- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേൾഡ് ട്രേഡ് സെന്റർ ആക്രമണം യഹൂദ ഗൂഢാലോചനയോ അമേരിക്കൻ ആഭ്യന്തര സംഘർഷമോ ഒന്നുമല്ല; അള്ളാഹു അക്‌ബർ വിളിച്ചുള്ള ഒന്നാന്തരം ജിഹാദി ആക്രമണം; പിന്നിൽ അമേരിക്കയ്ക്ക് കടുത്ത ശിക്ഷ നൽകണമെന്ന ബിൻലാദിന്റെ ഉത്തരവ്; 15 സൗദികൾ, രണ്ടു യുഎഇകൾ, ഒരു ഈജിപ്ത്യൻ, ഒരു ലബനോൻ പൗരൻ എന്നിങ്ങനെ ആയിരുന്നു ആക്രമികൾ; യാത്രക്കാർ വൈറ്റ്‌ഹൗസ് രക്ഷിച്ചത് ജീവൻ കൊടുത്ത്; ഒരു സെപ്റ്റംബർ 11കൂടി കടന്നുപോവുമ്പോൾ; നാസർ കുന്നുംപുറത്ത് എഴുതുന്നു
9/11 അമേരിക്ക ഭയന്ന് വിറച്ച മണിക്കൂറുകൾ9/11 എന്നത് അമേരിക്കയിലെയും കാനഡയിലെയും എമർജൻസി നമ്പർ ആണ്. ഏതൊരു അടിയന്തിര സാഹചര്യത്തിലും ആർക്കും സൗജന്യമായി വിളിക്കാവുന്ന നമ്പർ. ഈ നമ്പരിലേക്ക് വിളിക്കുന്നവരുടെ ലൊക്കേഷൻ കൂടെ എമർജൻസി റെസ്പോൻസ് ടീമിന് ലഭ്യമാകും.ലോക വ്യാപാര കേന്ദ്രം തകർക്കാൻ അറബ് തീവ്രവാദികൾ തിരഞ്ഞെടുത്തതും ഇതേ നമ്പരിൽ അറിയപ്പെടുന്ന ദിവസമായിരുന്നു. സെപ്റ്റംബർ, 11....''വൈമാനികർ'' അമേരിക്കയിൽ എത്തുന്നു. പാക്കിസ്ഥാനിൽ നിന്ന് റെഫ്യൂജി അസൈലം വിസ സമ്പാദിച്ചു അമേരിക്കയിൽ എത്തിയ റംസി യൂസുഫ് ആയിരുന്നു ആദ്യമായി ലോക വ്യാപാര കേന്ദ്രം ആക്രമിച്ചത്. നിറയെ ദ്രാവക സ്ഫോടക വസ്തുക്കൾ നിറച്ചു വച്ച ട്രക്ക്, റംസി യൂസുഫ് സ്വയം ഓടിച്ചു വന്നു ലോക വ്യാപാര കേന്ദ്രത്തിന്റെ അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങിൽ കൊണ്ട് വച്ച ശേഷം പുറത്തേക്ക് നീട്ടിയിട്ട തിരിയിൽ തീ കൊളുത്തി രക്ഷപ്പെടുകയായിരുന്നു. രണ്ടര ലക്ഷം ആളുകളെ കൊല്ലണം എന്നായിരുന്നു പ്ലാൻ എങ്കിലും ബോംബ് ഒരു ലോക്കൽ നിലവാരത്തിൽ ഉള്ളതായതിനാൽ ആകെ ആറു പേരെ കൊല്ലപ്പെട്ടുള്ളൂ. അ
9/11 അമേരിക്ക ഭയന്ന് വിറച്ച മണിക്കൂറുകൾ
9/11 എന്നത് അമേരിക്കയിലെയും കാനഡയിലെയും എമർജൻസി നമ്പർ ആണ്. ഏതൊരു അടിയന്തിര സാഹചര്യത്തിലും ആർക്കും സൗജന്യമായി വിളിക്കാവുന്ന നമ്പർ. ഈ നമ്പരിലേക്ക് വിളിക്കുന്നവരുടെ ലൊക്കേഷൻ കൂടെ എമർജൻസി റെസ്പോൻസ് ടീമിന് ലഭ്യമാകും.
ലോക വ്യാപാര കേന്ദ്രം തകർക്കാൻ അറബ് തീവ്രവാദികൾ തിരഞ്ഞെടുത്തതും ഇതേ നമ്പരിൽ അറിയപ്പെടുന്ന ദിവസമായിരുന്നു.
സെപ്റ്റംബർ, 11....''വൈമാനികർ'' അമേരിക്കയിൽ എത്തുന്നു. പാക്കിസ്ഥാനിൽ നിന്ന് റെഫ്യൂജി അസൈലം വിസ സമ്പാദിച്ചു അമേരിക്കയിൽ എത്തിയ റംസി യൂസുഫ് ആയിരുന്നു ആദ്യമായി ലോക വ്യാപാര കേന്ദ്രം ആക്രമിച്ചത്. നിറയെ ദ്രാവക സ്ഫോടക വസ്തുക്കൾ നിറച്ചു വച്ച ട്രക്ക്, റംസി യൂസുഫ് സ്വയം ഓടിച്ചു വന്നു ലോക വ്യാപാര കേന്ദ്രത്തിന്റെ അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങിൽ കൊണ്ട് വച്ച ശേഷം പുറത്തേക്ക് നീട്ടിയിട്ട തിരിയിൽ തീ കൊളുത്തി രക്ഷപ്പെടുകയായിരുന്നു. രണ്ടര ലക്ഷം ആളുകളെ കൊല്ലണം എന്നായിരുന്നു പ്ലാൻ എങ്കിലും ബോംബ് ഒരു ലോക്കൽ നിലവാരത്തിൽ ഉള്ളതായതിനാൽ ആകെ ആറു പേരെ കൊല്ലപ്പെട്ടുള്ളൂ.
അമേരിക്കയ്ക്ക് കടുത്ത ശിക്ഷ തന്നെ നൽകണം എന്ന് ബിൻലാദൻ ഉത്തരവ് നൽകിയതനുസരിച്ചു ഖാലിദ് ഷേക്ക് മഹമൂദ് ആണ് ഈ ആക്രമണം പ്ലാൻ ചെയ്തത്. ആയുധങ്ങളുമായി പോരാടുന്നതിന് പകരം സിവിലിയൻ വിമാനങ്ങൾ തന്നെ ആയുധം ആക്കുക എന്നതായിരുന്നു തന്ത്രം. ഇരുപത് പേരുള്ള സംഘത്തെ നാല് ഗ്രൂപ്പുകൾ ആയി തിരിച്ചു. ഓരോ ഗ്രൂപ്പിലും വിമാനം ഓടിക്കാൻ കഴിയുന്ന ഒരാളും, ശാരീരിക അഭ്യാസമുറ അറിയുന്ന നാല് പേരെയും ഉൾപ്പെടുത്തി. 15 സൗദികൾ, രണ്ടു യു എ ഇ ക്കാർ, ഒരു ഈജിപ്ത്യൻ, ഒരു ലബനോൻ പൗരൻ എന്നിങ്ങനെ ആയിരുന്നു ആക്രമികൾ.
മക്കയിൽ നിന്നും ലോസ് ആഞ്ചലസ് വരെ
അമേരിക്കയിൽ എത്തിയ ആദ്യ തീവ്രവാദി ഖാലിദ് അൽ മിഹ്ധാർ ആയിരുന്നു. മക്ക സ്വദേശി ആയ മിഹ്ധാർ യമനിൽ നിന്നാണ് വിവാഹം ചെയ്തത്. അദ്ദേഹത്തിന്റെ ഭാര്യാ പിതാവ് വഴിയാണ് ഇദ്ദേഹം അൽ ഖ്വായിദയുമായി അടുത്തു ബന്ധപ്പെടുന്നത്. ലോക വ്യാപാര കേന്ദ്രം തകർക്കാൻ ഉള്ള ആക്രമണ ടീമിൽ ആദ്യമായി സ്ഥാനം പിടിച്ചതും ഇദ്ദേഹം ആണ്. നവാഫ് അൽ ഹാസ്മി എന്ന തന്റെ ബാല്യകാല സുഹൃത്തിനെയും കൂട്ടി 2000 ജനുവരി 15ന് ലോസ് ആഞ്ചൽസിൽ ഇറങ്ങി. സാൻ ഡിയാഗോയിൽ താമസമാക്കിയ ഇവർ കാർ കഴുകലും മറ്റു ജോലികളും ചെയ്തു. ഒരു മാസത്തിനു ശേഷം മിഹ്ധാർ ഒരു പഴയ ടൊയോട്ട കൊറോള കാർ വാങ്ങുകയുണ്ടായി.
രണ്ടു പേരും നേരത്തെ ബോസ്നിയൻ യുദ്ധത്തിൽ പങ്കെടുത്തവർ ആണ്. മാത്രവുമല്ല, അൽഖായിദ നടത്തിയ ക്വാലാലംപൂർ യോഗത്തിൽ പങ്കെടുത്ത ഇവരുടെ ഫോട്ടോകൾ എഫ് ബി ഐ യുടെ കൈവശം ഉണ്ടായിരുന്നു താനും. സാൻ ഡിയാഗോയിലെ സോർബി ഫ്ളയിങ് ക്ലബിൽ ചേർന്ന ഇരുവരും വിമാനം പറത്താൻ ഉള്ള പഠനം തുടങ്ങി. വൈമാനികന് വേണ്ട സാധാരണ റീസനിങ് ഇവർക്ക് കുറവായിരുന്നു. അതോടൊപ്പം രണ്ടു പേർക്കും ഇംഗ്ലീഷ് തീർത്തും അറിയില്ലായിരുന്നു താനും. ഇവരുടെ ഇൻസ്ട്രക്ടർ പറയുന്നത് ഇവർ രണ്ടു പേരും ബോയിങ് വിമാനം എങ്ങിനെ പറപ്പിക്കും എന്ന അന്വേഷണം ആയിരുന്നു നടത്തിയിരുന്നതെത്രേ.
മുഹമ്മദ് അത്ത, പിരമിഡിന്റെ നാട്ടിൽ നിന്നും വന്ന കൊലയാളി
സംഘത്തിലെ പ്രധാനി മുഹമ്മദ് അത്ത എന്ന ഈജിപ്ഷ്യൻ ആർകിടെക്റ്റ് ആയിരുന്നു അമേരിക്കൻ എയർലൈൻ, Flight 11 WTC നോർത്ത് ടവറിൽ ഇടിച്ചു കയറ്റിയത്. കൈറോയുടെ സഹ നഗരമായ ഗിസ നിവാസി ആയിരുന്നു അത്ത. മുഹമ്മദ് അത്തയുടെ പിതാവ് ഒരു അഡ്വക്കേറ്റ് ആയിരുന്നു. സഹോദരിമാരിൽ ഒരാൾ പ്രഫസറും, മറ്റൊരാൾ ഡോക്ടറും ആയിരുന്നു. ചെറുപ്പത്തിൽ നന്നായി പഠിച്ചിരുന്ന അത്ത, പക്ഷെ സർവകലാശാലയിൽ ശരാശരി മാത്രം ആയിരുന്നു. അതിനാൽ തന്നെ തുടർന്നുള്ള പഠനത്തിനു ബുദ്ധിമുട്ടുകയും ചെയ്തു. ഈ സമയത്താണ് അത്തയുടെ പിതാവ് ഈജിപ്ത് കാണാൻ വന്ന ഒരു ജർമ്മൻ കുടുംബത്തെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നത് (ഇവരുടെ സ്ഥലം പിരമിഡ് നഗരം ആയ ഗിസ ആണ്), അവരുമായി ഉള്ള ബന്ധം ഉപയോഗിച്ച് അത്തയുടെ പിതാവ്, അത്തയെ ജർമനിയിലേക്ക് ഉപരി പഠനത്തിനയച്ചു. ഈ സമയം ഈജിപ്തിലെ ഇസ്ലാമിക വിപ്ലവത്തിന്റെ ബുദ്ധി കേന്ദ്രം ആയ മുഹമ്മദ് കുത്തുബിന്റെ ഗ്രന്ഥം വായിച്ചു ഇസ്ലാമിക രാഷ്ട്രത്തെ കുറിച്ചുള്ള ചിന്തയിൽ ആയിരുന്നു അയാൾ (നമ്മുടെ ജമാഅത്തെ ഇസ്ലാമിയെയും സ്വാധീനിച്ച ഒരു ചിന്തകൻ ആണ് മുഹമ്മദ് ഖുതുബ്)
1992 ജൂലായിൽ ജർമനിയിൽ എത്തിയ ഇദ്ദേഹത്തെ സ്വീകരിച്ച ജർമ്മൻ കുടുംബം അവരുടെ വീട്ടിൽ തന്നെ അത്തയെ താമസിപ്പിച്ചു. എന്നാൽ ഇയാളുടെ അമിതമായ മത ചിട്ടകൾ അവർക്ക് അസഹ്യമായി. അതിനാൽ തന്നെ ഒരു വർഷത്തിനകം അത്ത സർവകലാശാലയുടെ ഹോസ്റ്റലിലേക്ക് താമസം മാറി. ജർമനിയിലെ പഠനത്തിനിടെ സിറിയയിൽ ഒരു അക്കാദമിക് സമ്മേളനത്തിന് പോയ അത്ത, അമൽ എന്ന ഒരു ഫലസ്തീൻ യുവതിയും ആയി പരിചയപ്പെട്ടു എങ്കിൽ പോലും, ഇവരുടെ ബന്ധം അധികകാലം നീണ്ടു നിന്നില്ല.
ടീം രൂപീകൃതമാവുന്നു
1999 നവംബർ അവസാനം അത്തയും, ശേഹി, ജാറ, ബഹാജി, ബിൻ അൽ ഷിബ എന്നിവർ ഹാംബർഗിൽ നിന്നും തുർക്കി വഴി കറാച്ചിയിൽ എത്തി. തുടർന്ന് കാന്തഹാറിൽ എത്തിയ ഇവർ ബിൻ ലാദനും ആയി സംസാരിക്കുകയും, ആത്മഹത്യാ സക്വാഡിൽ ചേരുകയും ചെയ്തു. ആക്രമണം എങ്ങിനെ ആയിരിക്കും എന്ന് വിശദീകരിക്കാൻ ലാദൻ ഇവരെ പാക്കിസ്ഥാനിലെ അൽഖായിദ രഹസ്യ താവളത്തിലേക്ക് അയച്ചു.
മാർച്ച് 2000ത്തിൽ മുഹമ്മദ് അത്ത ജർമനിയിൽ നിന്ന് ഫ്ലോറിഡയിലെ ഫ്ലയിങ് അക്കാദമിക്ക് തങ്ങൾക്ക് പ്രൊഫഷനൽ പൈലറ്റ് ട്രെയിനിങ് വേണം എന്ന് അഭ്യർത്ഥിച്ചു ഇമെയിൽ അയച്ചു. അമേരിക്കയിലെ അൻപതിലേറെ ഫ്ലയിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് ഇതേ പോലെയുള്ള മെയിൽ അത്ത അയച്ചിരുന്നു. 2000 മെയ് 17ന് ഇദ്ദേഹത്തിന്റെ അഞ്ചു വർഷത്തെ B-1/B-2 വിസ ലഭ്യമായി. അഞ്ചു വർഷത്തിൽ അധികം ജർമനിയിൽ വിദ്യാർത്ഥി ആയതിനാൽ ഇദ്ദേഹത്തെ കുറിച്ച് കാര്യമായ അന്വേഷണം നടന്നില്ല. ഹാംബർഗിൽ നിന്നും പോളണ്ടിലെ പ്രാഗിൽ ബസ്സ് പിടിച്ചു എത്തുകയും, അവിടെ നിന്നും ജൂൺ മൂന്നിന് ന്യൂയോർക്കിൽ എത്തുകയും ചെയ്തു. റാസൽഖൈമ സ്വദേശി മർവാൻ ശേഹി, ലബനോൻ സ്വദേശി സിയാദ് ജാറ എന്നിവർ ഇതേ സമയത്ത് തന്നെ ന്യൂജേഴ്സിയിൽ എത്തിച്ചേർന്നു.
റാസൽഖൈമയിലെ ഭീകരൻ
മർവാൻ ഷെഹി അത്തയോടോപ്പം ജർമനിയിൽ ഉണ്ടായിരുന്ന ആളാണ്. ഷെഹിയാണ് ലോക വ്യാപാര കേന്ദ്രത്തിന്റെ സൗത്ത് ടവറിൽ United 175 എന്ന ബോയിങ് വിമാനം ഇടിച്ചു കയറ്റിയത്. രണ്ടാമത്തെ ഈ ആക്രമണം ലോകം മുഴുവൻ ലൈവ് ആയി കാണുകയും ചെയ്തു. മർവാൻ ജർമ്മനിയിൽ പോകും മുൻപ് തന്റെ താടി വടിക്കുകയും, അടുത്ത സുഹൃത്തുക്കളോട് താൻ ഇപ്പോൾ വലിയ മത വിശ്വാസിയൊന്നും അല്ല എന്ന് പറയുകയും ചെയ്തിരുന്നു.
ഫ്ലോറിഡയിലെ വിവിധ പൈലറ്റ് പരിശീലന കേന്ദ്രങ്ങളിൽ ഇവർ ഒറ്റക്കും കൂട്ടായും അന്വേഷണം നടത്തി. ഇതിനിടെ ശേഹിക്ക് യുഎഇ യിൽ നിന്നും ആക്രമണത്തിന്റെ ആസൂത്രകൻ ഖാലിദ് ഷേക്ക് മുഹമ്മദിന്റെ ബന്ധു വഴി പണം എത്താൻ തുടങ്ങി. അത്തയും ശേഹിയും ഫ്ലോറിഡയിലും, സിയാദ് വെനീസ് എന്ന അമേരിക്കൻ നഗരത്തിലും പൈലറ്റ് പരിശീലനം തുടങ്ങി.
സിയാദ് ജാറ, ഫ്രീക്കൻ ആയ ഭീകരൻ
സിയാദ് ജാറ ആയിരുന്നു കൂട്ടത്തിൽ ഉള്ള ഫ്രീക്കൻ. മറ്റ് തീവ്രവാദികൾ കുടുംബ ബന്ധങ്ങൾ എല്ലാം ഒഴിവാക്കിയപ്പോൾ സിയാദ് തന്റെ ബന്ധുക്കളും ആയി തുടർച്ചയായി ബന്ധം പുലർത്തിയിരുന്നു. ജർമനിയിൽ സിയാദിന് തുർക്കി ബന്ധങ്ങൾ ഉള്ള ഡെന്റൽ സയൻസ് പഠിക്കുന്ന സെൻഗൺ എന്ന ഒരു കാമുകി ഉണ്ടായിരുന്നു. അമേരിക്കയിൽ എത്തിയ ശേഷവും ജാറ പല പ്രാവശ്യം സെൻഗണിനെ കാണാൻ ജർമനിയിൽ പോയിരുന്നു. വൈറ്റ്‌ഹൗസ് ലക്ഷ്യമാക്കി പോവുകയും, യാത്രക്കാരും ആയി അടിപിടി നടന്നു പെൻസിൽവാനിയയിൽ തകർന്നു വീഴുകയും വിമാനം ഓടിച്ചത് ജാറയായിരുന്നു.
ആക്രമണത്തിനു പോകും മുൻപ് ജാറ തന്റെ കാമുകിക്ക് അയച്ച കത്ത് പക്ഷെ അവൾക്ക് കിട്ടിയില്ല, തുടർന്ന് തിരിച്ചു വന്ന കത്ത് എആകക്ക് ലഭിച്ചു, അതിൽ ഇങ്ങനെയാണ് എഴുതിയിരുന്നത് 'I did what I was supposed to do' and 'You ought to be very proud, because it is an honor and you will see the result(s) and everybody will be happy'. സിയാദ്, അത്ത, ഷെഹി എന്നിവർ മൂന്നു പേരും നൂറു കണക്കിന് മണിക്കൂറുകൾ ആണ് flight simulator പരിശീലനം നേടിയത്. സിയാദ് ജാറ തന്റെ ഫ്ലാറ്റിൽ കാർഡ് ബോർഡ് കൊണ്ട് ഒരു കൊക്ക്പിറ്റും ഉണ്ടാക്കിയിരുന്നു.
ഹാനി ഹാൻ ജോർ, തീവ്രവാദത്തിന്റെ കൂട്ടുകാരൻ
പെന്റഗണിൽ ഇടിച്ചു കയറിയ American Airlines Flight 77 ഓടിച്ചത് ഇയാൾ ആയിരുന്നു. സൗദി അറേബ്യയിലെ തായിഫ് നിവാസിയായ ഹാനിയുടെ ചെറുപ്പത്തിൽ ഉള്ള ആഗ്രഹം ഒരു ഫ്ലൈറ്റ് അറ്റൻഡണ്ട് ആകണം എന്നായിരുന്നു. എന്നാൽ ഹാനിയുടെ സഹോദരൻ ഇദ്ദേഹത്തെ പഠനത്തിൽ തുടരാൻ നിർബന്ധിച്ചു. സാധാരണ കുടുംബത്തിൽ നിന്നും വന്ന ഹാനി, പക്ഷെ എന്പതുകളുടെ അവസാനം അഫ്ഗാനിൽ പോവുകയും, തുടർന്ന് തീവ്രവാദ പ്രവർത്തനത്തിലേക്ക് തിരിയുകയും ആണ് ഉണ്ടായത്. ബാക്കിയുള്ള എല്ലാ തീവ്രവാദികളും 2001 ജൂൺ, ജൂലായ് മാസങ്ങളിൽ ആയിട്ടാണ് അമേരിക്കയിൽ എത്തിയത്. എല്ലാവരും തന്നെ ടൂറിസ്റ്റ്/ ബിസിനസ് വിസകളിൽ ആയിരുന്നു എത്തി ചേർന്നത്.
സംഘം വിമാനം കയറുന്നു....
2001, സെപ്റ്റംബർ 11. കിഴക്കൻ അമേരിക്കയിലെ ഒരു പ്രഭാതം. തെളിഞ്ഞ ആകാശം. പ്രസിഡന്റ് ജോർജ് ബുഷ് തന്റെ പ്രഭാത ജോഗിങ്ങിനു പുറപ്പെട്ടു. വേൾഡ് ട്രേഡ് സെന്റർ തിരക്ക് പിടിച്ചു വരുന്നതെ ഉള്ളൂ...
രാവിലെ ആറു മണി. ബോസ്റ്റണിൽ നിന്നും ലോസ് ആഞ്ചലസിലേക്കുള്ള അമേരിക്കൻ എയർ ലൈൻസിന്റെ അാലൃശരമി 11 എന്ന നമ്പർ വിമാനത്തിൽ കയറാനായി മുഹമ്മദ് അത്ത യും, സൗദി സ്വദേശികൾ ആയ അബ്ദുൽ അസീസ് അൽ ഒമരി, വയീൽ അൽ ശെഹ്രി, വലീദ് ശേഹ്രി , സത്താം അൽ സുഖൂമി എന്നിവർ എത്തി ചേരുന്നു. യാത്രക്കാരുടെ ദേഹ പരിശോധന നടക്കുന്നു. എന്നാൽ മുഹമ്മദ് അത്ത CAPPS (Computer Assisted Passenger Prescreening System) ഇൽ ഉൾപ്പെട്ടു! കൂടുതൽ ദേഹ പരിശോധനക്കായി ഇദ്ദേഹത്തെ കൊണ്ട് പോയി. FBI, CIA, തുടങ്ങിയവരുടെ ലിസ്റ്റിൽ ഉള്ളതിനാൽ ആണ് അത്തയെ കൂടുതൽ പരിശോധനക്ക് കൊണ്ട് പോയത്. സെലെക്ഷൻ ലെവൽ അനുസരിച്ചു അത്ത വിമാനത്തിൽ കയറിയതിനു ശേഷം മാത്രമേ ലഗേജ് വിമാനത്തിൽ കയറ്റൂ.
പക്ഷെ അത്തയുടെ പ്ലാനിനു അത് തടസ്സമായിരുന്നില്ല. സെക്യൂരിറ്റി പരിശോധനകളിൽ അവിചാരിതമായി ഒന്നും കണ്ടില്ല. (എന്നാൽ അത്തയുടെ ലഗേജ് വിമാനത്തിൽ കയറ്റിയിരുന്നില്ല. ഇതിൽ നിന്നും ഫ്ലൈറ്റ് സിമുലേറ്റർ വീഡിയോ, കത്തി, മൈസ് സ്പ്രേ എന്നിവ കണ്ടെടുക്കുകയുണ്ടായി). അത്ത, സുകൂമി, ഒമരി എന്നിവർ ബിസിനസ്സ് ക്ലാസ്സിൽ ആയിരുന്നു. ശേഹ്രി സഹോദരന്മാർ രണ്ടാം നിരയിലും. 7:40 ഇന് വിമാനം റൺാേയിൽനിന്ന് ഓടി തുടങ്ങി.
ഇതേ സമയം തന്നെ യുണൈറ്റഡ് എയർലൈൻ വിമാനം United 175 ബോയിങ്ങിൽ ബോസ്റ്റണിൽ നിന്നും ലോസ് ആഞ്ചലസിലേക്കുള്ള മറ്റൊരു വിമാനത്തിൽ രണ്ടാം കൊലയാളി സംഘം കയറി പറ്റി. റാസൽ ഖൈമ സ്വദേശി മർവാൻ ശേഹിയുടെ നേതൃത്വത്തിൽ ഉള്ള ടീമിൽ, യുഎഇ സ്വദേശി ഫായിസ്, സൗദി സ്വദേശികൾ ആയ അഹമ്മദ് അൽ ഗാംദി ഹംസ അൽ ഗാംദി സഹോദരർ , മുഹമ്മദ് അൽ ശേഹ്രി എന്നിവർ ആണ് ഉണ്ടായിരുന്നത്. ആരെയും ഇഅജജട സെലക്ട് ചെയ്തില്ല. 7:58 ഇന് വിമാനം നീങ്ങി തുടങ്ങി.
ബോസ്റ്റണിൽ നിന്നും നൂറു കണക്കിന് കിലോമീറ്റർ അകലെ രാവിലെ 7:18ന് വാഷിങ്ടൺ ദ്യൂലസിൽ നിന്നും ലോസ് ആഞ്ചലസിലേക്കുള്ള അമേരിക്കൻ എയർലൈൻസിന്റെ Flight 77 വിമാനത്തിൽ കയറാൻ അഞ്ചു പേർ എത്തി. സൗദി സ്വദേശികൾ ആയ ഹാനി ഹാന്ജോർ, ഖാലിദ് മിഹ്ധാർ, മാജിദ് മോക്വാദ്, നവാഫ് ഹാസ്മി, സാലേം ഹാസ്മി എന്നിവർ ആയിരുന്നു സംഘാങ്ങൾ. ഖാലിദ് മിഹ്ധാർ, നവാഫ് ഹാസ്മി എന്നിവർ FBI Terrorist ലിസ്റ്റിൽ ഉള്ളവർ ആയിരുന്നു എന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത.
ഹാനി ഹാന്ജോർ, ഖാലിദ് മിഹ്ധാർ, മാജിദ് മോക്വാദ് എന്നിവരെ CAPPS സെലക്ട് ചെയ്തു. അതിനാൽ തന്നെ അവർ വിമാനത്തിൽ ബോർഡ് ചെയ്ത ശേഷം ആണ് അവരുടെ ലഗേജ് വിമാനത്തിൽ കയറ്റിയത്. ഹാസ്മി സഹോദരന്മാരെ കൂടുതൽ പരിശോധന നടത്തി. ഇവരുടെ ഫോട്ടോ ഐ ഡി ഇല്ലാത്തതും, ശരിക്ക് ഇംഗ്ലീഷ് മനസ്സിലാവാത്തതും ആയിരുന്നു ഇതിനുള്ള പ്രധാന കാരണം. നവാഫ് ഹാസ്മി മെറ്റൽ detector hgn കടന്നു പോയപ്പോൾ അലാം അടിച്ചത് കാരണം അദ്ദേഹത്തെ കൂടുതൽ പരിശോധിച്ചു. തോളിൽ തൂക്കിയ ബാഗ് സ്ഫോടക വസ്തുക്കൾ ഉണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു. എന്നാൽ സെക്യൂരിട്ടി കാമറകൾ പരിശോധിച്ച അന്വേഷണ സംഘം ഇദ്ദേഹത്തിന്റെ പിൻ ഭാഗത്തെ പോകറ്റിൽ എന്തോ ഉയർന്നു നിൽക്കുന്നുണ്ടായിരുന്നു എന്ന് കണ്ടെത്തുകയുണ്ടായി. 7:50ഓടെ സംഘം വിമാനത്തിൽ കയറി.
ന്യൂജേഴ്സിയിൽ നിന്നും സാൻഫ്രാൻസിസ്‌കോയിലേക്കുള്ള യുനൈറ്റഡ് എയർലൈൻ വിമാനം united 93 യിൽ മറ്റൊരു സംഘം കയറി. സിയാദ് ജാറ എന്ന ലബനീസ് സ്വദേശിയായിരുന്നു സംഘത്തലവൻ. അഹമ്മദ് ഹസ്നാവി, അഹമ്മദ് നാമി, സയീദ് ഗാംദി എന്നീ സൗദി സ്വദേശികൾ ആയിരുന്നു കൂടെ. ഹസ്നാവിയെ CAPPS സെലക്ട് ചെയ്തു എങ്കിലും, പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്താത്തത് കാരണം ബോർഡ് ചെയ്യാൻ അനുവദിച്ചു. എട്ടു മണിക്ക് പുറപ്പെടേണ്ട വിമാനം പക്ഷെ വിമാനത്താവളത്തിലെ തിരക്ക് കാരണം മുക്കാൽ മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. വിമാനം പുറപ്പെട്ടു നാല് മിനിട്ടിനകം ആണ് ആദ്യ വിമാനം ലോക വ്യാപാര കേന്ദ്രത്തിൽ ഇടിച്ചത്.
റാഞ്ചൽ തുടങ്ങുന്നു....
അമേരിക്കൻ എയർലൈൻ 11. അത്ത ഗ്രൂപ്പ് ബോർഡ് ചെയ്ത ബോയിങ് 767 വിമാനം. എൺപത്തി ഒന്ന് യാത്രക്കാർ. പതിനൊന്നു ജീവനക്കാർ. 8:14 ഓടു കൂടിയാണ് റാഞ്ചൽ നടന്നത് എന്നാണു അന്വഷണം തെളിയിച്ചത്. ബോസ്റ്റൻ വിമാനത്താവളത്തിൽ നിന്നും വിമാനത്തിന്റെ ആൾറ്റിട്ട്യൂട് വർധിപ്പിക്കാൻ നിർദ്ദേശം വന്നു എങ്കിലും ഒരു മറുപടിയും ഉണ്ടായില്ല. വിമാനം പക്ഷെ വീണ്ടും താഴേക്ക് വരികയും, ദിശ മാറുകയും ചെയ്തു. തുടർച്ചയായി വിമാനവും ആയി ബന്ധം പുലർത്താനുള്ള ശ്രമങ്ങൾക്ക് ഒരു മറുപടിയും ഉണ്ടായില്ല.
ഇതേ സമയം ഫ്ളൈറ്റ് ജീവനക്കാർ ആയ ആമി സ്വീനിയും, ബെറ്റിയും വിമാന കമ്പനിക്ക് സാറ്റലൈറ്റ് ഫോൺ വഴി വിവരങ്ങൾ നൽകാൻ തുടങ്ങി. കാരൻ മാർട്ടിൻ, ബാർബറ എന്നിവരെ കഠാര കൊണ്ട് കുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഇവർ കോക്പിറ്റ് കയ്യേറിയത്. ഇതേ സമയം വിമാനത്തിൽ ഉണ്ടായിരുന്ന ഇസ്രയേലി സേനയിൽ മുൻപ് പ്രവർത്തിച്ച ഡാനിയേൽ ലെവിൻ റാഞ്ചികളെ തടയാൻ ശ്രമിച്ചു. എന്നാൽ ഡാനിയേലിന്റെ തൊട്ടു പിന്നിലെ സീറ്റിൽ ആയിരുന്നു മറ്റൊരു റാഞ്ചിയായ സുഖൂമി ഇരുന്നിരുന്നത്. ഡാനിയേലിനെ ഉടനെ തന്നെ കഴുത്തു വെട്ടി കൊല്ലുകയായിരുന്നു.
വിമാന ജീവനക്കാർ കൊക്ക്പിറ്റും ആയി ബന്ധപെടാൻ ശ്രമിക്കുകയായിരുന്നു അപ്പോൾ. വിമാന കമ്പനിയെ വിളിച്ച ജീവനക്കാർ റാഞ്ചികളുടെ സീറ്റ് നമ്പർ നൽകി. ഇത് വെരിഫൈ ചെയ്ത എഫ് ബി ഐ. അത്തയെ ആദ്യം തന്നെ തിരിച്ചറിഞ്ഞു. ഇതിനിടെ അത്ത വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പൈലറ്റുമാർ രണ്ടു പേരെയും മാരകമായി പരിക്കെൽപ്പിച്ചു ബോധരഹിതനാക്കി കൊണ്ടാവാം ഇത് സാധ്യമായത്. ഇതിനിടെ അത്ത വിമാനത്തിലെ യാത്രകാർക്ക് സന്ദേശം നൽകാൻ ആയി വിമാനത്തിലെ public addressing system ഓൺ ചെയ്തു. എന്നാൽ തെറ്റായ ചാനൽ ആണ് തിരഞ്ഞെടുത്തത്. ആ ചാനൽ എയർ ട്രാഫിക് കൺട്രോൾ സെന്ററിലെക്ക് ആയിരുന്നു.
സന്ദേശം ഇതായിരുന്നു
''We have osme planes. Just stay quiet and you'll be O.K. We are returning to the airport.'hopw 08:24ന് പുതിയ സന്ദേശം നൽകി. 'Nobody move. Everything will be okay. If you try to make any moves, you'll endanger yourself and the airplane. Just stay quiet.'രണ്ടു മിനിറ്റ് കഴിഞ്ഞു വിമാനം ലോക വ്യാപാര കേന്ദ്രം ലക്ഷ്യമാക്കി പറക്കാൻ തുടങ്ങി.
ആദ്യം മാധ്യമങ്ങൾ കരുതിയത് അപകടമെന്ന്
ബോസ്റ്റൻ എയർ ട്രാഫിക് കണ്ട്രോളർ എല്ലാ നൂലാമാലകളും ഒഴിവാക്കി നേരിട്ട് അമേരിക്കൻ എയർഫോഴ്സും ആയി ബന്ധപ്പെട്ട് റാഞ്ചികളുടെ വിമാനം തടയാൻ ആവശ്യപ്പെട്ടു. ഈ സമയത്ത് വിമാനം ലോക വ്യാപാര കേന്ദ്രം ലക്ഷ്യമാക്കി പറന്നു കൊണ്ടിരുന്നു. മണിക്കൂറിൽ 748 കി. മീ വേഗതയിൽ, 36000 ലിറ്റർ വിമാന ഇന്ധനവും ആയി ബോയിങ് വിമാനം 99 മുതൽ 93 വരെ നിലകളുടെ ഇടയിൽ രാവിലെ 8:46 ഇന് ഇടിച്ചു കയറി. മാർഷ് ആൻഡ് മാക്ളിനൻ ഇഷൂറൻസ് കമ്പനിയുടെ ഓഫീസുകൾ ആയിരുന്നു ഈ നിലകളിൽ. ഇടിയുടെ ആഘാതത്തിൽ ആ നിലകളിൽ ഉണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. വിമാന ഇന്ധനം എലിവേറ്റർ വഴി അരിച്ചിറങ്ങി 77, 22 എന്നീ നിലകളിലും തീ പിടിച്ചു. ഇടി നടന്നു കൃത്യം ഏഴു മിനിട്ടിനു ശേഷമാണ് വിമാനത്തെ തടയാൻ അമേരിക്കൻ എയർഫോഴ്സിലെ എ15 വിമാനങ്ങൾക്ക് ഉത്തരവ് ലഭിക്കുന്നത്.
സി എൻ എൻ അടക്കമുള്ള മാധ്യമങ്ങൾ ലൈവ് ആയി വാർത്ത നൽകുമ്പോഴും ഇതൊരു തീവ്രവാദി ആക്രമണം ആണ് എന്ന് മനസ്സിലാക്കിയിരുന്നില്ല. ഇതൊരു അപകടം ആണ് എന്നായിരുന്നു ചാനലുകൾ പറഞ്ഞുകൊണ്ടിരുന്നത്.
യുണൈറ്റഡ് എയർലൈൻ 175. മർവാൻ ശേഹ്രി ഗ്രൂപ്പ് ബോർഡ് ചെയ്ത ബോയിങ് 767 വിമാനം. 56 യാത്രക്കാർ. ആറ് ജീവനക്കാർ. വിമാനം തിരശ്ചീനമായി പറന്നു തുടങ്ങി അൽപം കഴിഞ്ഞപ്പോൾ ആണ് റാഞ്ചൽ ആരംഭിക്കുന്നത്. ഏകദേശം 8:43 ഓടെ മർവാൻ ശേഹ്രിയുടെ നേതൃത്വത്തിൽ ഉള്ള ഗ്രൂപ്പ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതേ സമയം ആദ്യ വിമാനം ലോക വ്യാപാര കേന്ദ്രത്തിൽ ഇടിച്ചു കയറാൻ ഏതാനും മിനിട്ടുകൾ മാത്രമായിരുന്നു ബാക്കി ഉണ്ടായിരുന്നത്.
ഫായിസ്, ശേഹ്രി എന്നിവർ ബലമായി കോക്ക്പിറ്റിൽ കടക്കുകയും, പൈലറ്റിനെ കൊന്നു വിമാനത്തിന്റെ നിയന്ത്രണം മർവാൻ ശേഹ്രിയെ ഏല്പിക്കുകയും ചെയ്തു. ഇതേ സമയം ഗാംദി സഹോദരന്മാർ വിമാനത്തിലെ യാത്രകാരെ ഭീഷണിപ്പെടുത്തി വിമാനത്തിന്റെ പുറകു ഭാഗത്തേക്ക് മാറ്റി കൊണ്ടിരിക്കുകയായിരുന്നു.
8:47 ഓടു കൂടി വിമാനം ദിശ മാറുന്നതായി എയർ ട്രാഫിക് കൺട്രോളർ മനസ്സിലാക്കി. വിമാനത്തിന്റെ ട്രാൻസ്പോണ്ടർ സിഗ്നൽ മാറുന്നതും ശ്രദ്ധയിൽ പെട്ടു. അത്ത ചെയ്തത് പോലെ ഈ വിമാനത്തിലെ ട്രാൻസ്പോണ്ടർ പൂർണ്ണമായും ഓഫ് ആക്കിയില്ല. ഒരു പക്ഷെ അതിനുള്ള ശ്രമം വിജയിക്കാതെ പോയതാവാം.
8:51ന് വിമാനം വളരെ താഴേക്ക് പറന്നു തുടങ്ങി. ഈ സമയത്ത് ഡെൽറ്റ എയർ ലൈനിന്റെ Flight 2315 വിമാനവും ആയി മർവാൻ ഹൈജാക്ക് ചെയ്ത വിമാനം കൂട്ടി ഇടിക്കെണ്ടാതായിരുന്നു. എന്നാൽ ATC നിർദ്ദേശം അനുസരിച്ച് ഡെൽറ്റ കൂടുതൽ ഉയരത്തിലേക്ക് പോയതിനാൽ അപകടം ഒഴിവായി. (ഒരു പക്ഷെ ഈ അപകടം നടന്നിരുന്നു എങ്കിൽ സൗത്ത് ടവർ രക്ഷപ്പെട്ടേനെ)
വിമാനം റാഞ്ചപ്പെട്ട വിവരം വിമാന ജീവനക്കാരും, യാത്രക്കാരും സാറ്റലൈറ്റ് ഫോണ വഴി തങ്ങളുടെ പ്രിയപ്പെട്ടവരെയും മേൽ ഉദ്യോഗസ്ഥരെയും അറിയിച്ചു കൊണ്ടിരുന്നു. ഗാർനെറ്റ് ബൈലി എന്ന യാത്രക്കാരൻ തന്റെ ഭാര്യയെ നാല് പ്രാവശ്യം വിളിക്കാൻ ശ്രമിച്ചു എങ്കിലും ലഭ്യമായില്ല.
08:55 ഓടെയാണ് Flight 175 റാഞ്ചപ്പെട്ടു എന്ന് ചഥഅഠഇഇ ( New York Air Traffic Control Center) പ്രഖ്യാപിക്കുന്നത്. റാഞ്ചപ്പെട്ട രണ്ടു വിമാനങ്ങളും ആയി ബന്ധപ്പെട്ട് കൊണ്ടിരുന്ന അഠഇ ഡേവിഡ് ബോട്ടിഗ്ലിയ പറഞ്ഞത് മിനിട്ടിനു പതിനായിരം അടി വച്ച് വിമാനം താഴേക്ക് കുതിച്ചു എന്നാണ്. 08:52 ഇന് ജീവനക്കാരൻ ഫ്രാങ്ങ്മാൻ വിമാനം റാഞ്ചി എന്നും, പൈലറ്റ്, സഹ പൈലറ്റ് എന്നിവർ കൊല്ലപ്പെട്ടു എന്നും, ചില ർക്ക് കുത്തേറ്റു എന്നും റിപ്പോർട്ട് ചെയ്തു. ഇതിനിടെ അദ്ദേഹത്തിന്റെ ഫോൺ കട്ടായി. തിരിച്ചു ബന്ധപ്പെടാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല.
ഇതിനിടെ യാത്രക്കാരൻ ആയ ബ്രയാൻ ഭാര്യയെ വിളിക്കാൻ ശ്രമിച്ചു എങ്കിലും ലഭ്യമായില്ല. തുടർന്ന് വിമാനം റാഞ്ചപ്പെട്ടു എന്ന മെസ്സേജ് അദ്ദേഹം ഭാര്യക്ക് നൽകി.അപകടം കഴിഞ്ഞ ശേഷം ആണ് ഇവർ മെസ്സേജ് കാണുന്നത്.
പെന്റഗണിൽ കൊല്ലപ്പെട്ടത് 150 ജീവനക്കാർ
അമേരിക്കൻ എയർ ലൈൻ അാലൃശരമി 77.ഹാനി ഹാന്ജോർ ഗ്രൂപ്പ് ബോർഡ് ചെയ്ത ബോയിങ് 757 വിമാനം. 58 യാത്രക്കാർ. ആറ് ജീവനക്കാർ. ആദ്യ രണ്ടു വിമാനങ്ങളും വാണിജ്യ കേന്ദ്രം ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത് എങ്കിൽ ഹാനിയുടെ ലക്ഷ്യം അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ ആയിരുന്നു. ആദ്യ വിമാനം ണഠഇ ഇൽ ഇടിച്ചിറങ്ങി ഏതാനും മിനിട്ടുകൾ കഴിയുമ്പോൾ ആണ് അാലൃശരമി 77 റാഞ്ചപ്പെടുന്നത്. വിമാനം 8:54 ഓടെ ദിശ മാറ്റപ്പെടുന്നത് അഠഇ ശ്രദ്ധിച്ചു. എന്നാൽ വിമാനവുമായി ബന്ധപെടാനുള്ള ശ്രമം വിജയിച്ചില്ല.
വിമാനത്തിലെ യാത്രക്കാർ പലരും തങ്ങളുടെ വീട്ടിലേക്ക് വിളിക്കാൻ തുടങ്ങി. പലരും വിമാനം ഹൈജാക്ക് ചെയ്ത വിവരം വിമാന കമ്പനിയെ അറിയിക്കാൻ ആവശ്യപ്പെട്ടു. യു എസ് സോളിസിറ്റർ ജനറൽ തിയോഡോർ ഓസ്ലോനിന്റെ ഭാര്യ ബാർബറ ഓസ്ലോൺ ഈ വിമാനത്തിലെ യാത്രകാരിയായിരുന്നു. ഭർത്താവിനെ വിളിച്ചു തങ്ങളുടെ വിമാനവും റാഞ്ചപ്പെട്ട വിവരം ഇവർ അറിയിച്ചു. അതോടെ മറ്റു രണ്ടു വിമാനങ്ങളുടെയും വിവരങ്ങൾ തിയഡോർ ഭാര്യയോടു പറഞ്ഞു. അവർ വേവലാതി ഒന്നും കാണിച്ചില്ല. എവിടെയാണ് വിമാനം എന്ന് ചോദിച്ചപ്പോൾ, വിമാനം വളരെ താഴ്ന്നാണ് പറക്കുന്നത് എന്നും. റാഞ്ചികളുടെ കയ്യിൽ കത്തിയും ബോക്സ് കട്ടറുകളും ഉണ്ട് എന്നും ഇവർ അറിയിച്ചു.
മൂന്നാമത്തെ വിമാനവും റാഞ്ചപ്പെട്ടു എന്നറിഞ്ഞതോടെ അമേരിക്കൻ എയർലൈൻസ് തങ്ങളുടെ എല്ലാ സർവീസും ഗ്രൌണ്ട് ചെയ്തു. ഒരൊറ്റ വിമാനവും അടുത്തൊരു നിർദ്ദേശം വരുന്നത് വരെ പറത്തരുത് എന്നായിരുന്നു ഉത്തരവ്. വിമാന റാഞ്ചി ഹാനി ഹാൻജോർ വിമാനത്തിന്റെ സർവ ശക്തിയും എടുത്തു പെന്റഗൺ ലക്ഷ്യമാക്കി കുതിച്ചു. എന്നാൽ വിമാനം 330 ഡിഗ്രി തിരിഞ്ഞപ്പോൾ ഇതിന്റെ ഉയരം നഷ്ടമായി. അതിനാൽ തന്നെ പെന്റഗൺ സമുച്ചയത്തിന്റെ മുകളിലേക്ക് പറക്കുന്നതിന് പകരം അതിന്റെ വശങ്ങളിലെക്കാണ് വിമാനം പറന്നത്. വിളക്ക് കാലുകളും, ജനറേറ്ററും തകർത്ത് കടന്നു പോയ വിമാനം പെന്റഗൺ ആയിടെ പുതുക്കിയ സിമന്റ് മതിലിൽ ഇടിച്ചതിനു ശേഷമാണ് കെട്ടിടത്തിൽ പതിച്ചത്. പെന്റഗണിൽ ഉള്ള നൂറ്റമ്പത്തിൽ അധികം ജീവനക്കാരും, മറ്റും തൽക്ഷണം കൊല്ലപ്പെട്ടു.
'അല്ലാഹു അക്‌ബർ വിളിച്ച് വിമാനം റാഞ്ചുമ്പോൾ
യുനൈറ്റഡ് എയർ ലൈൻ United 93. സിയാദ് ജാറ ഗ്രൂപ്പ് ബോർഡ് ചെയ്ത ബോയിങ് 757 വിമാനം. 37 യാത്രക്കാർ. ഏഴ് ജീവനക്കാർ. വിചാരിച്ചതിലും നാൽപത്തഞ്ചു മിനിറ്റ് വൈകിയാണ് വിമാനം പുറപ്പെട്ടത്. വിമാനം പുറപ്പെട്ടു നാൽപ്പത്തി അഞ്ച് മിനിട്ട് കഴിഞ്ഞാണ് റാഞ്ചൽ ആരംഭിക്കുന്നത്. എന്തുകൊണ്ടാണ് ഇവർ റാഞ്ചൽ ഇത്ര വൈകിച്ചത് എന്ന് എഫ് ബി ഐ പിന്നീട് അത്ഭുതപ്പെട്ടു. മൂന്നു റാഞ്ചൽ ഗ്രൂപ്പിലും അഞ്ചു പേർ വീതം ഉണ്ടായിരുന്നു എങ്കിൽ ഇവിടെ നാല് പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
9:28നാണ് റാഞ്ചൽ ആരംഭിക്കുന്നത്. ഈ സമയം ആദ്യ രണ്ടു വിമാനങ്ങളും ലോക വ്യാപാര കേന്ദ്രത്തിൽ ഇടിച്ചു കഴിഞ്ഞിരുന്നു. മൂന്നാമത്തെ വിമാനം പെന്റഗൺ ലക്ഷ്യം വച്ച് നീങ്ങുന്നു എന്നും വാർത്തകൾ നിറയുകയായിരുന്നു. ഒൻപതു മിനിട്ടിനകം മൂന്നാമത്തെ വിമാനം പെന്റഗണിൽ ഇടിച്ചു പൊട്ടിത്തെറിക്കുമ്പോൾ അാലൃശരമി 77 ഇലെ റാഞ്ചികൾ വിമാനത്തിന്റെ മുൻഭാഗത്ത് ഒരുമിച്ചു കൂടി തലയിൽ കടും ഓറഞ്ചു നിറമുള്ള ബാണ്ടുകൾ കെട്ടുകയായിരുന്നു. ബാൻഡ് കെട്ടിയ ഉടനെ ''അല്ലാഹു അക്‌ബർ...., അല്ലാഹു അക്‌ബർ'' വിളിച്ചു പറഞ്ഞു കൊണ്ട് ഇവർ യാത്രക്കാരുടെ നേരെ പാഞ്ഞടുത്തു. പേപ്പർ സ്പ്രേ, മൈസ് സ്പ്രേ എന്നിവയും ഇവരുടെ കയ്യിൽ ഉണ്ടായിരുന്നു.
അതിനിടെ സിയാദ് ജാറയും, മറ്റൊരാളും കോക്ക്പിറ്റിൽ കയറുകയും, പൈലറ്റിനെ കീഴടക്കാൻ ശ്രമിക്കുകയും ചെയ്തു. ഇവിടെ പൈലറ്റ് കടുത്ത രീതിയിൽ ചെറുത്തു നിൽക്കുന്നതിന്റെ ശബ്ദ രേഖകൾ കൊക്ക്പിറ്റ് വോയിസ് റിക്കോർഡറിൽ പതിഞ്ഞിട്ടുണ്ട്. ക്യാപ്റ്റൻ ജേസൻ ധഹി ''മേ ഡേ, മേ ഡേ'', ''ഗെറ്റ് ഔട്ട്'' എന്ന് പൈലറ്റ് വിളിച്ചു പറയുന്നതും കേൾക്കാം. ( ഒരു രക്ഷയും ഇല്ലാത്ത വിധം വിമാനം തകരുകയാണ് എങ്കിൽ നൽകുന്ന സന്ദശം ആണ് മേ ഡേ). കോക്പിറ്റിൽ നിന്നും പുറത്തു പോകാൻ ആവശ്യപ്പെട്ട ക്യാപ്റ്റനെ പിന്നീട് മർദിച്ചു അവശനാക്കുന്നതും, അദ്ദേഹം കരയുന്നതും കേൾക്കാം.
വിമാന നിയന്ത്രണം ഏറ്റെടുത്ത സിയാദ് ജാറ പബ്ലിക് അന്നൗസ് ചെയ്തു. ''ക്യാപ്റ്റൻ സംസാരിക്കുന്നു. ആരും അനങ്ങരുത്. എല്ലാവരും സീറ്റിൽ ഇരിക്കുക. ഞങ്ങളുടെ കയ്യിൽ ബോംബ് ഉണ്ട്...' ഇവിടെയും തെറ്റായ ചാനൽ ആണ് തിരഞ്ഞെടുത്തത് എന്നതിനാൽ സന്ദേശം വിമാനത്തിനുള്ളിൽ കേൾക്കുന്നതിനു പകരം അഠഇ ആണ് കേട്ടത്. വിമാന ജീവനക്കാരി ഡെബ്ബി വെയ്ല്ഷ് കരയുന്നതും, പിന്നീട നിശബ്ധമാകുന്നതും അഠഇ കേട്ടു. തങ്ങൾ അത് തീർത്തു എന്ന് റാഞ്ചികൾ അറബിയിൽ പറഞ്ഞത് ഡെബ്ബിയെ കൊന്നതിനെ കുറിച്ചാവാം.സിയാദ് ജാറ വിമാനത്തിന്റെ ഓട്ടോ പൈലറ്റിങ് സംവിധാനം പ്രവർത്തിപ്പിച്ചു. വിമാനം 42000 അടി ഉയരത്തിൽ പറന്നു തുടങ്ങി. അഠഇ അത് വഴി പറന്നിരുന്ന എല്ലാ വിമാനങ്ങളുടെയും ഗതി മാറ്റി വിട്ടു.
വിമാനത്തിലെ സാറ്റലൈറ്റ് ഫോണുകൾ പ്രവർത്തന നിരതമായി. ജീവനക്കാരും, യാത്രക്കാരും തങ്ങളുടെ വേണ്ടപ്പെട്ടവരെ വിളിച്ചു വിവരങ്ങൾ നൽകാൻ തുടങ്ങി. ടോം ബുർനെറ്റ് തന്റെ ഭാര്യയെ വിളിച്ചപ്പോഴാണ് നേരത്തെ നടന്ന മൂന്നു വിമാന റാഞ്ചലിനെ കുറിച്ച് ഭാര്യ പറഞ്ഞത്. ഇതോടെ ഈ വിമാനത്തിനും ആത്മഹത്യാ ആക്രമണം ആണ് എന്ന് ബുർനെറ്റ് തിരിച്ചറിഞ്ഞു. സഹ യാത്രികനും ഗേ ആക്ടിവിസ്റ്റും ആയ മാർക്ക് ബിന്ഗാം , റോഡ് ബീമർ, ജെറമി ഗ്ലിക്ക്, എന്നിവർ ചേർന്നു കൊക്ക്പിറ്റ് ആക്രമിച്ചു വിമാനം തിരിച്ചു പിടിക്കാൻ തീരുമാനിച്ചു. നിക്കിൽ, ഗ്രോൺലുണ്ട്, സാന്ദ്ര, എലിസബത്ത്, കാഷ്മാൻ എന്നീ യാത്രക്കാരും, സാന്ദ്ര, റോസ് എന്നീ വിമാന ജീവനക്കാരികളും ഒരു ടീം ഉണ്ടാക്കി. കൈ വിരൽ ഉയർത്തി വോട്ടു ചെയ്തു. മാർക്ക് ബിന്ഗാം ഒരു അത്ലറ്റിക് ശരീരഘടന ഉള്ള ആൾ ആയതിനാൽ അദ്ദേഹം നയിച്ചു. കോക്പിറ്റ് അടച്ചിരുന്നു. ഇവർ വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചു. കൊക്ക്പിറ്റിൽ കടന്നാൽ എല്ലാവരും മരിക്കും എന്ന് റാഞ്ചികൾ മുന്നറിയിപ്പ് നൽകി. എന്നാൽ ഇതേ സമയം വിമാനം വൈറ്റ്‌ഹൗസിൽ നിന്നും ഇരുപത് മിനിറ്റ് മാത്രം അകലെയായിരുന്നു.
യാത്രക്കാർ തങ്ങളുടെ ജീവൻ കൊടുത്ത് രക്ഷിച്ചത് വൈറ്റ് ഹൗസ്
അഥവാ വിമാനം വരികയാണ് എങ്കിൽ വെടിവച്ചിടാൻ ബുഷ് ഉത്തരവ് നൽകുകയും ചെയ്തിരുന്നു. പ്രസിഡന്റ്് ബുഷ്, വൈസ് പ്രസിഡന്റ്, സ്റ്റേറ്റ് സെക്രട്ടറി എന്നിങ്ങനെയുള്ള എല്ലാ പ്രമുഖരും വൈറ്റ്‌ഹൗസ് അങ്കണത്തിൽ ഉള്ള അണ്ടർ ഗ്രൗണ്ട് ബങ്കറിൽ ആയിരുന്നു ആ സമയം.
യാത്രക്കാരുടെ ആക്രമണം നേരിടാനായി സിയാദ് ജാറ വിമാനം വെട്ടിച്ചും, മുകളിലേക്കും താഴേക്കും പറത്തിയും പ്രതികരിച്ചു. വിമാനത്തിൽ ബാലൻസ് ലഭിക്കാതെ യാത്രക്കാർ പിൻ വാങ്ങണം എന്നായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിനിടെ യാത്രക്കാർ പിടികൂടും എന്ന് ഉറപ്പായപ്പോൾ ജാറ വിമാനം നേരെ കുത്തനെ പറപ്പിച്ചു പെൻസിൽവാനിയയിലെ ഒരു ഒഴിഞ്ഞ സ്ഥലത്ത് ഇടിച്ചിറങ്ങി, മുഴുവൻ യാത്രക്കാരും മരിച്ചു. ഒരു പക്ഷെ യാത്രക്കാർ തങ്ങളുടെ ജീവൻ പണയം വച്ച് രക്ഷിച്ചത് വൈറ്റ് ഹൗസ്, കാപിറ്റോൾ ഹിൽ സമുച്ചയങ്ങളെ ആയിരുന്നു.
വിമാനം ഇടിച്ചിറങ്ങി ഒരു മണിക്കൂർ കത്തിയ ശേഷം രണ്ടു ടവറുകളും നിലം പതിച്ചു. ഒരു controlled explosion എന്ന പോലെ വളരെ സാവകാശം നേരെ താഴേക്കാണ് ടവറുകൾ പതിച്ചത്. ഒരു പക്ഷെ ലോകം മുഴുവൻ പൂർണ്ണമായും ലൈവ് ആയി കണ്ട തീവ്രവാദി ആക്രണം ഇതാവാം. വ്യാപാര കേന്ദ്രത്തിലെ മൂവായിരത്തോളം ആളുകൾക്ക് പുറമേ, ഫയർഫൈറ്റർമാർ, പൊലീസ് ഓഫീസർമാർ, കെട്ടിടഉടമകൾ ആയ ന്യൂയോർക്ക് പോർട്ട് അഥോറിറ്റി ജീവനക്കാർ ഉൾപ്പടെ 411 പേരും ഈ ദുരന്തത്തിൽ മരിച്ചു. കത്തിക്കൊണ്ടിരിക്കുന്ന കെട്ടിടത്തിലേക്ക് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ഫയർഫൈറ്റർമാർ ഓടികയറുകയായിരുന്നു. തീകത്തി തീരാൻ കാത്തു നിൽക്കുന്ന നമുടെ ഫയർമാന്മാർ ഇതൊക്കെ കാണട്ടെ.
റഫറൻസ്:
1. The Black Banners: The Inside Story of 9/11 and the War against al-Qaeda, by Ali H. Soufan
2. Wiki osurces
3. The Looming Tower: Al-Qaeda and the Road to 9/11, By lawrence wright
4. 911 commission report
The Black Banners: The Inside Story of 9/11 and the War against al-Qaeda, എന്ന പുസ്തകം എഴുതിയ സലി സൗഫാൻ എഫ് ബി ഐ യുടെ ഏറ്റവും പ്രധാന എജന്റ് ആയിരുന്നു. ലബനീസ് സ്വദേശി ആയ സൗഫാൻ എഫ് ബി ഐക്ക് വേണ്ടി മുസ്ലിം ലോകത്ത് പല തരത്തിലുള്ള അന്വേഷണങ്ങളും നടത്തിയിട്ടുണ്ട്. അൽഖായിദയുടെ പിന്നാമ്പുറ രഹസ്യങ്ങൾ കൃത്യമായി അറിയുന്ന ഒരാൾ കൂടിയാണ് സൗഫാൻ. പിന്നീട് എഫ് ബി യും ആയി പിണങ്ങിയ സൂഫാൻ അവർക്ക് വേണ്ടി ജോലി ചെയ്യുന്നത് അവസാനിപ്പിച്ചു. ഇപ്പോൾ അമേരിക്ക കേന്ദ്രമാക്കി തീവ്രവാദ ആക്രമണത്തിൽ നിന്നും ബിസിനസ് രക്ഷിക്കാനും മറ്റും ഉള്ള consultancy നടത്തുന്നു.
(സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റായ ലേഖകൻ ഫേസ്‌ബുക്കിൽ കുറിച്ചത്)