- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളം ജനറൽ ആശുപത്രിയിൽ ലോക മസ്തിഷ്ക്കാഘാതദിനാചരണം നടത്തി
കൊച്ചി: ലോക മസ്തിഷ്‌ക്കാഘാതദിനാചരണത്തിന്റെ ഭാഗമായി അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസും, ഐഎംഎ കൊച്ചി ശാഖ, ജനറൽ ആശുപത്രി സംയുകതമായി ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ മസ്തിഷ്‌ക്കാഘാതത്തെക്കുറിച്ച് മെഡിക്കൽ വിദ്യാഭ്യാസപരിപാടി നടത്തി. പരിപാടിയുടെ ഉൽഘടനം ജില്ല കളക്ടർ എം.ജി. രാജമാണിക്യം നിർവഹിച്ചു. ജനറൽ ആശുപത്രിയിൽ ടെലി സ്ട്ര
കൊച്ചി: ലോക മസ്തിഷ്‌ക്കാഘാതദിനാചരണത്തിന്റെ ഭാഗമായി അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസും, ഐഎംഎ കൊച്ചി ശാഖ, ജനറൽ ആശുപത്രി സംയുകതമായി ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ മസ്തിഷ്‌ക്കാഘാതത്തെക്കുറിച്ച് മെഡിക്കൽ വിദ്യാഭ്യാസപരിപാടി നടത്തി. പരിപാടിയുടെ ഉൽഘടനം ജില്ല കളക്ടർ എം.ജി. രാജമാണിക്യം നിർവഹിച്ചു. ജനറൽ ആശുപത്രിയിൽ ടെലി സ്‌ട്രോക്കിന്റെ ഉൽഘാടനവും നിർവഹിച്ചു
അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ സ്‌ട്രോക്ക് വിഭാഗം മേധാവി ഡോ:വിവേക് നമ്പ്യാർ, എമർജൻസി വിഭാഗം മേധാവി ഡോ:ഗിരീഷ്‌കുമാർ കെ.പി., ഡോ:ശ്രീക്യഷ്ണൻ ടി.പി., ഡോ:അജിത് വി., ന്യൂറോ സർജറി വിഭാഗം ഡോ:ശ്രീഹരി എന്നിവർ ക്ലാസ്സുകൾ എടുത്തു. പക്ഷാഘാതത്തിന്റെ അടിസ്ഥാനതത്വങ്ങളെക്കുറിച്ചും, പരിപാലനരീതിയെ ക്കുറിച്ചും യുവഡോക്ടർമാരെ പരിചയപ്പെടുത്തുകയെന്നതാണ് സമ്മേളന ത്തിന്റെ ലക്ഷ്യം.
ഇന്ത്യയിൽ യുവജനങ്ങളിൽ പക്ഷാഘാതം വർദ്ധിച്ചു വരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജീവിത ശൈലി മാറ്റം, രക്തസമ്മർദ്ദം, സ്‌ട്രെസ്സ്, പുകവലി, മെറ്റബോളിക് സിൻഡ്രോം എന്നിവ യുവജനങ്ങളിലെ പക്ഷാഘാതത്തിനു കാരണമാകുന്നതായി വിദഗ്ദ്ധർ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.