രിത്രാതീതകാലം മുതൽക്കെ കടൽ അധിഷ്ടിത പ്രക്രിയകൾ നിലനിന്നിരുന്നുവെങ്കിലും ആദ്യമായി ഒരു പെട്ടകം (അൃരവ) നിർമ്മിക്കപ്പെടുന്നത് വേദപുസ്തകചരിത്ര പ്രകാരം നോഹയുടെ കാലത്താണ്. ദൈവകൽപ്പന പ്രകാരം നോഹ തന്റെ പെട്ടകം സൈപ്രസ് മരത്തടികൊണ്ടാണ് നിർമ്മിക്കപ്പെട്ടത്. പെട്ടകത്തിന്റെ നീളം 450 അടിയും വീതി 75 അടിയും ഉയരം 45 അടിയും അളവിൽ പെട്ടകം പണി തീർത്തു. ഈ അളവുകൾ പിൽക്കാലത്ത് കപ്പൽ നിർമ്മാണത്തിന്റെ അടിസ്ഥാന കണക്കുക്കൂട്ടലുകളിൽ പ്രാധാന്യമുള്ളതായി ഇന്നും നിലകൊള്ളുന്നു.

നോഹയുടെ പെട്ടകം

ഒരു ജനറൽ കണ്ടൈയ്നർ കാർഗോ ഷിപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന ഈ പെട്ടകം തുഴയോ, തുഴക്കാരോ എഞ്ചിനോ ഇന്ധനമോ ഇല്ലാതെ ജലപ്രളയത്തിന്റെ മുകളിലൂടെ ഒഴുകി നടന്നത് ലോകമാരിറ്റൈം ചരിത്രത്തിന് തുടക്കം കുറിക്കുകയും പിൽക്കാലത്ത് വള്ളങ്ങൾ, ബോട്ടുകൾ, പായ്ക്കപ്പലുകൾ തുടങ്ങിയ യാനപാത്രങ്ങൾ ജന്മമെടുക്കുന്നതിന് കാരണമായിതീരൂകയും ചെയ്തു.

പായ്ക്കപ്പൽ

1775-ൽ ജയിംസ് വാട്ട് സ്റ്റീം എഞ്ചിൻ കണ്ടുപിടിച്ചതു മുതൽ സ്റ്റീം എഞ്ചിനുകൾ കപ്പലുകളിൽ ഉപയോഗിച്ചുവരികയും, 1890-ൽ റുഡോൾഫ് ഡീസൽ- ഡീസൽ എഞ്ചിൻ കണ്ടുപിടിച്ചതിനുശേഷം കപ്പലുകളിൽ ഡീസൽ എഞ്ചിൻ ഉപയോഗിക്കുവാൻ തുടങ്ങുകയും ഇപ്പോഴും തുടർന്നു വരികയുമാകുന്നു. കപ്പലുകളെ അവയുടെ ഉപയോഗാനുസൃതം ക്രൂയിസ്, ജനറൽ കാർഗോ ഷിപ്പ്, കണ്ടയിനർ ഷിപ്പ്, ബ്രേക്ക് ബൾക്ക് കാർഗോ ഷിപ്പ്, റോ റോ ഷിപ്പ്, തെർമൽ ഷിപ്പ്, ടാങ്കർ ഷിപ്പ്, ഓയിൽ കണ്ടയിനർ ഷിപ്പ്, സ്പെഷ്യൽ കണ്ടയിനർ ഷിപ്പ് എന്നിങ്ങനെ തുടങ്ങി പലതരത്തിൽ തരംതിരിക്കപ്പെട്ട് നിർമ്മിക്കപ്പെടുന്നു.

കണ്ടയ്നർ കാർഗോഷിപ്പ് 

ലോക മാരിറ്റൈം ചരിത്രം പിറകോട്ട് തിരിഞ്ഞ് നോക്കിയാൽ ബി.സി.ഇ.900-300 കാലഘട്ടത്തിലാണ് മാരിറ്റൈം തത്വങ്ങളും നിയമാവലികളും ഉടലെടുക്കാൻ തുടങ്ങിയത് എന്ന് കാണുവാൻ സാധിക്കും. പരമ്പരാഗത കസ്റ്റംമറി നിയമങ്ങളും, പൊതുസിവിൽ നിയമങ്ങൾ, കസ്റ്റം, ലോജിക് തുടങ്ങിയ തത്വങ്ങളുടെ അടിസ്ഥാനത്തിൽ സിവിൽ കോടതികളിൽ കേസുകൾ വിചാരണ നടത്തുകയും വിധി പ്രസ്ഥാവിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ട്രെയ്ഡ് ആൻഡ് കോമേഴ്സ്യൽ പ്രവർത്തനങ്ങൾ വർദ്ധിച്ചു വന്നപ്പോൾ ഡാമേജ്, സാൽവേജ്, ലോസ് ഓഫ് ലൈഫ് തുടങ്ങിയ കൃത്യങ്ങൾ വർദ്ധിച്ചുവരികയും തന്മൂലം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് തക്കതായ നിയമപരിരക്ഷയും നഷ്ടപരിഹാരവും ലഭിക്കുന്നതിനുവേണ്ടി അനുയോജ്യമായ അഡ്‌മിറാലിറ്റി നിയമങ്ങൾ നിലവിൽ വരികയും ചെയ്തു. അഡ്‌മിറാലിറ്റി നിയമത്തിന്റെ ഈറ്റില്ലമായ യൂറോപ്പിൽ മീഡീവൽ പീരീഡിൽ രൂപംകൊണ്ടതായ റോഡിയൻ ലോസ് (Nomas Rhodian Nautikos) ന്റെ നഷ്ടപെടാത്തതായ ഭാഗങ്ങളെ കൂട്ടിച്ചേർത്തുകൊണ്ടും പുതിയ നിയമങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടും Roman and Byzantine Legal Code Dw Hanzeatic League ഉം ഉണ്ടായി. സതേൺ ഇറ്റലിയിലാകട്ടെ 'Ordanamenta et Consuetude Maris at Trani' ഉം Amalfian Law യും പ്രായോഗികതയിൽ വന്നു. Norman England-ൽ ആകട്ടെ കോമൺ ഘമം കൾക്കു പകരമായി Admiralty Law പ്രായോഗികമാക്കാൻ കോർട്ട് ജഡ്ജ്മെന്റിലൂടെ ശ്രമിക്കുകയും വിജയിക്കുകയും ചെയ്തു (Bracton). മിഡീവൽ കാലഘട്ടത്തിൽ നിലവിൽ വന്നതായ ഘലഃ ങമൃശശോമ (Law of Merchants on sea), Lex-Marcatoria (Law of Merchants on Land) എന്നീ നിയമങ്ങൾ Transactional Trade-ന് അടിസ്ഥാനമായി എങ്കിലും Upper middle age-ൽ മാരിറ്റൈം രംഗത്ത് അതിവിശേഷിതമായ മാറ്റങ്ങൾ ഉണ്ടാകുകയും പുതിയ അഡ്‌മിറാലിറ്റി ലോ ഉടലെടുക്കുകയും ചെയ്തു എന്നത് ഒരു നഗ്‌നസത്യമാണ്. ഈ കാലഘട്ടത്തിൽ ഫ്രാൻസിലെ വൈനറികളുടെയും പൂന്തോട്ടങ്ങളുടെയും നഗരമായ അക്വറ്റൈനിലെ അതിശക്തയും തന്റേടിയും നിശ്ചയദാർഢ്യക്കാരിയും സിംഹഹൃദയി എന്ന് ചിരിത്രം വിശേഷിപ്പിക്കുന്നതുമായ രാജ്ഞിയായ എലയനർ തന്റെ ആദ്യഭർത്താവായ കിങ് ലൂയിസ് എഴാമനുമൊത്ത് മെഡിറ്റേറിയൻ കടലിലൂടെ ക്രൂസേഡിന് പോകവേ അഡിമിറാലിറ്റി ലോയിൽ ആകൃഷ്ടയാവുകയും പിന്നീട് Oleron ദ്വീപിലെ ഉല്ലാസവേളയിൽ അഡ്‌മിറാലിറ്റി നിയമങ്ങൾ തയ്യാറാക്കുകയും അത് ക്യൂൻസ് ജഡ്ജ്മെന്റ് ആയി 'Rules of Oleron' എന്ന് നാമകരണം ചെയ്യുകയും ആയത് പബ്ലിഷ് ചെയ്യാൻ തീരൂമാനിച്ചപ്പോൾ ഈ നിയമങ്ങൾ ലോകമെമ്പാടുമുള്ള മാരിറ്റൈമിൽ ആപ്ലിക്കബിൾ ആകണമെന്ന താൽപ്പര്യത്തിന്റെ പേരിൽ അതിനെ 'Rolls of Oleron' എന്ന് പുനർനാമകരണം ചെയ്ത് പ്രസിദ്ധീകരിക്കുകയും Oleron ദ്വീപിൽ ഈ നിയമം നടപ്പിലാക്കുകയും അഡ്‌മിറാലിറ്റി കോർട്ട് സ്ഥാപിക്കുകയും ചെയ്തു.

സിംഹഹൃദയി - എലയ്നർ രാജ്ഞി

പിന്നീട് ഫ്രാൻസ്, ഇംഗ്ലണ്ട്, ഡച്ച് എന്നീ രാജ്യങ്ങളിൽ രാജ്ഞിയായിരിക്കെ എലയനർ 'Rolls of Oleron' അവിടെയെല്ലാം പ്രാവർത്തികമാക്കുകയും അഡ്‌മിറാലിറ്റി കോടതികൾ സ്ഥാപിക്കുകയും പ്രത്യേകം വിചാരണകൾ നടത്തി കേസുകൾക്ക് വിധി പ്രസ്ഥാവിക്കുന്നതിനുള്ള ഉത്തരവുകൾ നൽകുകയും ചെയ്തു. ബ്രിട്ടന്റെ കോളനികൾ ആയിരുന്ന ഇന്ത്യയിൽ British Colonial Admiratly Court Act of Indiaയും മദ്രാസ്, ബോംബേ, കൊൽക്കത്ത എന്നിവിടങ്ങളിൽ അഡ്‌മിറാലിറ്റി കോർട്ടുകളും അമേരിക്കയിൽ British Colonial Admiratly Court Act of Americaയും അഡ്‌മിറാലിറ്റി കോർട്ടുകളും നടപ്പിലാക്കി. പ്രഗത്ഭയായ എലയനാർ രാജ്ഞി മാരിറ്റൈം ലോകത്തിന് ഒരുപാട് നല്ല കാര്യങ്ങൾ സംഭാവന ചെയ്തിട്ടുണ്ടെങ്കിലും അവസാനകാലം കഠിനമായ കഷ്ടതകൾ ഏറ്റുവാങ്ങി 82-ാം വയസ്സിൽ മരണത്തിന് കീഴ്പെടുകയും ചെയ്തത് ലോകമാരിറ്റൈം ചരിത്രത്തിൽ ഒരിക്കലും വിസ്മരിക്കാൻ കഴിയുകയില്ല. മാരിറ്റൈം ലോകത്ത് പിൽക്കാലത്ത് ഉണ്ടായിട്ടുള്ള എല്ലാ കടൽനിയമങ്ങളും 'Rolls of Oleron' ൽ നിന്നോ അതിന്റെ പ്രേരണാ താൽപ്പര്യത്തിൽ നിന്നോ മാത്രമാണ് ഉടലെടുത്തിട്ടുള്ളത് എന്ന് എടുത്തുപറയാതിരിക്കുന്നത് യാഥാർത്ഥ്യത്തിന് നിരക്കാത്ത സംഗതിയാണ്.

യൂറോപ്പിൽ ഇൻഡസ്ട്രീയൽ റെവല്യൂഷന് കാരണഹേതുവായ കണ്ടുപിടിത്തങ്ങൾ ഒരോന്ന് ഓരോന്നായി സംജാതമാകുകയും ലോകത്തെയും ലോകജനതയെയും ലോകവാണിജ്യത്തെയും വ്യവസായത്തെയും ഗതാഗതത്തെയും മനുഷ്യജീവിതത്തെയും സംസ്‌ക്കാരത്തെയും എല്ലാം മാറ്റിമറിച്ചുകൊണ്ട് പുരോഗതയുടെ പാതയിൽ മുന്നേറി. 1775-ൽ ജയിംസ് വാട്ട് സ്റ്റീം എഞ്ചിൻ കണ്ടുപിടിക്കുകയും ആയത് വാഹനങ്ങളിലും റെയിൽവേകളിലും കപ്പലുകളിലും മറ്റും പ്രായോഗികമാക്കുകയും പിന്നീട് 1890-ൽ റൂഡോൾഫ് ഡീസൽ, ഡീസൽ എഞ്ചിൻ കണ്ടുപിടിച്ചതിനുശേഷം ഘട്ടംഘട്ടമായി സ്റ്റീം എഞ്ചിനെ മാറ്റി സ്ഥാപിച്ചിട്ടുള്ളതും ആയത് മത്സരബുദ്ധിയാൽ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയുമാണ്. റൈറ്റ് സഹോദരന്മാർ എയറോപ്ലെയിൻ കണ്ടുപിടിച്ചതും വ്യവസായികവിപ്ലവത്തിന്റെ മറ്റൊരു വഴിതിരിവാണ്. ലോകത്തിൽ ഇന്ന് ഉണ്ടായിട്ടുള്ളതിലേക്കും ഏറ്റവും വലിയ കണ്ടെയിനർ കപ്പലായ 23,964-20 അടി കണ്ടയ്നർ കപ്പാസിറ്റിയുള്ളതും സൗത്തുകൊറിയയുടെ ഹുണ്ടയ് കമ്പനിയുടെ HSD Engine Company Ltd. ൽ നിർമ്മിച്ചതുമായ 2,230 മെട്രിക് ടൺ ഭാരവും 22 മീറ്റർ നീളവും 18 മീറ്റർ ഉയരവും 14 സിലിണ്ടറുള്ള ഡീസൽ എഞ്ചിൻ ആണ് 399.9 മീറ്റർ നീളവും 32.2 മീറ്റർ റലുവേ 61 മീറ്റർ ബീമും ഉള്ള HMM Algeciras എന്ന ചരക്കുകപ്പലിൽ ഉപയോഗിക്കുന്നത്. അതുപോലെതന്നെ ലോകത്തിലെ വൻകിട ഷിപ്പിങ് കമ്പനനികളായ മേഴ്സ്‌ക്ക്, കരീബിയൻ ഷിപ്പിങ് കമ്പനി, വൺ ഓഷ്യൻ കമ്പനി ലിമിറ്റഡ്, എവർഗ്രീൻ ഷിപ്പിങ് കമ്പനി, മെഡറ്ററേറിയൻ ഷിപ്പിങ് കമ്പനി, സി.എം.എ.-സി.ജി.എം. ഗ്രൂപ്പ്, ഹപ്പഗ് ലോയിഡ്, ഹാംപ്പർഗ് സുഡ് ഗ്രൂപ്പ്, മർച്ചന്റ് മറ്റൈൻ, പസഫിക്ക് ഇന്റർനാഷണൽ ലിമിറ്റഡ് തുടങ്ങിയ വൻകിട ചെറുകിട കമ്പനികളുടെ കപ്പലുകളിലും 2,300 ടൺ ഭാരവും 90 അടി നീളവും 44 അടി ഉയരവും 14 സിലിണ്ടറുമുള്ള ഡീസൽ എഞ്ചിനുകളും തത്തുല്യവും സമാന്തരങ്ങളും ചെറുതും വലുതുമായ മറ്റ് ഡീസൽ എഞ്ചിനുകളും ഉപയോഗിച്ചുകൊണ്ടുള്ള കപ്പലുകൾ സമുദ്രയാനത്തിൽ വിലസുന്നത് ഇൻഡസ്ട്രീയൽ റെവല്യൂഷന്റെ പരിണിത ഫലമായിട്ടാണ്.

ലോകചരക്ക് വ്യാപാരത്തെ നയിക്കുന്നതും നിയന്ത്രിക്കുന്നതും World Trade Organization (WTO) Dw World Ctsuoms organization (WCO) ഉം ലോകമാരിറ്റൈമിനെ നിയന്ത്രിക്കുന്നത് International Maritime Organization(IMO) ഉം സംയുക്തമായി ചേർന്ന് UNO യുടെ അധീനതയിലാണ്. ഡച രൂപീകൃതമായതിന് ശേഷം International Laws ഉണ്ടായി. ഇന്റർനാഷണൽ ട്രേയ്ഡിന് വേണ്ടി ഇന്റർനാഷണൽ കോൺട്രാക്റ്റ്സും Unification of International Cotnrastc നുവേണ്ടി Unidroit Principles ഉം ട്രിബ്യൂണൽസും ഉണ്ടായി. മാരിറ്റൈമിനുവേണ്ടി United Nations Conventions on Law of the Sea (UNCLOS), International Tribunal for Law of the Sea (ITLOS), Law of the Sea (LOS), Saftey of Life at Sea Act (SOLAS), Marine Pollution Protocol (MARPOL), STCW Protocol തുടങ്ങിയ നിയമങ്ങളും നിലവിൽ വന്നത് IMO യുടെയും UNO യുടെയും നേട്ടങ്ങളാണ്.

1812 മെയ് 22 ന് അമേരിക്കയിലെ ബ്രിട്ടന്റെ കോളനിയായ ജോർജിയാ സംസ്ഥാനത്തുള്ള Sevennah (സേവെന്ന) തുറമുഖത്തു നിന്നും ആ തുറമുഖത്തിന്റെ തന്നെ പേർ നൽകിയിട്ടുള്ളതും ന്യൂയോർക്കിൽ പണി കഴിപ്പിച്ചിട്ടുള്ളതുമായ സ്റ്റീം എഞ്ചിൻ വച്ച് പ്രവർത്തിപ്പിക്കുന്നതുമായ കപ്പൽ - ജലസാന്ദ്രതാ വ്യതിയാനവും ജലകാഠിന്യം കൂടിയതും ഇളക്കങ്ങളുടെയും അപകടങ്ങളുടെയും കലവറയുമായ അറ്റ്ലാന്റിക് സമുദ്രത്തിൽകൂടി ആറാഴ്ച യാത്ര ചെയ്ത് പരിക്കുകൾ ഒന്നും ഏൽക്കാതെ വിജയകരമായി ലണ്ടൻ തീരത്ത് എത്തിച്ചേർന്നത് ലോകമാരിറ്റൈം ചരിത്രത്തിന്റെ നെറുകയിൽ ചാർത്തിയ പൊൻതൂവൽ ആണെങ്കിലും ഈ ചരിത്രവിജയത്തെ ആഘോഷിക്കുന്നതിന് ഇരുരാജ്യങ്ങൾക്കും 1933-ലെ അമേരിക്കൻ കോൺഗ്രസ്സ് വരെ കാത്തിരിക്കേണ്ടിവന്നുവെങ്കിലും 1933 മെയ് 22 ന് അതിഗംഭീരമായി അതാഘോഷിക്കുകയും മെയ് 22 ഇരുരാജ്യങ്ങളുടെയും നാഷണൽ മാരിറ്റൈം ഡേ ആയി പ്രഖ്യാപിക്കുകയും തുടർന്ന് വരുംകാലങ്ങളിൽ ആഘോഷിക്കുന്നതിനും തീരൂമാനിച്ചു.

സേവെന്ന സ്റ്റീം എഞ്ചിൻ ഷിപ്പ്

948-ൽ ജനീവയിൽ കൂടിയ യു.എൻ.കൺവെൻഷനിൽ ഒരു ഇന്റർനാഷണൽ മാരിറ്റൈം ഓർഗനൈസേഷന്റെ ആവശ്യകതയെപ്പറ്റി ചർച്ച ചെയ്യുകയും Inter Governmental Maritime Consultative Organization (IMCO) എന്ന സംഘടനയ്ക്ക് ജന്മം നൽകുകയും ചെയ്തു. 1980-ൽ ഈ IMCO-യെ യു.എൻ. ന്റെ ഒരു സ്പെഷ്യലൈസ്ഡ് ഏജൻസി ആക്കി മാറ്റുകയും International Maritime Organization (IMO) എന്ന് പുനർനാമകരണം ചെയ്യുകയും സെപ്റ്റംബർ 24 IMO യുടെ ജന്മദിനമായി ആഘോഷിക്കുവാൻ തീരൂമാനിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ലോകമാരിറ്റൈം പ്രസ്തുത IMO യുടെ ജന്മദിനം എല്ലാവർഷവും സെപ്റ്റംബർ 24 ന് ആഘോഷിച്ചുവരുന്നു. എം.ക്ലാറ്റും പ്രസ്തുത വേൾഡ് മാരിറ്റൈം ഡേ ആഘോഷിക്കുന്നു.

World Maritime Organization (WMO) എന്ന് വിളിപേരുള്ള IMO യുടെ പ്രധാനലക്ഷ്യങ്ങൾ Maritime Saftey and Securtiy of Shipping, Environmental concerns, Legal mttaers, Technological cooperation തുടങ്ങിയവയാണ്. 21 രാജ്യങ്ങളുടെ അംഗബലത്തോടുകൂടി തുടക്കമിട്ട IMO യ്ക്ക് ഇന്ന് 174 അംഗങ്ങളും 3 അസോസിയേറ്റ്സും ഉണ്ട്. IMO യുടെ ആസ്ഥാനം ലണ്ടൻ ആണ്. ഇന്റർനാഷണൽ മാരിറ്റൈം ഡേ ആഘോഷിക്കുന്നതുപോലെ നാഷണൽ മാരിറ്റൈം ഡേയും രാജ്യങ്ങൾ ആഘോഷിക്കുന്നുണ്ട്. ഇന്ത്യയുടെ നാഷണൽ മാരിറ്റൈം ഡേ ഏപ്രിൽ 5 ഉം യൂറോപ്പിന്റേത് മെയ് 20 ഉം ചൈനയുടേത് ജൂലയ് 11 ഉം യു.എസ്. & യു.കെ.യുടേത് മെയ് 22 ഉം ആണ്.

സമുദ്രത്താൽ ചുറ്റപ്പെട്ടതും ഏതാണ്ട് മൂന്നിലൊന്ന് ഭാഗം മാത്രം കരഭൂമി ആയിട്ടുള്ളതുമായ ഈ ഭൂമിയെ പല ഭൂഖണ്ഡങ്ങളായി വേർതിരിക്കപ്പെട്ടിരിക്കുന്നു. ഏഷ്യാ, ആഫ്രിക്ക, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, യൂറോപ്പ്, ആസ്‌ട്രേലിയ എന്നും ഭൂഖണ്‌ഡേതര താല്പര്യപ്രകാരം സമുദ്രത്തെ പസഫിക് സമുദ്രം (ശാന്ത സമുദ്രം) അറ്റ്‌ലാന്റിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം, ആട്രിക്, അറ്റാർട്രിക് സമുദ്രങ്ങൾ എന്നും ഭൂഖണ്ഡങ്ങളോട് ചേർന്നുള്ള സുമുദ്രഭാഗങ്ങളെ കടൽ എന്നും കടലിന് കടലിടുക്കുകളും ഭൂഖണ്ഡങ്ങളിൽ തടാകങ്ങളും നദികളും തോടുകളും അരുവികളും കൂടാതെ മനുഷ്യനിർമ്മിത കനാലുകളും ചേർന്നുള്ള മാരിറ്റൈം വേൾഡ് ധന്യമാകുന്നത് ഈശ്വാരാനുഗ്രഹം കൊണ്ട് മാത്രമാണ്. ഭൂലോകത്തിന്റെ ഏറ്റവും പടിഞ്ഞാറ് ഭാഗത്ത് തെക്ക് വടക്കായി സ്ഥിതിചെയ്യുന്ന തെക്കേഅമേരിക്കയുടെയും വടക്കേ അമേരിക്കയുടെയും പടിഞ്ഞാറ് ഭാഗത്ത് നിന്ന് തുടങ്ങി ഭൂലോകത്തിന്റെ പിറക് വശം കിഴക്കോട്ട് ചുറ്റി ഏഷ്യയുടെ കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ചൈനയുടെ കിഴക്ക് ഭാഗം വരെ നീണ്ട് കിടക്കുന്ന പസഫിക് സമുദ്രവും (ശാന്ത സമുദ്രം) ചൈനയുടെ കിഴക്ക് ഭാഗത്ത് നിന്നും പസഫിക് സമുദ്രത്തെ തുടർന്ന് ഭൂലോകത്തിന്റെ മുൻവശം പടിഞ്ഞാറോട്ട് ചുറ്റി വന്ന് ആഫ്രിക്കയുടെ കിഴക്ക് ഭാഗം വരെ നീണ്ട് വിശാലമായി കിടക്കുന്നു ഇന്ത്യൻ മഹാസമുദ്രം. ഇന്ത്യൻ മഹാസമുദ്രത്തെ തുടർന്ന് ആഫ്രിക്കയുടെ പടിഞ്ഞാറ് ഭാഗത്തും തെക്കേ അമേരിക്കയുടെയും വടക്കേ അമേരിക്കയുടെയും കിടക്ക് ഭാഗം വരെയും എത്തികിടക്കുന്നതും പസഫിക് സമുദ്രവുമായി അതിർത്തി പങ്കിടുന്നതുമാണ് അറ്റ്‌ലാന്റിക് സമുദ്രം. പസഫിക് സമുദ്രത്തിന്റെ തെക്കും വടക്കും അഗ്രങ്ങളിലായി (Polar Region) സ്ഥിതിചെയ്യപ്പെടുന്നത് ആർട്ടിക്, അന്റാർട്ടിക് സമുദ്രങ്ങളാണ്. പസഫിക് സമുദ്രം ദൈർഘ്യമേറിയതിനാലും പരിമിതികൾ ഉള്ളതിനാലും ആർട്ടിക് അന്റാർട്ടിക് സമുദ്രങ്ങൾ ജീഹമൃ ഞലഴശീി നിൽ ആയതിനാലും പ്രസ്തുത സമുദ്രങ്ങളിൽ കൂടി മഞ്ഞ്മലകൾ ഒഴുകി നടക്കുന്നതിനാലും കപ്പൽ ഗതാഗതത്തിന് അത്രകണ്ട് അനുയോജ്യമല്ല. അറ്റ്‌ലാന്റിക് സമുദ്രം ജലസാന്ദ്രത ഏറിയതും ജലകാഠിന്യം കൂടിയതും ജലനിരപ്പ് ഉയർന്നതും ഹർഡിൽസും അപകടങ്ങൾ നിറഞ്ഞതും അടിയൊഴുക്കും ജലത്തിന്റെ പ്രഷറും ത്രസ്റ്റും കാരണം ചുഴികളും അന്തർ അധോഗർത്തങ്ങളും ഉള്ളതാണെങ്കിലും അവകളെ എല്ലാം തരണം ചെയ്ത് അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ കപ്പൽ ഗതാഗതം നടത്തിവരുന്നു. ഇന്ത്യൻ മഹാസമുദ്രം ആകട്ടെ - മര്യാദക്കാരിയും നാവിഗബിളുമാണ്. ഇന്ന് ലോക കപ്പൽ ഗതാഗതത്തിന്റെ തൊണ്ണൂറ് ശതമാനത്തിലധികവും ഇന്ത്യൻ മഹാസമുദ്രത്തിൽ കൂടിയാണ് നടക്കുന്നത്. ചരക്ക് ഗതാഗതത്തിനായി സമുദ്രങ്ങളെയും കടലുകളെയും കടല് ഇടുക്കുകളെയും നദികളെയും മറ്റും കൂടാതെ മനുഷ്യനിർമ്മിതമായ കനാലുകളും ഉണ്ട്. (ഉദാ: ചൈനയിലെ ദി ഗ്രാന്റ് കനാൽ, സൂയസ് കനാൽ, പനാമ കനാൽ, കോറിന്ത് കനാൽ, ബാൾബ്ലിക് സീ / വൈറ്റ് സീ കനാൽ, റിനേ - മെയിൻ ഡാന്യൂബ് കനാൽ, വോൾഗോ - ഡോൺ കനാൽ, കീയൽ കനാൽ, ഹൂഷ്റ്റൺ കനാൽ, ഡാന്യൂബ് ബ്ലാക് സീ കനാൽ, ഇംഗ്ലീഷ് ചാനൽ, മലാക്ക സ്‌ട്രേയ്റ്റ്, ബോസ്‌ഫോറസ്റ്റ് സ്‌ട്രേയ്റ്റ്, സ്‌ട്രേയ്റ്റ്, ഓഫ് ഹോർമൂസ്, ഡാനിഷ് സ്‌ട്രേയ്റ്റ്, സെന്റ് ലോറൻസ് സീ വേ തുടങ്ങിയവ).

സമുദ്രങ്ങൾ, കടലുകൾ, തടാകങ്ങൾ, അഴിമുഖങ്ങൾ ഇവയൊക്കെ ബന്ധിപ്പിച്ചുകൊണ്ട് ചെറുതും വലുതുമായ തുറമുഖങ്ങളും നിലവിൽ വന്നു. ലോകപ്രശസ്ത തുറമുഖങ്ങളായ ഷാൻഹൈ, ഹോംകോങ് എസ്‌ഐ.ആർ., ക്വിൻഡാനോ, പിയാഞ്ചിൻ, സയാമൽ, സിംഗപ്പൂർ തുടങ്ങി 100-ൽപ്പരം പോർട്ടുകളും നിലവിൽ വന്നു. ഇന്ത്യയിലാകട്ടെ പ്രധാനപ്പെട്ട തുറമുഖങ്ങളായ കണ്ടല, പാരാഡിപ്പ്, ജെ.എൻ.പി.റ്റി., മുബൈ, വിശാഖപ്പട്ടണം, ചെന്നൈ, കൽക്കട്ട, ബാംഗ്ലൂർ, തൂത്തുക്കുടി, കൊച്ചി, കൃഷ്ണപട്ടണം, ഇന്നോർ, വിഴിഞ്ഞം എന്നിങ്ങനെ. വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്ര മെഗസ്സീപോർട്ടായി കേരളത്തിന് അഭിമാനമായി നിലകൊള്ളുന്നു. അറബിക്കടലിന്റെ റാണിയായ കൊച്ചിയെക്കാൾ ഏത്‌കൊണ്ടും വികസിതാനുകൂല സാധ്യത ഏറെയുള്ള തുറമുഖമാണ് വിഴിഞ്ഞം. അന്താരാഷ്ട്ര കപ്പൽ ചാലുകളായ പനാമ കനാൽ ലെയ്‌നിലും സൂയസ് കനാൽ ലെയ്‌നിലും കൂടി കടന്നു വരുന്നതും പോകുന്നതുമായ കപ്പലുകൾക്ക് ഇന്ത്യമഹാസമുദ്രത്തിൽ ഏതാണ്ട് 20 മൈലുകൾക്കുള്ളിൽ അടുത്തെത്താൻ സാധിക്കുന്നതും വൻകിട കപ്പലുകൾക്ക് തീരം അടുക്കുവാൻ സാധിക്കുന്നതുമായ ആഴക്കടൽ ഉള്ള തുറമുഖമാണ് വിഴിഞ്ഞം. ഇന്ന് ലോകത്ത് നിർമ്മിതമായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിപ്പമേറിയ ഏതാണ്ട് 25,000 20 അടി കണ്ടൈയ്‌നറുകൾ വഹിക്കാൻ ശേഷിയുള്ള സൗത്തുകൊറിയയുടെ 32 മീറ്റർ ഡ്രാഫ്റ്റ് ഉള്ളതായ കൂറ്റൻ കപ്പലിനുപോലും നിഷ്പ്രയാസം തീരം അടുക്കുന്നതിന് അനുയോജ്യമായ ആഴമുള്ള അന്താരാഷ്ട്ര തുറമുഖമാണ് വിഴിഞ്ഞം. അദാനി പോർട്ട് ലിമിറ്റഡിനാൽ നിർമ്മാണ പൂർത്തീകരണം യാഥാർത്ഥ്യമായി കഴിയുമ്പോൾ കേരളത്തിൽ എന്നല്ല ഭാരതത്തിനും ഇതൊരു അഭിമാനം ആയിരിക്കുമെന്നതിൽ സംശയമില്ല. ഇന്ത്യയുടെ ഡ്രീം പ്രൊജക്ടായ വിഴിഞ്ഞം സീപോർട്ടിൽ നിന്നും ഇന്റർനാഷണൽ ട്രെയ്ഡ് ആരംഭിച്ചുകഴിഞ്ഞാൽ അന്താരാഷ്ട്ര കടൽ മാർഗ്ഗ ഗതാഗതത്തിനും ചരക്കുനീക്കത്തിനും ഇന്ത്യയുടെ സ്വന്തമായ മറ്റൊരു ഗേറ്റ് വേ പോർട്ട് ആയി മാറുമ്പോൾ കണ്ടെനയ്‌റെസേഷൻ, ഡീ സ്റ്റംഫിങ് ആൻഡ് സ്റ്റംഫിങ്, ക്രൂ ചെയ്ഞ്ചിങ്, ബംഗറിങ് സ്റ്റേഷനറി സപ്ലൈ, സ്‌പെയ്‌ർസ്, മെൻ ആൻഡ് മെറ്റീരിയൽ സ്‌പ്ലൈ തുടങ്ങിയവകളെല്ലാം സാധ്യമാകുകയും ചെറുതും വലുതുമായ ധാരാളം വ്യവസായ ശൃഖലകളുടെ വളർച്ചാസാധ്യതകളും കൂടി കണക്കിലെടുക്കുമ്പോൾ ശ്രീലങ്ക, സിംഗപ്പൂർ തുടങ്ങിയ തുറമുഖങ്ങളുടെ അസൂയ ഏറ്റുവാങ്ങേണ്ടി വരുമെന്നുള്ള ആശങ്കയുണ്ടെങ്കിലും വിഴിഞ്ഞം അന്താരാഷ്ട്ര മെഗാപോർട്ട് ലോകരാജ്യചരക്ക് ഗതാഗതരംഗത്ത് അതികായകയായി നിലകൊള്ളുമെന്നതിൽ യാതൊരു സംശയവുമില്ല.

യൂറോപ്പിനും അമേരിക്കക്കും മറ്റും ഏഷ്യയും കിഴക്കൻ രാജ്യങ്ങളുമായും വാണിജ്യബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിനും വേഗത്തിൽ ആക്കുന്നതിനും ചെലവ് കുറഞ്ഞ മാർഗ്ഗം അനിവാര്യമായതിനാലാണ് സൂയസ് കനാലും പനാമ കനാലും നിർമ്മിക്കപ്പെട്ടത്. മനുഷ്യനിർമ്മിതമായ സൂയസ് കനാൽ മെഡിറ്ററേനിയൻ കടലിനെ റെഡ് സീയിലൂടെ ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിക്കപ്പെടുന്നു. സമുദ്രജലനിരപ്പുകൾ സമാന്തരമായിട്ടുള്ള ഈജിപ്തിലെ ഈ ജലപാത യൂറോപ്പിനെയും ഏഷ്യയെയും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്ന കപ്പൽ ഗതാഗതമാർഗ്ഗമാണ്.

സൂയസ് കനാൽ

നോർത്ത് അറ്റ്‌ലാന്റികിൽ നിന്നും ഏഷ്യയിൽ എത്തുന്നതിന് ആഫ്രിക്കയുടെ തെക്കേ അറ്റം ചുറ്റികറങ്ങി കപ്പൽയാനം ചെയ്യുന്നതിന് പകരമായിട്ടുള്ള എളുപ്പമാർഗ്ഗമാണ് സൂയസ് കനാൽ. ഭൂമിശാസ്ത്രപരമായി പറഞ്ഞാൽ ഭൂലോകത്തിന്റെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ഏറ്റവും ദൂരം കുറഞ്ഞ ലിങ്ക് ആണ് സൂയസ് കനാൽ. മെഡറ്ററേനിയൻ കടലിലെ പോർട്ട് ആയ സുഡും ചെങ്കടലിൽ സൂയസുമായി ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര കപ്പൽ നാവിഗേഷൻ കനാൽ ആയ സൂയസ് കനാൽ എ.ഡി.1859-1869 കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടതും 1869 നവംബംർ 17 ന് ഗതാഗതത്തിന് തുറന്ന് കൊടുക്കുകയും ചെയ്തു. 193.3 കിലോമീറ്റർ ദൂരവും 205-225 മീറ്റർ വീതിയും 23-24 മീറ്റർ ആഴവുമുള്ള ഫ്രഞ്ച് നിർമ്മിതമായ സൂയസ് കനാലിന്റെ നാവിഗേഷൻ അഥോറിറ്റി സൂയസ് കനാൽ അഥോറിറ്റിയും അതിന്റെ ഒറിജിനൽ ഓണർ സൂയസ് കനാൽ കമ്പനിയുമാണ്.

ലോകടെക്‌നോളജി ചരിത്രത്തിലെ അത്ഭുതമായി ഇന്നും നിലനിൽക്കുന്ന ഒന്നാണ് പനാമ കനാൽ. പനാമ കനാൽ നിർമ്മിക്കുക എന്നത് അമേരിക്കയുടെ അത്യാവശ്യആവശ്യങ്ങളിൽ ഒന്നായിരുന്നു. കാരണം വടക്കേഅമേരിക്കയിൽ നിന്നും പസഫിക് സമുദ്രത്തിൽ കൂടി തെക്കേ അമേരിക്കയുടെ തെക്കറ്റം മുനമ്പ് (cape horn) ചുറ്റി അറ്റ്‌ലാൻക് സമുദ്രത്തിലൂടെ ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തി വേണമായിരുന്നു ഏഷ്യയുമായുള്ള വ്യാപാരബന്ധങ്ങളും മറ്റും അമേരിക്കയ്ക്ക് നടത്താൻ. ഇത് വളരെയേറെ ദൈർഘ്യമേറിയതും മാസങ്ങളോളം സമയം എടുക്കപ്പെടുന്നതും ചെലവ് ഏറിയതുമാകയാൽ അമേരിക്കയിൽ നിന്നും അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് ഒരു ഷോർട്ട് കട്ട് കനാൽ നിർമ്മിച്ചാൽ അതുവഴി അറ്റ്‌ലാന്റിക് സമുദ്രത്തിലേക്കും അവിടെ നിന്നും സൂയസ് കനാൽ വഴി ഇന്തേനോഷ്യയിലൂടെ ഏഷ്യയിൽ വളരെ വേഗം എത്തിച്ചേരാമെന്ന് മനസ്സിലാക്കിയ അമേരിക്ക സൂയസ് കനാൽ പണിത ഫ്രഞ്ച് കമ്പനിയെ തന്നെ പനാമ കനാൽ പണിയുന്നതിന് ഏൽപ്പിച്ചുവെങ്കിലും പണി തുടങ്ങിയപ്പോൾ തടസ്സങ്ങൾ അനവധി ആയതിനാലും കഷ്ടനഷ്ടങ്ങൾ ഏറിയതിനാലും ഫ്രഞ്ച് കമ്പനി പണി ഉപേക്ഷിച്ച് പോവുകയും ചെയ്തു. നിരാശയിൽ ആയ അമേരിക്ക പനാമ കനാൽ അവരുടെ ആവശ്യം ആയതിനാൽ അതിൽ നിന്നും പിന്മാറാൻ തയ്യാറായില്ല. തന്മൂലം അമേരിക്കയുടെ ശക്തമായ സമ്മർദ്ദം കാരണം ഫ്രഞ്ച് കമ്പനി വീണ്ടും പണി ഏറ്റെടുക്കുന്നതിന് നിർബന്ധിതരാവുകയായിരുന്നു. അമേരിക്കയുടെ പണവും ഫ്രഞ്ച് ടെക്‌നോളഡ്ജിയും വിജയത്തിൽ എത്തുമെന്നുള്ള അമേരിക്കയുടെ പ്രതീക്ഷയ്ക്ക് പിന്നെയും തടസ്സങ്ങൾ ഏറി. മലേറിയ, മസൂരി എന്നീ രോഗങ്ങളുടെ അതിപ്രസരവും ജനങ്ങളുടെ പ്രതിഷേധങ്ങളും മരണങ്ങൾക്കുമപ്പുറം പനാമ രാജ്യത്തിലെ അതികഠിനമായ പർവ്വതപ്രദേശങ്ങളും കനാൽ നിർമ്മാണത്തിന് വീണ്ടും വെല്ലുവിളികളായി. പർവ്വതങ്ങളിലെ അതിശക്തമായ പാറക്കെട്ടുകൾ യാതൊരുവിധേനയും പൊട്ടിച്ചുമാറ്റാൻ സാധിക്കാതെ വന്നത് ഫ്രഞ്ച് എഞ്ചിനീയർമാരെ വല്ലാതെ വിഷമിപ്പിച്ചു. വീണ്ടും കനാൽ പണി തടസ്സപ്പെടുമല്ലോ എന്ന മനോവിഷമത്താൽ ഗ്രാമത്തിൽ കൂടി നടന്നു പോയ ഫ്രഞ്ച് എഞ്ചിനീയർമാർ പെട്ടെന്ന് ഉണ്ടായ മഴ കാരണം ഒരു കുടിലിൽ കയറി നിൽക്കുന്ന സമയത്ത് ആ കുടിലിലെ ബാലൻ കടലാസ്സ് ബോട്ട് ഉണ്ടാക്കി മഴവെള്ളത്തിൽ ഇടുന്നത് കണ്ട് നോക്കി നിന്ന അവർ - ആ കടലാസ്സ്‌ബോട്ട് മഴവെള്ളത്തിൽ കൂടി ഒഴുകി ചെന്ന് ഒരു കല്ലിൽ തട്ടി നിൽക്കുകയും കല്ലിന് മുകളിൽ വരെ വെള്ളം നിറഞ്ഞപ്പോൾ വെള്ളത്തോടൊപ്പം ബോട്ടും ഒഴുകിപോകുകയും പിന്നീട് അടുത്തുള്ള ചിറയിൽ അകപ്പെടുകയും അവിടെ നിന്നും ആ ചിറയിൽ വെള്ളം നിറഞ്ഞ് വന്നതിനോടൊപ്പം ബോട്ട് പൊങ്ങിവരികയും ചിറ പൊളിഞ്ഞപ്പോൾ വെള്ളം താഴ്ന്ന് അക്കൂടെ കടലാസ്സ് ബോട്ട് താഴുകയും താഴ്ന്ന വെള്ളത്തിൽ കൂടെ കടലാസ്സ് ബോട്ട് ഒഴുകി മറയുകയും ചെയ്യുന്നത് കണ്ട് നിന്ന എഞ്ചിനീയർമാർക്ക് ബുദ്ധി തോന്നി. (ചിലന്തി പഠിപ്പിച്ച പാഠം പോലെ) തിരികെ വന്ന് പനാമ പർവ്വതത്തിൽ ഘട്ടം ഘട്ടമായി മൂന്ന് കനാലുകൾ ഉണ്ടാക്കുന്നതിനും ഓരോന്നിലും വെള്ളം നിറച്ച് ഉയർത്തിയും താഴ്‌ത്തിയും കപ്പലുകളെ മറുകര എത്തിക്കാമെന്നുള്ള ദൃഢനിശ്ചയത്തോടെ പനാമ കനാലിനെ മിലാ ഫോറസ്, പെട്രോ മിഗൽ, ഗാർട്ടൺ എന്നിങ്ങനെ 3 തടാകങ്ങളായി നിർമ്മിക്കുകയും ഓരോ തടാകത്തിലും ജലത്തെ തടഞ്ഞ് നിർത്തുന്നതിനായി തടാകത്തിന്റെ മുമ്പിലും പിമ്പിലും ലോക്കുകൾ നിർമ്മിക്കുകയും തടാകത്തിലെ ആവശ്യത്തിന് വെള്ളത്തിനായി പർവ്വതത്തിന് മുകളിൽ വലിയ ഡാം നിർമ്മിച്ച് മഴവെള്ളം ശേഖരിക്കുവാനും തീരൂമാനിച്ച് പണികൾ പൂർത്തിയാക്കി 82 കിലോ മീറ്റർ നീളം ഉള്ള പനാമ കനാൽ 1914-ൽ ഗതാഗതത്തിനായി തുറന്ന് കൊടുത്തു.

പനാമ കനാൽ

നാമ കനാൽ അഥോറിറ്റി ആണ് ഈ കനാൽ മാനേജ് ചെയ്യുന്നത്.  ലോകമാരിറ്റൈം ചരിത്രത്തിലെ ഹെറിറ്റേജ് കനാൽ ആണ് ബി.സി.468-ൽ നിർമ്മിച്ച 1776 കിലോ മീറ്റർ നീളവും 42 മീറ്റർ ഉയരവുമുള്ളതും നോർത്തേൺ ചൈനയേയും സതേൺ ചൈനയേയും തമ്മിൽ ബന്ധിപ്പിക്കുന്നതും യെല്ലോ റിവറും യാഗ്റ്റീസ് റിവറും തമ്മിലും ബന്ധിപ്പിക്കുന്നതും കൂടാതെ മറ്റ് പല നദികളുമായും പ്രോവിൻസുകളുമായും ബന്ധം സ്ഥാപിക്കുന്നതുമായ പുരാതീനവും ചരിത്രപ്രസിദ്ധവുമായ - 'യുനസ്‌കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റ്' കൂടിയാണ് ചൈനയുടെ ഗ്രാന്റ് കനാൽ.

ഗ്രാന്റ് കനാൽ

മനുഷ്യനിർമ്മിതമായ ചരിത്രപ്രസിദ്ധവും അതീവ തിരക്കേറിയ കപ്പൽ ചാല് ആയ ഇംഗ്ലീഷ്ചാനൽ ഫ്രാൻസിനെയും ഇംഗ്ലണ്ടിനെയും തമ്മിൽ വേർതിരിച്ച് നോർത്ത് സീയും അറ്റ്‌ലാന്റിക് സമുദ്രവും തമ്മിൽ ബന്ധിപ്പിക്കുന്നു.

ഇംഗ്ലീഷ് ചാനൽ

350 മൈൽ നീളവും 20-150 മൈൽ വീതിയും 150-400 അടി ആഴവുമുള്ളതായ ഇംഗ്ലീഷ് ചാനലിൽ കൂടി പ്രതിദിനം ഏതാണ്ട് 500-ൽ പ്പരം കപ്പലുകൾ കടന്നുപോകുന്ന യാറോപ്യൻ ഷിപ്പിങ് നെറ്റ് വർക്കിന്റെ പ്രധാന ഭാഗമാണ്. ഇംഗ്ലീഷ് ചാനലിന്റെ താഴ്ന്ന പ്രദേശമായ ഡോവർ കടലിടുക്ക് ബാൾറ്റിക്കും നോർത്ത് സീയുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ദിവസേന 400-ൽപരം കപ്പലുകൾ ധാന്യങ്ങൾ, മിനറൽസ്, സ്റ്റീൽ, ഓയിൽ തുടങ്ങിയ ചരക്കുകൾ ഗതാഗതം ചെയ്യപ്പെടുന്നു.

ലോകത്തിലെ രണ്ടാമത്തെ തിരക്കേറിയ വാട്ടർ വേ ആയ മലാക്ക സ്‌ട്രേയ്റ്റ് 550 മൈൽ ദൂരം ഉള്ളതും പസഫിക്കും ഇന്ത്യൻ മഹാസമുദ്രവുമായി കണക്ട് ചെയ്യപ്പെടുന്ന ഷോർടെസ്റ്റ് റൂട്ടും ഇന്ത്യ, ഇന്തേ്യാനേഷ്യ, മലേഷ്യ, സിംപ്പൂർ, ചൈന, ജപ്പാൻ, തായ്‌വാൻ, സൗത്തുകൊറിയ തുടങ്ങിയ രാജ്യങ്ങളുമായി പ്രതിവർഷം 85000 ത്തിലധികം കപ്പലുകൾ കൽക്കരി, പാമോയിൽ, ഇന്ത്രേ്യാനേഷ്യൽ കോഫി, ലിക്വിഫൈഡ് നാച്യൂറൽ ഗ്യാസ് തുടങ്ങിയ ചരക്കുകൾ ഗതാഗതം നടത്തിവരുന്നു.

മലാക്ക സ്‌ട്രേയ്റ്റ്

1914 വരെ പസഫിക്ക് സമുദ്രത്തിൽ നിന്നും അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് കപ്പൽ ഗതാഗതം നടത്തിയിരുന്നത് തെക്കേഅമേരിക്കയുടെ തെക്ക് ഭാഗത്തുള്ള കേപ്പ് ഹോൺ ചുറ്റി 2000 മുതൽ 8000 നോട്ടിക്കൽ മൈൽസ് ദൂരം മാസങ്ങളോളം യാത്ര ചെയ്ത് വേണമായിരുന്നത് പനാമ കനാൽ യാഥാർത്ഥ്യമായതിനുശേഷം വെറും 10 മണിക്കൂർ കൊണ്ട് സാധ്യമായി എന്നത് ചരിത്രാത്ഭുതമാണ്. പനാമ കനാൽ എക്‌സ്പാൻഷൻ യാഥാർത്ഥ്യമായ 2016 ന് ശേഷം പ്രതിവർഷം 14000-ൽപരം കപ്പലുകൾ പനാമ കനാലിൽ കൂടി കടന്നുപോകുകയും ടോൾ ഇനത്തിൽ കോടി കണക്കിന് രൂപ പനാമ രാജ്യത്തിന് ലഭിക്കുന്നതിനാലും ദരിദ്രരാജ്യമായിരുന്ന പനാമ ഇന്ന് സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു. പനാമ കനാലിൽ കൂടി വെജിറ്റബിൾ ഓയിൽ, ഫാറ്റ്, ക്യാൻഡ്, റെഫ്രിജറേറ്റഡ്, ഫുഡ്‌സ്, കെമിക്കൽസ് ആൻഡ് പെട്രോളിയം കെമിക്കൽസ്, ലംബർ, മെഷിനറി പാർട്‌സ്, ഗ്രെയിൻസ് തുടങ്ങിയ ചരക്കുകൾ ഗതാഗതം നടത്തപ്പെടുന്നു.
അറ്റ്‌ലാന്റിക് സമുദ്രവും ഇന്ത്യൻ മഹാസമുദ്രവും തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും ദൈർഘ്യം കുറഞ്ഞ റൂട്ട് ആയ സൂയസ് കനാലിന് 120 മൈൽ നീളമുണ്ട്. 1869 നവംബർ 17 ന് തുറന്ന് കൊടുത്തതായ സൂയസ് കനാലിൽ കൂടി 16 മണിക്കൂർ യാത്ര ചെയ്ത് യൂറോപ്പ് ഏഷ്യൻ രാജ്യങ്ങളിൽ കപ്പലുകൾക്ക് പരസ്പരം എത്തിച്ചേരാൻ കഴിയും. മുമ്പ് 24 ദിവസത്തെ കപ്പൽ യാത്രക്ക് ശേഷമേ എത്തിച്ചേരാൻ സാധിച്ചിട്ടുള്ളൂ. ഇന്ന് പ്രതിദിനം 100 ൽപ്പരം കപ്പലുകൾ കടന്ന് പോകുന്ന ഈ കനാലിൽ കൂടി ഏതാണ്ട് 4 മില്യൺ ഓയിൽ ബാരലുകളും പതിനായിരത്തിൽപ്പരം ടൺ കാർഗോയും കടന്നു പോകുന്നു. പെട്രോൾ, കൽക്കരി, മെറ്റൽസ്, തടി, ഓയിൽ സീഡ്‌സ്, സിമന്റ്, ഭെർട്ടിലൈസേഴ്‌സ് തുടങ്ങിയ കാർഗോകളാണ് പ്രധാനമായും നീക്കപ്പെടുന്നത്. കനാൽ നവീന വിപുലീകരണത്തിന് ശേഷം 66 അടി ആഴവും 223 അടി ഉയരവും 254 അടി വീതിയുമുള്ള 2,40,000 ടൺ ഡെഡ് വെയ്റ്റുമുള്ള കപ്പലുകൾക്ക് യഥേഷ്ടം കടന്നു പോകാവുന്നതുമാണ്. റ്റു വേ പാസ്സേജ് അനുവദനീയമല്ലെങ്കിലും വടക്കോട്ട് ഒരു കപ്പൽ പോകുമ്പോൾ തെക്കോട്ട് 2 കപ്പലുകൾ പോകുന്ന സമ്പ്രദായത്താൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനം നിലനിൽക്കുന്ന സൂയസ് കനാലിന്റെ ഉടമസ്ഥാവകാശം സൂയസ് കനാൽ അഥോറിറ്റി ഓഫ് ദി അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്റ്റും സൂയസ് കനാൽ അഥോറിറ്റിയുമാണ് കൈകാര്യം ചെയ്യുന്നത്.

കരിങ്കടലിനെ (ബ്ലാക് സീ) മർമ്മറാ കടലുമായി കൂട്ടിച്ചേർത്ത് അറ്റ്‌ലാന്റിക് സമുദ്രവുമായി ബന്ധിപ്പിക്കുന്നത് ബോസ്‌ഫോറസ് സ്‌ട്രെയ്റ്റ് ആണ്.

ബോസ്‌ഫോറസ് സ്‌ട്രെയ്റ്റ് 

ഏഷ്യയുടെയും യൂേറാപ്പിന്റേയും അതിർത്തി പങ്കിടുന്നതായ ബോസ്‌ഫോറസ് സ്‌ട്രേയ്റ്റ്, ഓയിൽ, കോമേഴ്‌സ്യൽ ആൻഡ് മിലിട്ടറി ട്രേയ്ഡിന് പ്രശസ്തി ഏറിയതാണ്. 19 മൈൽ നീളവും 120 - 408 അടിആഴവും 2 മുതൽ 3 മൈൽ വരെ വീതിയുമുള്ള ബോസ്‌ഫോറസ്റ്റ് സ്‌ട്രേയ്റ്റിൽ കൂടി ജനറൽ കാർഗോ ഷിപ്പ്, ബൾക്ക് കാരിയേഴ്‌സ്, കെമിക്കൽ ടാങ്കേഴ്‌സ്, കണ്ടൈയ്‌നർ ഷിപ്പ്‌സ്, ലൈവ് സ്‌ട്രോക്ക് കാരിയേഴ്‌സ്, ലിക്വിഡ് പെട്രോളിയം ഗ്യാസ് കാരിയേഴ്‌സ് തുടങ്ങി പ്രതിദിനം 130-ൽപ്പരം കപ്പലുകൾ ഉൾപ്പടെ പ്രതിവർഷം 48,000-ത്തിൽപ്പരം കപ്പലുകൾ ഗതാഗതം നടത്തിവരുന്നു.

ഏഷ്യൻ മാർക്കറ്റ്‌സ് ആയ ചൈന, ജപ്പാൻ, ഇന്ത്യ, സൗത്തുകൊറിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളുടെയും ഉൾപ്പടെ ലോകത്തിലെ ഉപയോഗത്തിന് ആവശ്യമായ ഓയിലിന്റെ 30 ശതമാനത്തിലധികവും ട്രാൻസ്‌പോർട്ട് ചെയ്യപ്പെടുന്നത്, ഗൾഫ് ഓഫ് ഒമാനെ പേർഷ്യൽ ഗൾഫുമായി ബന്ധിപ്പിക്കുന്ന ഹോർമൂസ് സ്‌ട്രേയ്റ്റ് വഴി ആണ്.

ഹോർമൂസ് സ്‌ട്രേയ്റ്റ് 

പ്രതിദിനം ഏതാണ്ട് 20 മില്യൺ ബാരൽ ഓയിൽ ഹോർമൂസ് കടലിടുക്കിൽ കൂടി കടത്ത് നടത്തപ്പെടുന്നു. ഏഷ്യയും യൂറോപ്പുമായിട്ടുള്ള ഓയിൽ ആൻഡ് പെട്രോളിയം പ്രൊഡക്റ്റ്‌സിന്റെ മാരിറ്റൈം ട്രാൻസ്‌പോർട്ടിന്റെ പ്രധാന പങ്ക് വഹിക്കുന്നത് നോർത്ത് സീയെ ബാൾടിക്ക് സീയുമായി ബന്ധിപ്പിക്കുന്ന ഒറേസുണ്ട്, ഗ്രേറ്റ് ബെൽറ്റ്, ലിറ്റിൽ ബെൽറ്റ് എന്നീ കനാലുകളെ കൂട്ടിയിണക്കി കൊണ്ടുള്ള ഡാനിഷ് സ്‌ട്രേയിറ്റിൽ കൂടിയാണ്.

ഡാനിഷ് സ്‌ട്രേയിറ്റ് 

പ്രതിദിനം ഏകദേശം 4 മില്യൺ ബാരൽ ക്രൂഡ് ഓയിലും, പെട്രോളിയം പ്രൊഡക്ട്‌സും ഇതുവഴി ട്രാൻസ്‌പോർട്ട് ചെയ്യപ്പെടുന്നു.

തെക്കേ അമേരിക്കയിലെ അതിപ്രാധാന്യമുള്ള ഷിപ്പിങ് ലെയ്ൻ ആണ് സെന്റ് ലോറൻസ് സീ വേ.

സെന്റ് ലോറൻസ് സീ വേ

ഇത് ഗ്രെയ്റ്റ് ലേക്ക് മുഖേന അറ്റ്‌ലാന്റിക് സമുദ്രവുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡീപ്പ് ഡ്രാഫ്റ്റ് നാവിഗേഷൻ സിസ്റ്റമായ സെന്റ് ലോറൻസ് സീ വേ - ഗ്രേറ്റ് ലേക്ക്‌സും സെന്റ് ലോറൻസ് റിവറും ഒത്തുചേർന്ന് തയ്യാറാക്കിയിരിക്കുന്നു. 2,300 മൈൽ ദൈർഘ്യമുള്ള നോർത്ത് അമേരിക്കയിലെ ഈ സീ വേ - ഒൺഡേറിയോ ക്യൂബ, ഇല്ലിനോയ്‌സ്, മിച്ചിഗൺ, ഒഹിയോ, ഇന്ത്യാന, വിസ്‌കോസിം, ന്യൂയോർക്ക്, പെൻസിൽ വാനിയ എന്നീ പ്രദേശങ്ങളിൽ കൂടി കടന്നു പോകുന്നതും അസംസ്‌കൃത വസ്തുക്കൾ, അഗ്രികൾച്ചറൽ കമ്മോദിറ്റീസ് ആൻഡ് മാനുഫാക്‌ച്ചേർഡ് പ്രൊഡക്റ്റുകളും യു.എസ്.കാനഡ, ഓവർസീസ് മാർക്കറ്റുകളിലേക്ക് ട്രാൻസ്‌പോർട്ട് ചെയ്യപ്പെടുന്നതുമാണ്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ പോർട്ടുകളിൽ ചൈനയുടെ ഷാന്റ്‌ഹൈ, സിംഗപ്പൂർ പോർട്ട്, നെതർലാന്റ്‌സിലെ റോർട്ടർ ഡാം, യു.എസ്.ലെ ലോസ് ഏഞ്ചൽസ് തുടങ്ങി 835 തുറമുഖങ്ങൾ ഉൾപ്പടെ 65,535 തുറമുഖങ്ങൾ തമ്മിൽ ഇന്റർകമ്മ്യൂണിക്കേഷൻ ഡിവൈസസ് ഇന്ന് നിലവിലുണ്ട്. 

ഷാന്റ്‌ഹൈ പോർട്ട്

റോർട്ടർ ഡാം

 

ലോസ് ഏഞ്ചൽസ് 

ഈ കോവിഡാനന്തര ലോകകടൽ ദിനത്തിൽ 'സുസ്ഥിര സമുദ്രം സുരക്ഷിത സുലഭിത യാനം' നമുക്ക് പ്രതീക്ഷിക്കാം.

(ലേഖകൻ : Adv. K.J. Thomas Kallampally M.Com., LL.B

High Court, Customes Appellate Tribunals അഭിഭാഷകനും International Trade - Attorney യും, Indian Institute of Arbitration and Mediation ന്റെ - മീഡീയേറ്ററും, Maritime Customs and Logistics Lawyers Aossciation of Trivandrum (M-CLAT) ന്റെ സെക്രട്ടറിയും, Maritime Law and Blue Economy, The Exim Trade, Cha-Cblr Exam Guide എന്നീ ഗ്രന്ഥങ്ങളുടെ രചിയിതാവുമാണ്.)