- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടത്ത് നിന്നും വലത്തോട്ടും രണ്ട് കൈകൾ കൊണ്ട് രണ്ട് ദിശയിലേക്കും എഴുതുന്ന വിസ്മയം; 'ലാലേട്ടൻ പൊളിയാണ്... ; മോഹൻലാലിന്റെ വിസ്മയിപ്പിക്കുന്ന കൈയെഴുത്ത് രീതികളെക്കുറിച്ച് കൺസെപ്റ്റ് ആർട്ടിസ്റ്റ് സേതു
തിരുവനന്തപുരം: വിസ്മയം ജനിപ്പിക്കുന്ന മോഹൻലാലിന്റെ കൈയെഴുത്ത് രീതികളെക്കുറിച്ചുള്ള കുറിപ്പുമായി സിനിമാ മേഖലയിൽ കൺസെപ്റ്റ് ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന സേതു ശിവാനന്ദൻ. തന്റെ പേര് ഇടത്ത് നിന്നും വലത്തോട്ട് മിറർ ഇമേജ് രീതിയിൽ മോഹൻലാൽ എഴുതിയ വിസ്മയ കുറിപ്പ് പങ്കുവച്ചാണ് ആരാധകരുമായി കയ്യെഴുത്ത് രീതികളെക്കുറിച്ച് വിവരിക്കുന്നത്.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ 'ബറോസി'ന്റെ പ്രീ പ്രൊഡക്ഷൻ വേളയിലാണ് തനിക്ക് ഈ കുറിപ്പ് അദ്ദേഹം എഴുതിയ നൽകിയതെന്നും നടന്റെ വിസ്മയിപ്പിക്കുന്ന കൈയെഴുത്ത് രീതികളെ കുറിച്ച് ആ സമയത്താണ് താൻ മനസിലാക്കുന്നതെന്നും സേതു പറയുന്നു.
കുറിപ്പ് ചുവടെ:
'ലാലേട്ടൻ പൊളിയാണ്... Barroz 3D പ്രീ വർക്കിന്റെ ഇടവേളയിൽ ഞാൻ ലാലേട്ടന്റെ അടുത്ത് sketch submit ചെയ്യാൻ പോയപ്പോൾ ഇടയ്ക്കു അദ്ദേഹം എന്റെ sketch book വാങ്ങി എന്നിട്ട് റിവേഴ്സ് രീതിയിൽ വലതു നിന്നും ഇടത്തോട്ട് വളരെ വേഗത്തിൽ എന്റെ പേര് എഴുതി തന്നു.
നല്ല കൈയക്ഷരത്തിൽ തന്നെ റിവേഴ്സിൽ ലാലേട്ടൻ എന്റെ പേര് എഴുതി തന്നത് എന്നെ അത്ഭുതപെടുത്തുകയും ഏറെ സന്തോഷിപ്പിക്കുകയും ചെയ്യ്തു.
അദ്ദേഹത്തിന്റെ കയ്യിൽ പണ്ട് കാലിഗ്രഫി പെൻ സെറ്റ് ഉണ്ടായിരുന്ന കാര്യവും ഒരേ സമയം രണ്ട് കൈകൾ കൊണ്ട് രണ്ട് ദിശയിലേക്ക് എഴുതുമായിരുന്നു എന്ന കാര്യവും ലാലേട്ടൻ പറഞ്ഞു തന്നു.
ന്യൂസ് ഡെസ്ക്