- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തരകൊറിയൻ എതിരാളിയെ ഇടിച്ചിട്ട് മേരികോം ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ; ഇന്ത്യൻ വെറ്ററൻ താരം ഇടിച്ചിട്ടത് കിം ഹ്യാംഗ് മിയയെ; വിജയം എതിരില്ലാത്ത അഞ്ചു പോയിന്റുകൾക്ക്
ന്യൂഡൽഹി: ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഉത്തരകൊറിയൻ എതിരാളിയെ ഇടിച്ചിട്ട് ഇന്ത്യയുടെ മേരി കോം ഫൈനലിൽ. സെമിയിൽ ഉത്തരകൊറിയയുടെ കിം ഹ്യാംഗ് മിയെയാണ് ഇന്ത്യൻ വെറ്ററൻ താരം ഇടിച്ചിട്ടത്. 48 കിലോഗ്രാം വിഭാഗത്തിൽ എതിരില്ലാത്ത അഞ്ച് പോയിന്റുകൾക്കായിരുന്നു മേരി കോമിന്റെ വിജയം. സ്‌കോർ: 5-0. ലോകചാമ്പ്യൻഷിപ്പിൽ അഞ്ചു സ്വർണമെഡൽ ഇതുവരെ മേരികോം നേടിയിട്ടുണ്ട്. ഈ റിക്കാർഡിൽ അയർലൻഡ് താരം കാറ്റി ടെയ്ലർക്കൊപ്പമാണ് ഇന്ത്യൻ താരം. ഇനി ഒരു സ്വർണം കൂടി നേടിയാൽ മേരി കോമിന്റെ അക്കൗണ്ടിൽ ആറു സ്വർണമാകും. 2001-ൽ വനിതാ ലോക ചാമ്പ്യൻഷിപ്പ് തുടങ്ങിയപ്പോൾ മേരികോം വെള്ളി നേടിയിരുന്നു. പിന്നീട് 2002 മുതൽ 2010 വരെയുള്ള വർഷങ്ങൾക്കിടയിൽ മുപ്പത്തിയഞ്ചുകാരി അഞ്ചു സ്വർണം നേടി.
ന്യൂഡൽഹി: ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഉത്തരകൊറിയൻ എതിരാളിയെ ഇടിച്ചിട്ട് ഇന്ത്യയുടെ മേരി കോം ഫൈനലിൽ. സെമിയിൽ ഉത്തരകൊറിയയുടെ കിം ഹ്യാംഗ് മിയെയാണ് ഇന്ത്യൻ വെറ്ററൻ താരം ഇടിച്ചിട്ടത്. 48 കിലോഗ്രാം വിഭാഗത്തിൽ എതിരില്ലാത്ത അഞ്ച് പോയിന്റുകൾക്കായിരുന്നു മേരി കോമിന്റെ വിജയം. സ്‌കോർ: 5-0.
ലോകചാമ്പ്യൻഷിപ്പിൽ അഞ്ചു സ്വർണമെഡൽ ഇതുവരെ മേരികോം നേടിയിട്ടുണ്ട്. ഈ റിക്കാർഡിൽ അയർലൻഡ് താരം കാറ്റി ടെയ്ലർക്കൊപ്പമാണ് ഇന്ത്യൻ താരം. ഇനി ഒരു സ്വർണം കൂടി നേടിയാൽ മേരി കോമിന്റെ അക്കൗണ്ടിൽ ആറു സ്വർണമാകും.
2001-ൽ വനിതാ ലോക ചാമ്പ്യൻഷിപ്പ് തുടങ്ങിയപ്പോൾ മേരികോം വെള്ളി നേടിയിരുന്നു. പിന്നീട് 2002 മുതൽ 2010 വരെയുള്ള വർഷങ്ങൾക്കിടയിൽ മുപ്പത്തിയഞ്ചുകാരി അഞ്ചു സ്വർണം നേടി.
Next Story