റിയാദ്: ഗതാഗത നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി സൗദിയിൽ പുതിയ പരിഷ്‌കാരങ്ങൾ വരുത്താൻ ട്രാഫിക് അധികൃതർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തെറ്റായി റോഡ് ക്രോസ് ചെയ്യുന്നതും വാഹനത്തിൽ നിന്ന സിഗരറ്റ് കുറ്റി വലിച്ചെറിയുന്നതു മുൾപ്പെടെയുള്ള ലംഘനങ്ങൾക്ക് കനത്ത പിഴ ഈടാക്കും.

നടന്ന് പോകാൻ നിശ്ചയിക്കപ്പെട്ടിട്ടുള്ള വഴികളിലൂടെയല്ലാതെ നടക്കുകയോ റോഡുകൾ ക്രോസ് ചെയ്യാൻ അനുമതിയുള്ള സ്ഥലങ്ങളിൽക്കൂടെയല്ലാതെ മുറിച്ച് കടക്കുകയോ സിഗ്നൽ ലൈറ്റ് അവഗണിച്ച് റോഡ് മുറിച്ച് കടക്കുകയോ ചെയ്താൽ ഇനി 100 റിയാലായിരിക്കും ഫൈൻ തുക.

ട്രാഫിക് മേധാവി മേജർ ജനറൽ അബ്ദുല്ല അൽ സഹ്രാനിയാണ് ഇക്കാര്യം അറിയിച്ചത് . വാഹനങ്ങളിൽ നിന്ന് സിഗരറ്റുകളോ വേസ്റ്റുകളോ റോഡിലെറിഞ്ഞാലും 100 റിയാൽ പിഴ ഈടാക്കുമെന്ന് അദ്ദേഹം പറഞ്ഞു .

റോഡിൽ തുപ്പുന്നഡ്രൈവർമാർക്ക് പിഴ ചുമത്തുമെന്ന് നേരത്തെ ട്രാഫിക് മേധാവി അറിയിച്ചിരുന്നു.നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ട്രാഫിക് പൊലീസ് പിഴ ചുമത്തും. ഇതിനുള്ള പ്രത്യേക അനുമതി മിനിസ്ട്രി നൽകിയിട്ടുണ്ട്. ചുമരിൽ പരസ്യം പതിക്കുന്നതും, പൊതുമേഖലാ സ്ഥാപനങ്ങൾക്കു മുന്നിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൗദി: ഇഫ്താർ വിരുന്നൊരുക്കാൻ ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാൻ ശ്രമിച്ച പഴകിയ ചിക്കൻ പിടികൂടി ദുബായിലെ പാർക്കിങ് സിസ്റ്റത്തിന് ഭേദഗതി വരുത്തിയതിന് തൊട്ടുപുറകിലാണ് സൗദിയിൽ ഗതാഗത നിയമത്തിൽ മാറ്റങ്ങൾ വരുത്തിയത്. പാർക്കിങിന് തുക വർധിപ്പിച്ചുക്കൊണ്ട് ബ്ലോക്ക് ഒഴിവാക്കാനാണ് ശ്രമം.