ന്യൂജേഴ്‌സി: ആർ ആൻഡ് ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഉണ്ണി മുകുന്ദനും സംഘവും അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സ്റ്റേജ് ഷോ വൈ ഫൈ ന്യൂജേഴ്‌സിയിലെ ക്ലിഫ്ടൺ ഹൈസ്‌കൂളിൽ ഇന്ന് ടത്തുന്നു.

ഈ വർഷത്തെ സ്റ്റേജ് ഷോകളിൽ ഉയർന്ന റേറ്റിങ് ലഭിച്ച വൈ ഫൈ ഇപ്പോൾ തന്നെ പത്തോളം സ്റ്റേജുകളിൽ അരങ്ങേറിക്കഴിഞ്ഞു. ഉണ്ണി മുകുന്ദനെ കൂടാതെ ശ്വേത മേനോൻ, കലാഭവൻ ഷാജൻ, കൈലാഷ്, വിഷ്ണു പ്രിയ, പാർവതി നമ്പ്യാർ, ശ്രീധന്യ തുടങ്ങി മലയാളത്തിലെ പ്രമുഖ ചലച്ചിത്ര താരങ്ങൾ വൈ ഫൈയിൽ പങ്കെടുക്കും.

പ്രശസ്ത ഗായകൻ അൻവർ സാദത്തിന്റെ നേതൃത്വത്തിൽ ശ്രീനാഥ്, വൃന്ദ എന്നിവരാണ് ഗാനവിരുന്നൊരുക്കുന്നത്. അനീഷ് കുറിയന്നൂർ, അഖിൽ, പ്രസാദ് മുഹമ്മ, സതീഷ് എന്നിവരടങ്ങുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ടീമാണ് കോമഡി അവതരിപ്പിക്കുന്നത്. ന്യൂജേഴ്‌സിയിൽ നിന്നുള്ള നീനാ ഫിലിപ്പും സംഘവും അവതരിപ്പിക്കുന്ന നൃത്തവും ഷോയുടെ ഭാഗമായിരിക്കും.

അമേരിക്കയിൽ വിവിധ സ്റ്റേജ് ഷോകൾ എത്തിച്ച ആർ ആൻഡ് ടി പ്രൊഡക്ഷൻസിനുവേണ്ടി തോമസ് ഉമ്മൻ (ഷിബു) ആണ് പരിപാടിയുടെ പ്രൊമോട്ടർ.

വിവരങ്ങൾക്ക്: ഷീല ശ്രീകുമാർ 732 925 8801, നീന ഫിലിപ്പ് 862 324 5868, ഷിബു 516 859 2531, ബോബി 646 261 6314, സിജി ജേക്കബ് 973 710 5779.