കാഠ്മണ്ഡു: ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ വ്യക്തിക്കുള്ള ഗിന്നസ് റെക്കോർഡിന് അർഹനായ ചന്ദ്ര ബഹാദൂർ ഡാങ്കി അന്തരിച്ചു. 75 വയസായിരുന്നു.

നേപ്പാൾ സ്വദേശിയായ ഇദ്ദേഹം യുഎസിലെ സമോവ ദ്വീപ് സന്ദർശിക്കവെയാണ് അന്തരിച്ചത്. അസുഖബാധയെ തുടർന്ന് ആശുപത്രയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ മരിച്ചു.

2012 ഫെബ്രുവരി 26നാണ് ഡാങ്കിക്ക് ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വ്യക്തിക്കുള്ള ഗിന്നസ് റെക്കോർഡ് ലഭിച്ചത്. 54.6 സെന്റീമീറ്റർ (21.5 ഇഞ്ച്) ആയിരുന്നു അദ്ദേഹത്തിന്റെ ഉയരം.