ഡാളസ്: കേരള അസോസിയേഷൻ ഡാളസിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കുന്നു. 2021 ജനുവരി രണ്ടിന് വൈകിട്ട് 5.30-ന് (ടെക്സസ് ടൈം) സൂം പ്ലാറ്റ്ഫോമിലൂടെയാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. ഈ വർഷത്തെ ക്രിസ്മസ് സന്ദേശം നൽകുന്നത് ഹൂസ്റ്റൺ മിസൗറി സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ റോബിൻ ഇലക്കാട്ടാണ്. എല്ലാവരേയും പങ്കെടുക്കുന്നതിന് ക്ഷണിക്കുന്നതായി പ്രസിഡന്റ് ഡാനിയേൽ കുന്നേൽ, സെക്രട്ടറി പ്രദീപ് നാഗനൂലിൽ എന്നിവർ അറിയിച്ചു.

സൂം ഐഡി: 830 9612 8347.
പാസ്‌കോഡ്: 185627.