പട്ട്യാല: ലോക ചാംമ്പ്യനായ സാക്ഷം യാദവിന്റെ മരണ ശേഷം കാർ ആക്സിഡന്റിൽ മറ്റൊരു മരണം കൂടി. ഇന്ത്യയിലെ അറിയപ്പെടുന്ന ഗുസ്തിക്കാരനായ സുഖചൈയ്ൻ സിങ്ങ് ചീമ (68) യാണ് ഡൽഹി-ഹരിയാന ബോർഡറിൽ ബുധനാഴ്‌ച്ച വൈകുന്നേരം ഉണ്ടായ കാർ ആക്സിഡന്റിൽ കൊല്ലപ്പെട്ടത്. ഈ ആഴ്ചയിൽ നടക്കുന്ന അഞ്ചാമത്തെ മരണമാണത്.

1974 -ലെ ദ്രോണാചാര്യ അവാർഡ് ജേതാവാണ് സുഖ്ചൈൻ. ബന്ദാരി ഗ്രാമത്തിലെ തന്റെ ഫാം ഹൗസിലേക്കു പോകുകയായിരുന്നു അദ്ദേഹം7 മണിയോടെ പട്യാല ബൈപ്പാസിൽ നടന്ന ആക്‌സഡന്റിൽ അദ്ദേഹത്തിന്റെ ലിവ കാറിൽ മറ്റൊരു ആൾട്ടോ വന്നിടിക്കുകയായിരുന്നു. കുഴിയിലെക്കു മറിഞ്ഞ കാറിന്റെ ഡോർ വളരെ പ്രയാസപ്പെട്ടാണ് ആളുകൾ തുറന്നത്.

തലയിൽ സാരമായ പരിക്കേറ്റിരുന്ന സുഖ്ചൈനിനെ ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കും മുൻപു തന്നെ സുഖ്ചൈൻ മരിച്ചിരുന്നുവെന്ന് ഡോക്ടേഴ്സ് പറഞ്ഞു. മുഖം മുഴുവൻ രക്തമായിരുന്നതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. കാറിന്റെ രജിസ്ട്രേഷൻ നമ്പർ ഉപയാഗിച്ചാണ് വീട്ടുകാരെ വിവരമറിയിക്കുന്നത്.

ഇടിച്ച ആൾട്ടോ കാർ ഉടമയ്ക്കെതിരെ വീട്ടുകാർ കേസ് വേണ്ടെന്നു അറിയിച്ചു. പഞ്ചാബിലെ അറിയപ്പെടുന്ന ഗുസ്തിക്കാരുടെ കുടുംബമാണ് സുഖ്ചൈനിന്റേത്. അർജുന അവാർഡ് ജേതാവായ അദ്ദേഹത്തിന്റെ മകൻ പൽവീന്ദർ തനിക്കു അച്ഛനെ മാത്രമല്ല ഗുരുവിനെ കൂടിയാണ് നഷ്്ടമായതെന്നു പറഞ്ഞു.