- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഫ്ഗാനിസ്ഥാനിൽനിന്നും ഇറാനിൽനിന്നുമായി എത്തിയ 12 അംഗ സംഘം ജർമൻ പട്ടണത്തിലിറങ്ങി വഴിയാത്രക്കാരെ വെറുതെ ഉപദ്രവിച്ചു; രോക്ഷാകുലരായ നാട്ടുകാരും രംഗത്ത്; കുടിയേറ്റത്തിന്റെ പേരിൽ പ്രതിസന്ധി നേരിടുന്ന ആംഗല മെർക്കലിന് തലവേദന കൂടി
ജർമൻ പട്ടണത്തിൽ വീണ്ടും കുടിയേറ്റക്കാരായ അഭയാർഥികളുടെ അഴിഞ്ഞാട്ടം. 13 മുതൽ 42 വയസ്സുവരെയുള്ളവർ ഉൾപ്പെട്ട 12 അംഗ സംഘമാണ് ആംബെർഗിലെ തെരുവിലിങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വഴിയാത്രക്കാരെ ഉപദ്രവിക്കുകയും ചെയ്തത്. ഇറാനിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നും സിറിയയിൽനിന്നും എത്തിയ അഭയാർഥികളാണ് സംഘത്തിലുള്ളത്. ഇതിൽ നാലുപേർ കൗമാരക്കാരാണെന്നും പൊലീസ് വ്യക്തമാക്കി.
അഭയാർഥികളെ നിർബാധം കടന്നുവരാൻ അവസരമൊരുക്കിയെന്ന പേരിൽ രാഷ്ട്രീയ എതിരാളികളിൽനിന്നും സാമൂഹിക സംഘടനകളിൽനിന്നും കടുത്ത വിമർശനം നേരിടുന്ന ജർമൻ ചാൻസലർ ആംഗല മെർക്കലിന് ഇപ്പോഴത്തെ സംഭവം കടുത്ത തിരിച്ചടിയാണ്. കുടിയേറ്റത്തിനെതിരേ ശക്തമായി രംഗത്തുവന്ന് കരുത്താർജിച്ചുകൊണ്ടിരിക്കുന്ന തീവ്ര വലതുപക്ഷ വാദികൾ ഈ സംഭവം രാഷ്ട്രീയ ആയുധമായി മാറ്റുമെന്നതും തീർച്ചയാണ്.
തെരുവിൽ പലയിടത്തുമായി ഇവർ അക്രമം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രോക്ഷാകുലരായ നാട്ടുകാരും സംഘടിച്ചെത്തിയതോടെ നേരീയ തോതിൽ സംഘർഷവുമുണ്ടായി. പൊലീസെത്തിയതോടെ ഇവർ ഓടിരക്ഷപ്പെട്ടു. എന്നാൽ, ഇതിൽ നാലുപേരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. 17-നും 19-നും മധ്യേ പ്രായമുള്ളവരാണ് ഇവർ നാലുപേരും. ശനിയാഴ്ച വൈകിട്ട് ആറരയോടെ ആംബർഗ് സ്‌റ്റേഷനിലാണ് അ്ക്രമങ്ങൾ തുടങ്ങിയത്. 13 വയസ്സുള്ള നിമോ എം എന്ന കുട്ടിയെ വയറിന് തൊഴിച്ചുവീഴ്‌ത്തുകയും കൂടെയുണ്ടായിരുന്ന 29-കാരനെ മുഖത്തടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
മറ്റൊരു സംഭവത്തിൽ 17 വയസ്സായ കുട്ടിക്ക് തലയ്ക്ക് പരിക്കേറ്റു. റെയിൽവേസ്റ്റേഷനിലെ ചവിട്ടുപടിയിൽനിന്ന ഒരാളെ ഇവർ തള്ളിത്താഴെയിടുകയും ചെയ്തു. വഴിയാത്രക്കാർക്കുനേരെ സംഘം അശ്ലീലപ്രയോഗം നടത്തുകയും വംശീയവിദ്വേഷം തുളുമ്പുന്ന തരത്തിൽ ആക്രോശിക്കുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. പുതുവർഷത്തലേന്ന് ബോട്രോപ്പിലും ആക്രമണം ഉണ്ടായി. വിദേശികളടക്കമുള്ളവർക്കിടയിലേക്ക് കാറോടിച്ചുകയറ്റിയാണ് ഇവിടെ അഭയാർഥികൾ പ്രശ്‌നമുണ്ടാക്കിയത്.
കുറ്റകൃത്യങ്ങളിലേർപ്പെടുന്ന അഭയാർഥികൾ എത്രയും വേഗം രാജ്യം വിട്ടുപോകണണെന്ന് ആഭ്യന്തര മന്ത്രി ഹോഴ്‌സ്റ്റ് സീഹോഫർ ആവശ്യപ്പെട്ടു. ആംബർഗിലുണ്ടായ സംഭവങ്ങൾ തന്നെ വല്ലാതെ ഉലച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അക്രമങ്ങൾ അംഗീകരിച്ചുകൊടുക്കേണ്ട ബാധ്യത ജർമനിക്കില്ല. കുറ്റകൃത്യങ്ങളിലേർപ്പെടുന്ന അഭയാർഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിലവിലെ നിയമങ്ങൾ പര്യാപ്തമല്ലെങ്കിൽ പുതിയ നിയമനിർമ്മാണം പോലും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.