ക്ടോബർ 4 മുതൽ 10 വരെ ആചരിക്കുന്ന ലോക ബഹിരാകാശ വാരാഘോഷങ്ങളുടെ ഭാഗമായി ഐ എസ് ആർ ഒ യുടെ നേതൃത്വത്തിൽ ടെക്നോപാർക്കിൽ സെമിനാർ സംഘടിപ്പിക്കുന്നു. ഒക്ടോബർ 7 , വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ടെക്നോപാർക്ക് പാർക്ക് സെന്ററിലെ ട്രാവൻകൂർ ഹാളിൽ വച്ചാണ് സെമിനാർ. 

'NAVIC അപ്പ്‌ലികേഷൻസ് ആൻഡ് എനേബിളിങ് ടെക്‌നൊളജിസ് ' എന്ന വിഷയത്തിൽ ഐ എസ് ആർ ഒ ഡയറക്ടർ എസ് സോമനാഥ്, നിലേഷ് എം ദേശായി ( ഡെപ്യൂട്ടി ഡയറക്ടർ SAC ) എന്നിവർ സംസാരിക്കും. തുടർന്ന് ടെക്കികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ഈ വിഷയത്തെ കുറിച്ചുള്ള ടെക്കികളുടെ പുതിയ ആശയങ്ങൾ ഐ എസ് ആർ ഒ സ്വീകരിക്കുകയും ചെയ്യും. ടെക്നോപാർക് സി ഇ ഒ ഋഷികേശ് , വിവിധ കമ്പനി സി ഇ ഒ മാർ എന്നിവർ സെമിനാറിൽ പങ്കെടുക്കും

ടെക്നോപാർക്കും ടെക്നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടന ആയ പ്രതിധ്വനിയും ആയി സഹകരിച്ചാണ് ടെക്നോപാർക്കിനുള്ളിൽ ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ചു ഐ എസ് ആർ ഒ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. ഐ എസ് ആർ ഒ യുടെ ചൊവ പരിവേക്ഷണ ഉപഗ്രഹമായ മംഗൾയാന്റെ വിജയ വിക്ഷേപണത്തിന് ശേഷം അതിന്റെ ഭാഗമായിരുന്ന ശാസ്ത്രജ്ഞർക്ക് ടെക്നോപാർക്കിൽ പ്രതിധ്വനി യുടെ നേതൃത്വത്തിൽ ടെക്കികൾ സ്വീകരണം നൽകിയിരുന്നു.