- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക സുരക്ഷിതത്വദിനാചരണം അമൃതയിൽ വിവിധ പരിപാടികളോടെ അരങ്ങേറി
കൊച്ചി: അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഹോസ്പിറ്റൽ സേഫ്റ്റി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക സുരക്ഷിതത്വ ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. സുരക്ഷിതത്വദിനാചരണത്തിന്റെ ഉൽഘാടനം പ്രശസ്ത സിനിമാതാരം കവിയൂർ പൊന്നമ്മ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. ശ്രദ്ധയും പ്രാർത്ഥനയും നിത്യജീവിതത്തിൽ ശീലിക്കണമെന്നു കവിയൂർ പൊന്നമ്
കൊച്ചി: അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഹോസ്പിറ്റൽ സേഫ്റ്റി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക സുരക്ഷിതത്വ ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. സുരക്ഷിതത്വദിനാചരണത്തിന്റെ ഉൽഘാടനം പ്രശസ്ത സിനിമാതാരം കവിയൂർ പൊന്നമ്മ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. ശ്രദ്ധയും പ്രാർത്ഥനയും നിത്യജീവിതത്തിൽ ശീലിക്കണമെന്നു കവിയൂർ പൊന്നമ്മ പറഞ്ഞു.
സ്വാമി ജ്ഞാനാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. അവനവന്റെ സുരക്ഷിതത്വത്തെക്കുറിച്ചു മാത്രം ചിന്തിക്കാതെ മറ്റുള്ളവരുടെ ആപത്തുകളെക്കുറിച്ചും സുരക്ഷിതത്വത്തെക്കുറിച്ചും നമ്മൾ ശ്രദ്ധിക്കുകയും ഒപ്പം സഹായിക്കുകയും ചെയ്യണമെന്നു സ്വാമിജി അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു. മനുഷ്യന്റെ ദുരാഗ്രഹവും ശ്രദ്ധക്കുറവും മൂലമാണ് കൂടുതൽ ദുരിതങ്ങളും സംഭവിക്കുന്നത്. ഈശ്വരസ്മരണയോടൂകൂടിയുള്ള കർമ്മത്തിൽ മാത്രമേ ആപത്തുകൾ സംഭവിക്കാതെ സുരക്ഷിതത്വം നിലനിർത്താൻ സാധിക്കുകയുള്ളൂവെന്നു സ്വാമിജി പറഞ്ഞു.
മെഡിക്കൽ ഡയറക്ടർ ഡോ. പ്രേംനായർ, മെഡിക്കൽ സൂപ്രണ്ട് ഡോ:സഞ്ജീവ് കെ. സിങ്ങ്, ഹോസ്പിറ്റൽ സേഫ്റ്റി വിഭാഗം മേധാവി വി.ബാബുരാജൻ റേഡിയേഷൻ സേഫ്റ്റി ഓഫീസർ ഡോ:ഭാസ്‌ക്കരൻ പിള്ള, ഡോ:ബി. ജയപ്രകാശ് ഡയറക്ടർ ഓഫ് കൊച്ചിൻ ഫയർ ഗാർഡ്, ഇലക്ട്രിക്കൽ സേഫ്റ്റി വിഭാഗം മേധാവി ഉണ്ണിക്യഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.