- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യശ്വന്ത് സിൻഹ പറഞ്ഞത് തെറ്റെന്ന് തെളിയിക്കാൻ ബിജെപിയെ വെല്ലുവിളിച്ച് ശിവസേന; മുൻകേന്ദ്രമന്ത്രിയുടെ വിമർശനത്തിന് കൈയടിച്ച് ശത്രുഘൻ സിൻഹ
ന്യൂഡൽഹി: മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹക്ക് പിന്തുണയുമായി പാർട്ടി എംപി ശത്രുഘൻ സിൻഹയും ഘടക കക്ഷിയായ ശിവസേനയും. സാമ്പത്തിക നയത്തെ കുറിച്ച് യശ്വന്ത് സിൻഹ നടത്തിയിട്ടുള്ള വിമർശനങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ ബിജെപിക്കാകുമോ എന്ന് ശിവസേന വെല്ലുവിളിച്ചു. സർക്കാർ നയങ്ങൾ രാജ്യദ്രോഹപരമാണെന്നും പാർട്ടി പത്രമായ സാംനയിലൂടെ ശിവസേന വിമർശിച്ചു. സാമ്പത്തിക മാന്ദ്യം, നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയ കാര്യങ്ങളിൽ സിൻഹയുടെ വിമർശനം പാർട്ടിയുടേയും രാജ്യത്തിന്റേയും താത്പര്യമാണ്. യശ്വന്ത് സിൻഹ നീതിജ്ഞനാണ്. സർക്കാരിന് മുന്നിൽ ഒരു കണ്ണാടി വെച്ച് കാട്ടുകയായിരുന്നു അദ്ദേഹം ചെയ്തതെന്നും എംപിയും ബോളിവുഡ് താരവുമായ ശത്രുഘൻ സിൻഹ പറഞ്ഞു. മുൻ ധനകാര്യ മന്ത്രികൂടിയായ യശ്വന്ത് സിൻഹയുടെ കാഴ്ചപ്പാടിനെ തള്ളിയ ബിജെപി നേതാക്കളുടെ നിലപാട് ബാലിശമാണ്. ദേശീയ താത്പര്യവും പാർട്ടിയുടെ താത്പര്യവുമാണ് ആ കാഴ്ചപ്പാടുകളെന്നും ശത്രുഘ്നൻ സിൻഹ ചൂണ്ടിക്കാട്ടി. മോദി അടുത്തിടെ പറഞ്ഞത് രാജ്യ താത്പര്യമാണ് വലുത്,
ന്യൂഡൽഹി: മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹക്ക് പിന്തുണയുമായി പാർട്ടി എംപി ശത്രുഘൻ സിൻഹയും ഘടക കക്ഷിയായ ശിവസേനയും. സാമ്പത്തിക നയത്തെ കുറിച്ച് യശ്വന്ത് സിൻഹ നടത്തിയിട്ടുള്ള വിമർശനങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ ബിജെപിക്കാകുമോ എന്ന് ശിവസേന വെല്ലുവിളിച്ചു. സർക്കാർ നയങ്ങൾ രാജ്യദ്രോഹപരമാണെന്നും പാർട്ടി പത്രമായ സാംനയിലൂടെ ശിവസേന വിമർശിച്ചു.
സാമ്പത്തിക മാന്ദ്യം, നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയ കാര്യങ്ങളിൽ സിൻഹയുടെ വിമർശനം പാർട്ടിയുടേയും രാജ്യത്തിന്റേയും താത്പര്യമാണ്. യശ്വന്ത് സിൻഹ നീതിജ്ഞനാണ്. സർക്കാരിന് മുന്നിൽ ഒരു കണ്ണാടി വെച്ച് കാട്ടുകയായിരുന്നു അദ്ദേഹം ചെയ്തതെന്നും എംപിയും ബോളിവുഡ് താരവുമായ ശത്രുഘൻ സിൻഹ പറഞ്ഞു.
മുൻ ധനകാര്യ മന്ത്രികൂടിയായ യശ്വന്ത് സിൻഹയുടെ കാഴ്ചപ്പാടിനെ തള്ളിയ ബിജെപി നേതാക്കളുടെ നിലപാട് ബാലിശമാണ്. ദേശീയ താത്പര്യവും പാർട്ടിയുടെ താത്പര്യവുമാണ് ആ കാഴ്ചപ്പാടുകളെന്നും ശത്രുഘ്നൻ സിൻഹ ചൂണ്ടിക്കാട്ടി. മോദി അടുത്തിടെ പറഞ്ഞത് രാജ്യ താത്പര്യമാണ് വലുത്, പാർട്ടി പിന്നീടാണ് എന്നാണ്. എന്നാൽ യശ്വന്ത് സിൻഹ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളിലെല്ലാം രാജ്യത്തിന്റേയും അതോടൊപ്പം പാർട്ടിയുടേയും താത്പര്യം ഒരു പോലെ നിറഞ്ഞ് നിന്നിരുന്നുവെന്നും ശത്രുഘ്നൻ പറഞ്ഞു.
യശ്വന്ത് ഇന്ത്യകണ്ട മികച്ച ധനകാര്യമന്ത്രിമാരിൽ ഒരാളാണ്. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ കുറിച്ച് സർക്കാരിന് മുന്നിൽ ഒരു കണ്ണാടി കാണിക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ബിജെപിയിൽ ഏറെ അനുഭവ സമ്പത്തുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്യണമെന്നും ശത്രുഘ്നൻ സിൻഹ പറഞ്ഞു.
മറ്റൊരു മുതിർന്ന ബിജെപി നേതാവ് അരുൺ ഷൂരിയും സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ നേതാക്കളും എൻഡിഎ ഘടക കക്ഷികളും വിമർശനങ്ങളുമായി എത്തിയിരിക്കുന്നത്.