- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ലോക ജലദിനാചരണത്തിന്റെ ഭാഗമായി ദോഹയിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
മനുഷ്യരുടേയും ജന്തുജാലങ്ങളുടേയുമൊക്കെ ആരോഗ്യകരമായ നിലനിൽപിന് അത്യന്താപേക്ഷിതമായ ശുദ്ധ ജലം സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും വ്യക്തിപരമായ ബാധ്യതയാണെന്നും ഈ രംഗത്തുണ്ടാകുന്ന വീഴ്ച ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും സാമൂഹ്യ പ്രവർത്തകനും ഇന്ത്യൻ കമ്യൂണിറ്റി ബനവലൻഫ് ഫോറം വൈസ് പ്രസിഡണ്ടുമായ പി. എൻ. ബാബുരാജൻ അഭിപ്രായപ്പെട്ടു. ഐക്യ രാഷ്ട്ര സംഘടനയുടെ ലോക ജലദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്ളസും ഫ്രന്റ്സ് കൾചറൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളത്തോടുള്ള നമ്മുടെ സമീപനത്തിൽ മാറ്റം വരേണ്ടതുണ്ടെന്നും ജീവന്റെ നിലനിൽപ്പ് വെള്ളത്തിലാണെന്നും ഇത് ഒരിക്കലും നശിപ്പിക്കേണ്ട ഒന്നല്ല എന്നും സമൂഹം തിരിച്ചറിയുമ്പോഴാണ് അമൂല്യമായ ജലസ്രോതസുകൾ മാനവരാശിയുടെ ക്ഷേമൈശ്യര്യ പൂർണമായ നിലനിൽപിനായി പ്രയോജനപ്പെടുന്നത്. പ്രകൃതിയുടെ വരദാനമൈായ പച്ചപ്പും കുളിർമയും നിലനിർത്തുന്നതിന് ജലസംരക്ഷണം അത്യാവശ്യമാണ്. ജലം പാഴാക്കാതെ, മലീമസമാക്കാതെ ഉപയോഗപ്പെടുത്തുന്
മനുഷ്യരുടേയും ജന്തുജാലങ്ങളുടേയുമൊക്കെ ആരോഗ്യകരമായ നിലനിൽപിന് അത്യന്താപേക്ഷിതമായ ശുദ്ധ ജലം സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും വ്യക്തിപരമായ ബാധ്യതയാണെന്നും ഈ രംഗത്തുണ്ടാകുന്ന വീഴ്ച ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും സാമൂഹ്യ പ്രവർത്തകനും ഇന്ത്യൻ കമ്യൂണിറ്റി ബനവലൻഫ് ഫോറം വൈസ് പ്രസിഡണ്ടുമായ പി. എൻ. ബാബുരാജൻ അഭിപ്രായപ്പെട്ടു. ഐക്യ രാഷ്ട്ര സംഘടനയുടെ ലോക ജലദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്ളസും ഫ്രന്റ്സ് കൾചറൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളത്തോടുള്ള നമ്മുടെ സമീപനത്തിൽ മാറ്റം വരേണ്ടതുണ്ടെന്നും ജീവന്റെ നിലനിൽപ്പ് വെള്ളത്തിലാണെന്നും ഇത് ഒരിക്കലും നശിപ്പിക്കേണ്ട ഒന്നല്ല എന്നും സമൂഹം തിരിച്ചറിയുമ്പോഴാണ് അമൂല്യമായ ജലസ്രോതസുകൾ മാനവരാശിയുടെ ക്ഷേമൈശ്യര്യ പൂർണമായ നിലനിൽപിനായി പ്രയോജനപ്പെടുന്നത്. പ്രകൃതിയുടെ വരദാനമൈായ പച്ചപ്പും കുളിർമയും നിലനിർത്തുന്നതിന് ജലസംരക്ഷണം അത്യാവശ്യമാണ്. ജലം പാഴാക്കാതെ, മലീമസമാക്കാതെ ഉപയോഗപ്പെടുത്തുന്ന സാഹചര്യമാണ് സന്ദർഭം ആവശ്യപ്പെടുന്നത്.
ജലസംരക്ഷണം രംഗത്ത് ഖത്തറിന്റെ നടപടികൾ ശ്്ളാഘനീയമാണെന്നും ഇന്ത്യപോലുള്ള രാജ്യങ്ങൾക്ക് മാതൃകാണെന്നും ചടങ്ങിൽ വിഷയമവതരിപ്പിച്ച് സംസാരിച്ച ഡോ. നജ്മ മോൾ അഭിപ്രായപ്പെട്ടു. ജല സാക്ഷരതയാണ് സമൂഹത്തിനുണ്ടാവേണ്ടതെന്നും ജലത്തിന്റെ ചാക്രികതയും ജല ജനാധിപത്യവും ഉണ്ടാവുന്നു എന്നുറപ്പുവരുത്തുവാൻ നാമോരോരുത്തരും സന്നദ്ധരാവുക എന്നതാണ് ജലദിനത്തിന്റെ സുപ്രധാന സന്ദേശമെന്നും ചടങ്ങിൽ സംസാരിച്ച ഫ്രന്റ്സ് കൾചറൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബ്റഹ്മാൻ കീഴിശ്ശേരി പറഞ്ഞു. വായു, ജീവൻ, പോലെ പ്രധാനപ്പെട്ടതാണ് വെള്ളം എന്ന ബോധ്യമുണ്ടാകുമ്പോൾ സമൂഹത്തിന്റെ സമീപനത്തിലും നിലപാടുകളിലും ആശാവഹമായ മാറ്റങ്ങളുണ്ടാകും. പ്രത്യേക ദിനങ്ങളിൽ മാത്രമല്ല വെള്ളത്തിന്റെ ദുരുപയോഗത്തെക്കുറിച്ച് ചിന്തിക്കേണ്ടതെന്നും ദൈവത്തിന്റെ അനുഗ്രഹീതമായ വരദാനമായ ജലത്തെ ഉപയോഗിക്കാൻ കഴിയും എന്ന ആലോചന വേണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ജലസംരക്ഷണ രംഗത്ത് വ്യക്തി തലത്തിലും സമൂഹ തലത്തിലും ആരോഗ്യകരമായ ചിന്തയും സമീപനങ്ങളുമാണുണ്ടാവേണ്ടതെന്ന് ചടങ്ങിൽ സംസാരിച്ച ടോസ്റ്റ്മാസ്റ്റേർസ് ക്ളബ്ബ് പ്രസിഡണ്ട് എസ്. എ. നിസാമുദ്ധീൻ പറഞ്ഞു.
മീഡിയ പ്ളസ് സിഇഒ. ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. പരിപാടിയുടെ പ്രായോജകരായ അൽ സുവൈദ് ഗ്രൂപ്പിനുള്ള പ്രശസ്തി പത്രം അൽ സുവൈദ് ഗ്രൂപ്പ് ഡെപ്യൂട്ടി ജനറൽ മാനേജർ നിയാസ് അബ്ദുൽ നാസറും റൂസിയ ഗ്രൂപ്പിനുള്ള സർട്ടിഫിക്കറ്റ് നൗഷാദും പി.എൻ. ബാബുരാജനിൽ നിന്നും ഏറ്റു വാങ്ങി.
ഭൂമിയിൽ മനുഷ്യന്റെ നിലനിൽപ്പിനുള്ള കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ജലം. മനുഷ്യ ശരീരത്തിൽപ്പോലും ഏറ്റവും അധികമായുള്ള ഘടകമായ ജലത്തിന്റെ വില അമൂല്യമാണ്. മാനവരാശിയുടെ നിലനിൽപ്പിനു ജലം എത്രമാത്രം പ്രധാനപ്പെട്ടതാണെന്നു ലോകത്തെ ഓർമിപ്പിക്കാൻ വേണ്ടിയുള്ള ദിനമാണ് മാർച്ച് 22ന് ആഘോഷിക്കുന്ന ലോകജല ദിനം. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ 1993 മുതലാണു ലോക ജലദിനം ആചരിക്കാൻ തുടങ്ങിയത്. 1992ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ ചേർന്ന ഐക്യരാഷ്ട്ര സംഘടനയുടെ എൻവയോൺമെന്റ് ആൻഡ് ഡവലപ്പ്മെന്റ് കോൺഫറൻസിലാണു ശുദ്ധജലത്തിന്റെ പ്രാധാന്യവും അതിന്റെ ബുദ്ധിപരമായ വിനിയോഗത്തെയും കുറിച്ചു ലോകത്തെ ബോധ്യപ്പെടുത്താൻ ഒരു ദിനം വേണമെന്ന നിർദ്ദേശം ഉയർന്നു വന്നത്. ഈ നിർദ്ദേശം അംഗീകരിച്ച ഐക്യരാഷ്ട്രസഭ 1993 മുതൽ മാർച്ച് 22ാം തീയതി ലോകജല ദിനമായി ആചരിക്കാൻ തുടങ്ങിയത്.