സാക്രമെന്റോ: കാലിഫോർണിയയുടെ തലസ്ഥാനമായ സാക്രമെന്റോയിലെ മലയാളികളുടെ കൂട്ടായ്മയായ സാക്രമെന്റോ റീജണൽ അസോസിയേഷൻ ഓഫ് മലയാളീസ് (സർഗം) ഇത്തവണത്തെ ക്രിസ്മസ് , പുതുവത്സരാഘോഷങ്ങൾ ഓൺലൈൻ ആയി നടത്തി. നിരവധി കുടുംബങ്ങളുടെ ഒത്തുചേരലും ഡിന്നർ പാർട്ടിയുമായി ക്രിസ്മസ്സും പുതുവത്സരവും വർഷങ്ങളായി ആഘോഷിച്ചുവന്നിരുന്ന സർഗം, കൂടിച്ചേരലുകൾ സാധ്യമല്ലാത്ത ഇത്തവണത്തെ പ്രത്യേകസാഹചര്യങ്ങൾ കണക്കിലെടുത്തു ഓൺലൈൻ മാധ്യമത്തിലൂടെ ആണ് വിർച്വൽ ഒത്തുകൂടൽ നടത്തിയത്.

എന്നും വ്യത്യസ്തതയാർന്ന വിരുന്നുമായി മലയാളികളിലേക്കെത്തുന്ന സർഗം ഇത്തവണയും നിരാശപ്പെടുത്തിയില്ല. നിരവധികലാകാരന്മാർ അവരുടെകഴിവുകൾ ഓൺലൈൻ ആയിഅവതരിപ്പിക്കാൻ മുന്നോട്ടുവന്നപ്പോൾ, ഒരു കഥകൂടി അവതരിപ്പിച്ചു വ്യത്യസ്തതയാർന്ന ഒരു ദൃശ്യാവിഷ്‌കാരം പ്രക്ഷകരിലേക്കെത്തിക്കുകയായിരുന്നു സർഗം.

സാക്രമെന്റോ മലയാളികൾക്ക് സമ്മാനവുമായിസാന്റാ എത്തിയത്, സ്നേഹത്താലും, വിട്ടുവീഴ്‌ച്ചകളാലും കൂട്ടിച്ചേർക്കേണ്ട മനോഹരമായായ ഒന്നാണ് കുടുംബം എന്ന മനോഹരമായ ഒരുസന്ദേശം പ്രേക്ഷകരിലേക്കെത്തിച്ച ഒരുഹ്രസ്വചിത്രത്തിലൂടെ ആണ്. അതുകൊണ്ട്തന്നെ ഇത്തവണത്തെ ക്രിസ്മസ്പുതുവത്സര ആഘോഷങ്ങൾക്ക് 'A Christmas With the Guardian Angel' എന്നാണ്പേരിട്ടത്.
സർഗം ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ ഓൺലൈൻൽ കാണുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക : https://youtu.be/U5p6SiDQjmk

ഏകദേശം മൂന്നരമണിക്കൂർ നീണ്ടുനിന്ന ഈ ദൃശ്യവിരുന്നിൽ മുപ്പതിലധികം കലാപരിപാടികൾ ഒന്നിനൊന്നു മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിക്കപ്പെട്ടു. കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റേഴ്സായ പ്രതീഷ് എബ്രഹാം, ഭവ്യ സുജയ് എന്നിവരുടെ മാസങ്ങൾ നീണ്ടുനിന്ന പരിശ്രമഫലമായാണ് ഈ ആഘോഷങ്ങൾ സാക്രമെന്റോ മലയാളികളിലേക്ക് എത്തുന്നത്.

സാക്രമെന്റോ മലയാളികളെ ഒരു കുടക്കീഴിൽ നിർത്തുന്ന സർഗം ആഘോഷങ്ങളും കലാപരിപാടികളും അവതരിപ്പിക്കുക മാത്രമല്ലചെയ്തത്; ഏറെ ദുഷ്‌കരമായ ഈവർഷത്തിലെ കോവിഡ്പ്രതിസന്ധികളെ അതിജീവിക്കുവാൻ സഹായിക്കുന്ന വിധത്തിൽ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നു പ്രവർത്തിക്കുവാനും കൂടിഅവർക്കായി എന്നതു ഏറ്റവും പ്രശംസാർഹനീയമാണ്.

മാറുന്ന കാലത്തിനൊത്ത വിധംസർഗ്ഗത്തെമു ന്നിൽ നിന്നുനയിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി എല്ലാവരിൽനിന്നും പ്രശംസപിടിച്ചു പറ്റുന്നു. പ്രസിഡന്റായ സാജൻ ജോർജ്ജിനൊപ്പം കൂടെനിന്നുപ്രവർത്തിക്കുന്ന ചെയർപേഴ്സൺ രശ്മി നായർ, സെക്രട്ടറി മൃദുൽ സദാനന്ദൻ , ട്രെഷറർ സിറിൽ ജോൺ , വൈസ് പ്രസിഡന്റ് വിൽസൺ നെച്ചിക്കാട്ട് , ജോയിന്റ് സെക്രട്ടറി ജോർജ് പുളിച്ചുമാക്കൽ എന്നിവരുടെ നീണ്ടകാലത്തെ പ്രവർത്തനപാടവം ആണ്, ഈ പ്രതിസന്ധിഘട്ടത്തിലും സർഗം അമേരിക്കൻ മലയാളികളുടെ ഇടയിൽ വേറിട്ടുനിൽക്കുന്ന ഒരു അസോസിയേഷൻ എന്നനിലയിലേക്ക് ഉയരുവാൻ പ്രചോദനമായി നിലനിൽക്കുന്ന ഒരുഘടകം എന്നു നിസ്സംശയം പറയാനാകും.

അമേരിക്കയിലെയും കാനഡയിലെയും നൂറിലധികം നർത്തകരെ അണി നിരത്തി സർഗം ഈവർഷം നടത്തുവാൻ പോകുന്ന 'ഉത്സവ്സീസൺ 2' എന്ന മെഗാഭാരത നാട്യമത്സരത്തിന്റെ അണിയറയിൽആണ് ഇതിന്റെ ഭാരവാഹികൾ ഇപ്പോൾ.

കൂടുതൽ സാമൂഹിക പ്രവർത്തനങ്ങളും, മിഴിവുറ്റതും വ്യത്യസ്തവുമായ കലാപരിപാടികളുമായി അമേരിക്കൻ മലയാളികളുടെ ഇടയിൽ വേറിട്ട ഒരുസ്ഥാനംനേടിയെടുത്തിരിക്കുകയാണ് സാക്രമെന്റോ മലയാളികൾ.

സർഗത്തിനുഭാവുകങ്ങൾ നേർന്നുകൊണ്ട്, ഭാവിയിൽ വരാൻപോകുന്ന പരിപാടികൾക്കായി അമേരിക്കൻ മലയാളികൾ കാത്തിരിക്കുന്നു.