ൻപത്തിയെട്ടുകിലോ വനിതാ ഫ്രീ സ്‌റ്റൈലിൽ റെസല്ങ്ങിനു സാക്ഷിമാലിക്കിന്റെ കഴുത്തിൽ കിടന്നു തിളങ്ങുന്ന ആ വെങ്കല മെഡലിനു വജ്രത്തിളക്കമാണ്. ഇന്ത്യയിൽ നിന്നുള്ള ഈ ഒളിംപിക്‌സിലെ ഇത് വരെയുള്ള ഏക മെഡൽ നേട്ടം സാക്ഷിയുടെ ഈ വെങ്കലമാണ്. എന്നാൽ ഇന്ത്യയിലെ സ്പോർട്സ് അഥോറിറ്റിക്ക് അതിൽ എത്രമാത്രം അഭിമാനം കൊള്ളാം എന്നതു അവർ ചിന്തിക്കേണ്ടതാണ്. കാരണം 1.2 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരമുള്ള വെറും 26-ാം മെഡലാണ് ഇപ്പോൾ സാക്ഷി സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്.

കായിക രംഗത്ത് ലിംഗവിവേചനം(sexism) കൊടികുത്തി വാഴുന്ന,കരിയറിന്റെ തുടക്കകാലത്ത്, പെൺകുട്ടിയായ സാക്ഷിക്ക് പരിശീലനം കൊടുത്തു എന്നതിന്റെ പേരിൽ കോച്ചിന് വരെ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന, ഹരിയാന പോലെയുള്ള ഒരു സംസ്ഥാനത്തു നിന്നാണ് സാക്ഷി വരുന്നത് എന്നു കൂടി ഓർക്കുമ്പോൾ അവരുടേ നേട്ടം കൂടുതൽ വ്യക്തിഗതമാകുന്നു. ചിത്രം കൂടുതൽ വ്യക്തമാകാൻ പൊതു ഖജനാവിൽ നിന്ന് ഒരു കോടിയോളം രൂപ മുടക്കി അത്ലറ്റുകൾക്ക് ഒപ്പം ഹരിയാനയിൽ നിന്ന് പോയ ഒളിംപിക്‌സ് ഒഫീഷ്യൽസ് എവിടെയായിരുന്നു എന്നൊന്ന് അന്വേഷിച്ചാൽ മതി. വളരെ അധികം മത്സര സമ്മർദം നേരിടുന്ന, ലോകത്തിലെ ഏറ്റവും വലിയ കായിക മത്സരമായ ഒളിമ്പിക്സ് വേദിയിൽ മോറൽ സപ്പോർട്ടും ഗ്രൗണ്ട് സപ്പോർട്ടുമായി മറ്റു രാജ്യത്തെ ഒഫീഷ്യലുകൾ കായികതാരങ്ങൾക്ക് ഒപ്പം ചെലവിടുമ്പോൾ ഹരിയാനാ ഒഫീഷ്യൽസ് റിയോയിലെ ബീച്ചുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലുമായിരുന്നു എന്നതാണ് പുറത്തു വരുന്ന വാർത്തകൾ. അതുകൊണ്ട് തന്നെ ഈ നേട്ടം സാക്ഷി എന്ന 23കാരി കിർഗിസ്ഥാന്റെ ഐസുലു ടിൻബെക്കോവയോട് മാത്രം പൊരുതി നേടിയതല്ല. മറിച്ച് ഇന്ത്യയുടെ കായിക ലോകം അടക്കി വാഴുന്ന ബ്യുറോക്രസിയോട് കൂടി പൊരുതിനേടിയതാണ്.

എന്നാൽ സ്പോർട്സ് അഥോറിറ്റികളിൽ മാത്രമാണോ കുറ്റം ആരോപിക്കേണ്ടത് ? കായിക മേഖലയെ കുറിച്ച് പറയുമ്പോൾ ഒരു സമൂഹമെന്ന നിലയിൽ ക്രിക്കറ്റിനപ്പുറത്തേക്ക് നാം മാറി ചിന്തിക്കേണ്ടെ?

ക്രിക്കറ്റിൽ തന്നെ, വനിതകളുടെ 20 -20 ലോക കപ്പ് നടക്കുമ്പോൾ ഫൈനലിൽ മത്സരസ്ഥലത്തു കാണുന്ന ഒഴിഞ്ഞ കസേരകൾ സൂചിപ്പിക്കുന്നത് ഒരു രാജ്യമെന്ന നിലയിൽ നമുക്ക് ഇന്ത്യൻ പുരുഷക്രിക്കറ്റിനോട് മാത്രമുള്ള വീരാരാധനയാണ്. ഈ മനോഭാവവും ഒരു പരിധിവരെ ഇന്ത്യയ്ക്ക് ഒളിമ്പിക് ഇവന്റുകൾ പോലെയുള്ള വലിയ രാജ്യാന്തര മത്സരങ്ങളിലെ വിവിധയിനങ്ങൾക്ക് പ്രാപ്തരായ അത്‌ലറ്റുകളേ വാർത്തെടുക്കുന്നതിൽ വിലങ്ങു തടിയാകുന്നു. കാരണം കായികപ്രതിഭ എന്നത് ഒരു സുപ്രഭാതത്തിൽ പൊട്ടിമുളക്കുന്ന ഒന്നല്ല. അതിനു ചെറിയ പ്രായത്തിലേ വ്യക്തിപരമായി അനുയോജ്യമായ കായിക ഇനം കണ്ടെത്താൻ, അതിൽ ശാസ്ത്രീയമായ പരിശീലനം ആർജ്ജിക്കാൻ, ആ കായിക ഇനത്തെ ഫോക്കസ് ചെയ്തു ജീവിക്കാൻ നമ്മുടെ കായികതാരങ്ങളെ പ്രചോദിപ്പിക്കുന്ന ഒരു സാമൂഹിക അന്തരീക്ഷം കൂടി വേണം.

ആ സാഹചര്യത്തിന്റെ അഭാവമാണ് സ്പോർട്സ് ഒരു കരിയറായി സ്വീകരിക്കുന്നതിൽ നിന്ന് പല കഴിവുള്ള കുട്ടികളേയും പിന്നോട് വലിക്കുന്നത്. ഒരു നല്ല കായികതാരമാകാൻ മാനസികവും ശാരീരികവുമായ നിരന്തര മുന്നൊരുക്കങ്ങൾ ആവശ്യമാണ്.

പ്രശ്തസ്തനായ Liane Cardes ന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്.

''Continuous effort - not strength or intelligence - is the key to unlocking our potential' നമ്മുടേ കുട്ടികളെ മറ്റു ബാഹ്യ സമ്മർദ്ദങ്ങളിൽ നിന്നു അകറ്റി താന്താങ്ങളുടെ എലെക്റ്റിവ് സ്പോർട്സ് ഇവെന്റിലേക്കു മാത്രമായി ശ്രദ്ധയും പരിശ്രമത്തിനുള്ള അവസരവും കൊടുത്തു ജീവിക്കാൻ അനുവദിക്കാൻ നമുക്കാവുമോ? അതിനാവിശ്യമായ ഇൻഫ്രാസ്ട്രക്ചർ നമുക്ക് ഉണ്ടോ? 1983 എന്ന സ്പോർട്സ് സിനിമ കണ്ടു കൈയടിച്ചവരാണ് നമ്മൾ, എന്നാൽ അതിൽ പറയാതെ പറയുന്ന ഒരു കാര്യമുണ്ട്. ഒരു ഗ്രാമപ്രദേശത്ത് നിന്ന് പ്രൊഫഷണൽ കോച്ചിനെയും തേടി രമേശൻ തന്റെ മിടുക്കനായ മകനെ കൊണ്ട് നഗരത്തിലാണ് എത്തുന്നത്. അത് യാഥാർതഥ്യതിന്റെ ഒരു നേർ കാഴചയാണ്. നമ്മുടേ ഗ്രാമങ്ങളിലും എന്തിനു നഗരങ്ങളിൽ പോലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പോയി പരിശീലനം നടത്താൻ ഉതകുന്ന സ്പോർട്സ് പ്രൊഫഷണൽ സ്പോർട്സ് സെന്ററുകളുടെയും പരിശീലകരുടെയും അഭാവം. അതിനു ഒരു പരിഹാരം കണ്ടെത്തിയാൽ നമ്മുക്ക് സ്പോർട്സ് മേഖലയിൽ കൂടുതൽ കരുത്തു തെളിയിക്കാൻ കഴിയും. നമ്മുടെ ഗ്രാമങ്ങളിൽ ഇനിയും ഒരു പാട് മിടുക്കന്മാരും മിടുക്കികളും ഒളിഞ്ഞിരിക്കുന്നു. പരിശ്രമിക്കാൻ തയ്യാറുള്ള നല്ല പത്തരമാറ്റുള്ള മിടുക്കർ. പറയാൻ കാരണം മറ്റൊന്നല്ല. എന്റെ പഴയ സ്‌കൂൾ യാത്രകളിൽ ഞാൻ കണ്ടിട്ടുണ്ട് കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയ്ക്ക് വേണ്ടി, പിന്നേ ദേശീയ ഗെയിംസ്സിൽ കേരളത്തിനു വേണ്ടി മെഡലുകൾ വാരിക്കൂട്ടിയ കായികതാരങ്ങൾ ഒരു നല്ല ഷൂസ് പോലും ഇല്ലാതെ മഴയിലും വെയിലിലും ,കല്ലും പുല്ലും നിറഞ്ഞ ഗ്രൗണ്ടിൽ പരിശീലനത്തിൽ ഏർപ്പെടുന്നത്. അത് അവരുടെ സ്പോർസിനോടുള്ള താത്പര്യവും അർപ്പണബോധവും കൊണ്ട് മാത്രമായിരുന്നു. ആ കായികതാരങ്ങൾക്ക് ഒക്കെ അവരുടെ തുടക്കത്തിലേ തന്നെ ഒരു വ്യക്തിഗത ഫിറ്റ്‌നസ് റെജീമും, പ്രൊഫഷണൽ ഹെല്പും കിട്ടിയിരുന്നെകിൽ ഒളിമ്പിക്‌സ് പോലെയുള്ള സ്പോർട്സ് ഇവന്റ്കളിൽ നാം ഇത്ര പിന്നോക്കം പോവില്ലായിരുന്നു.

[BLURB#1-VL]സ്പോർട്സ് ഇവന്റ്‌റ് മെഡൽ എന്നത് ഒരു സപര്യയാണ്. അത് ഒരു കായികതാരം തനിച്ചു കാണേണ്ട സ്വപ്നമല്ല. അവന് / അവൾക്ക് കൈത്താങ്ങായി നിൽക്കുന്ന കുടുംബവും സമൂഹവും കൂടി ആ സ്വപനത്തിൽ പങ്കാളിയാവേണ്ടതുണ്ട്. ശാരീരികമായി തയ്യാറേടുക്കേണ്ടതിനൊപ്പം മാനസികമായി കൂടി എപ്പോഴും സുശക്തനാകേണ്ടതുണ്ട്. വിദേശങ്ങളിലൊക്കെ അവരുടെ സ്പോർട്സ് റെജിമിന്റെ ഒഴിച്ചു കൂടാനാവാത്ത ഭാഗമാണ് സ്പോർട്സ് കൗൺസിലിങ്. ഒരു മത്സരം പരാജയപ്പെട്ടാലോ അതല്ല കായികതാരത്തിന് പ്രതീക്ഷിച്ചത്ര നന്നായി പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലോ അവരുടെ മനസ്സിന് ധൈര്യം പകരാൻ, അവരെ അടുത്ത മത്സരത്തിനു പ്രാപ്തരാക്കാൻ കാത്തിരിക്കുന്നത് ഒരു സ്പോർട്സ് കൗൺസിലറാണ്. എന്നാൽ നമ്മുടെ നാട്ടിൽ അവരു പരാജയപ്പെട്ടതിന്റെ കാരണങ്ങൾ കണ്ടെത്താൻ വെമ്പൽ കൊള്ളുന്ന ഒരു സമൂഹവും, മാദ്ധ്യമ സംസ്‌കാരവുമാണ്. ഒന്നോ രണ്ടോ തവണ പരാജയം രുചിച്ചാൽ താരങ്ങൾക്ക് പേടിയാണ് അടുത്ത സെലക്ഷൻ പ്രോസസ്സിൽ താൻ ഉണ്ടാവുമോ എന്ന്. പിന്നീടുള്ള പ്രകടനം സെലക്ഷൻ കമ്മറ്റിയേ തൃപ്പത്തിപെടുത്താനാകുന്നു. മറ്റു രാജ്യത്തെ കായികതാരങ്ങൾ ഒളിംപിക്‌സിന് മുൻപുള്ള 4 വർഷങ്ങൾ ഒളിംപിക്‌സ് മുന്നിൽകണ്ട് അതിനു അനുസൃതമായ പരിശീലത്തിൽ ഏർപ്പെടുമ്പോൾ നമ്മുടെ പല ഒളിംപിക് താരങ്ങളും തങ്ങൾക്കു ഒരു ടിക്കറ്റ് കിട്ടുമോ ഇല്ലയോ എന്ന് അറിയാതെ ഇരുട്ടിലാണ്. പലരും തങ്ങളുടെ ബെർത്ത് ഉറപ്പാക്കുന്നത് ഏറെ വൈകിയാണ് അതും ഒരു പാട് ചുവപ്പുനാടകളിലൂടെ കടന്നു പോയിട്ട്. അപ്പോൾ ഇത്തരം പരിമിതകളെ എല്ലാം അതിജീവിച്ചു സാക്ഷിയും സിന്ധുവും ദീപയും നമുക്കു മുന്നിൽ നിൽകുമ്പോൾ അവരുടേ നിശ്ചയ ദാ ർഢ്യത്തിനും പ്രതിഭക്കും വജ്ര തിളക്കമാണ്, അത് കൂടുതൽ വ്യക്തി ഗതവുമാണ് . ഈ അവസ്ഥ മാറി നമ്മുടേ ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിൽ നിന്നും അന്താരാഷ്ര ട്ര നിലവാരത്തിൽ മത്സരിച്ച് ജയിക്കാൻ കഴിവും സമർപ്പണവും ഉള്ള ഒരു കൂട്ടം കായിക പ്രതിഭകൾ വരുമെന്നും. നിലവിൽ ഉള്ളവർക്കും പുതുതായി കായിക രംഗത്തേക്ക് എത്തുന്നവർക്കും കൃത്യമായ അടിസ്ഥാന സൗകര്യങ്ങളും അവസരവും അംഗീകാരവും നൽകുന്ന കായിക സംസ്‌കാരം ഉണ്ടാവട്ടേ എന്നും പ്രത്യാശിക്കാം. അങ്ങനെ രാജ്യാന്തരവേദിയിൽ നമുക്കും സൃഷ്ട്ടിക്കാം ത്രിവർണ്ണ പതാകപാറിക്കാൻ മാത്രം കരുത്തുറ്റ കൈകൾ.

ഇന്ത്യൻ സ്പോർട്സ് കൗൺസിലിലെ മേലാളന്മാരോട് ഒരിക്കൽ മുഹമ്മദാലി പറഞ്ഞു : - ''It ins't the mountains ahead to climb that wear you out; it's the pebble in your shoe.'