.യും സിഇഒ.യുമായ ഡോ.ജയകുമാർ, അദാനി വിഴിഞ്ഞം പോർട്ട് എം.ഡി.യും സിഇഒ. യുമായ .രാജേഷ് ത്ധാ, മാർ ഗ്രീഗോറിയോസ് ലോ കോളേജ് പ്രിൻസിപ്പൽ ഡോ.പി.സി.ജോൺ, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ബാലു എന്നിവർ പ്രസംഗിച്ചു. തദവസരത്തിൽ എം.ക്ലാറ്റ് സെക്രട്ടറി അഡ്വ.കെ.ജെ.തോമസ് കല്ലംമ്പള്ളി രചിച്ചതായ മാരിറ്റൈം കസ്റ്റംസ് ലോജിസ്റ്റിക്സ് റിലേറ്റഡ് ആയിട്ടുള്ള 'The Exim Trade', ' Maritime Law and Blue Economy', CHA-CBLR Guide' എന്നീ 3 പുസ്തകങ്ങൾ അഡ്വ.എം.വിൻസെന്റ് എംഎ‍ൽഎ, .രാജേഷ് ത്ധാ, ഡോ.പി.സി.ജോൺ എന്നിവർക്ക് നൽകികൊണ്ട് ബഹുമാനപ്പെട്ട മന്ത്രി പ്രകാശനം ചെയ്തു.