- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രൊഫ എം കെ സാനു ഉദ്ഘാടകനായി; ലോകശബ്ദദിനം അമ്യതയിൽ ആചരിച്ചു
കൊച്ചി:-ലോകശബ്ദദിനം അമ്യതയിൽ ആചരിച്ചു. അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഇഎന്റ്റി വിഭാഗത്തിന്റേയും ഓഡിയോളജി ആൻഡ് സ്പീച്ച് തെറാപ്പി വിഭാഗത്തിന്റേയും സംയുകതാഭിമുഖ്യത്തിൽ ലോകശബ്ദദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. പരിപാടികളുടെ ഉൽഘാടനം പ്രൊഫ. എം.കെ.സാനു നിർവ്വഹിച്ചു. ശബ്ദമലിനീകരണത്തിനു ഏറ്റവും നല്ല ചികിത്സ മൗനാച
കൊച്ചി:-ലോകശബ്ദദിനം അമ്യതയിൽ ആചരിച്ചു. അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഇഎന്റ്റി വിഭാഗത്തിന്റേയും ഓഡിയോളജി ആൻഡ് സ്പീച്ച് തെറാപ്പി വിഭാഗത്തിന്റേയും സംയുകതാഭിമുഖ്യത്തിൽ ലോകശബ്ദദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.
പരിപാടികളുടെ ഉൽഘാടനം പ്രൊഫ. എം.കെ.സാനു നിർവ്വഹിച്ചു. ശബ്ദമലിനീകരണത്തിനു ഏറ്റവും നല്ല ചികിത്സ മൗനാചരണമാണെന്നും നിശ്ശബ്ദതയുടെ സംഗീതം നാം അനുഭവിച്ചറിയാൻ നാം ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു
മാതാ അമ്യതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമ്യതാനന്ദ പുരി അനുഗ്രഹപ്രഭാഷണം നടത്തി. ആഴ്‌ച്ചയിലൊരു ദിവസമെങ്കിലും മൗനം ആചരിക്കുന്നത് വളരെയധികം പ്രയോജനം ചെയ്യും. കാരുണ്യമൂറുന്ന ആശ്വാസവാക്കുകൾകൊണ്ട് മറ്റുള്ളവരെ സ്‌നേഹിക്കാനും സേവിക്കുവാനും നാം ശ്രമിക്കണെം. വാക്കുകൾ ഈശ്വരനാണെന്നും മറ്റുള്ളവരെ വേദനിപ്പിക്കുന്നതരത്തിലുള്ള വാക്കുകൾ നാം പ്രയോഗിക്കരുതെന്നും സ്വാമിജി പറഞ്ഞു.
അമ്യത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ:പ്രതാപൻ നായർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ശബ്ദരോഗ ചികിത്സാരിതികളെ ക്കുറിച്ചു വോയിസ് ക്ലിനിക്ക് വിഭാഗം മേധാവിയും ഇഎന്റ്റി വിഭാഗം അസ്സിസ്റ്റന്റ് പ്രൊഫസറുമായ ഡോ:ഉണ്ണിക്യഷ്ണന്മേനോൻ സംസാരിച്ചു. ഓഡിയോളജി ആൻഡ് സ്പിച്ച് തെറാപ്പി വിഭാഗം മേധാവി ഡോ:ജി.പ്രേം,ഓഡിയോളജി ആൻഡ് സ്പീച്ച് തെറാപ്പിസ്റ്റ് നീതു എലിസബത്ത് ഉമ്മൻ എന്നിവർ സംസാരിച്ചു. ശബ്ദ സംരക്ഷണത്തെക്കുറിച്ചു ബോധവൽക്കരിക്കുന്നതിനുള്ള തെരുവുനാടകവും അവതരിപ്പിച്ചു. സൗജന്യ ശബ്ദ പരിശോധന, ശബ്ദരോഗങ്ങൾക്കെതിരെ ബോധവൽക്കരണം നടത്തുന്നതിനായി പോസ്റ്റർ പ്രദർശനം നടത്തി.