- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയിൽ യാഹൂ വാർത്താ സൈറ്റുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു; വിദേശ നിക്ഷേപ നയവുമായി ബന്ധപ്പെട്ട സങ്കീർണതയെന്ന് അമേരിക്കൻ ടെക് കമ്പനി
ന്യൂഡൽഹി: ഇന്ത്യയിൽ യാഹൂവിന്റെ വാർത്താ സൈറ്റുകളുടെ പ്രവർത്തനം അവസാനിപ്പിച്ച് അമേരിക്കൻ ടെക് കമ്പനിയായ വെറൈസൻ മീഡിയ. ഇതോടെ, യാഹൂ ക്രിക്കറ്റ്, യാഹൂ ഫിനാൻസ് ഉൾപ്പടെയുള്ള വാർത്താ - വിനോദ സൈറ്റുകളുടെ പ്രവർത്തനം ഏതാനും ദിവസങ്ങൾക്കകം നിലക്കും. എന്നാൽ യാഹൂ മെയിൽ, യാഹു സെർച്ച് എന്നിവ രാജ്യത്ത് ലഭ്യമാകും.
ഇന്ത്യയിലെ വിദേശ നിക്ഷേപ നയവുമായി ബന്ധപ്പെട്ട സങ്കീർണതകളാണ് പ്രവർത്തനം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് കമ്പനി വ്യക്തമാക്കി. ന്യൂസ് വെബ്സൈറ്റുകൾക്ക് 26 ശതമാനത്തിൽ കൂടുതൽ ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് (എഫ്.ഡി.ഐ) വിലക്കികൊണ്ടുള്ള ചട്ടമാണ് ഇന്ത്യയിലെ സൈറ്റുകളുടെ പ്രവർത്തനം നിർത്താൻ കാരണമെന്ന് വെറൈസൻ മീഡിയ വക്താവ് ഏപ്രിൽ ബോയ്ഡ് പറഞ്ഞു.
ഒക്ടോബർ മുതലായിരുന്നു മാധ്യമ സ്ഥാപനങ്ങളിലെ വിദേശ നിക്ഷേപം പരിമിതപ്പെടുത്തി കൊണ്ടുള്ള എഫ്.ഡി.ഐ ചട്ടം രാജ്യത്ത് നടപ്പിലാക്കിയത്. ഡിജിറ്റൽ മേഖലയിലടക്കമുള്ളവക്ക് ചട്ടം ബാധകമാണ്. 2020 നവംബർ മുതൽ കേന്ദ്ര സർക്കാരിൽ സമ്മർദം നടത്തുന്നുണ്ടങ്കിലും വെറൈസണിന് അംഗീകാരം ലഭിച്ചിരുന്നില്ല.
2017 -ലായിരുന്നു അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വെറൈസൺ എന്ന കമ്പനി യാഹൂവിനെ ഏറ്റെടുക്കുന്നത്. ഈ തീരുമാനത്തിലേക്ക് തങ്ങൾ പെട്ടെന്ന് എത്തിചേരുകയല്ലായിരുന്നുവെന്നും പുതിയ വിദേശ നിക്ഷേപ നിയമങ്ങൾ പ്രകാരം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടായിരുന്നതായും അവർ കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്