- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയരാജെ സിന്ധ്യയെ ബിജെപി മറന്നു; ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ നിന്നും മന്ത്രിയായ മകൾ ഇറങ്ങിപ്പോയി
ഭോപ്പാൽ: അമ്മയെ മറന്ന ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗവേദിയിൽ നിന്നും മധ്യപ്രദേശ് മന്ത്രിയും മകളുമായ യശോധര രാജെ സിന്ധ്യ ഇറങ്ങിപ്പോയി. ബിജെപി സ്ഥാപകാംഗവും യശോധര രാജെ സിന്ധ്യയുടേയും വസുന്ധര രാജെ സിന്ധ്യയുടെയും അമ്മയായ വിജയരാജെ സിന്ധ്യയുടെ ചിത്രം വെയ്ക്കാത്തതിൽ പ്രതിഷേധിച്ചാണ് കുപിതയായി ഇവർ ഇറങ്ങി പോയത്. ശ്യാമപ്രസാദ് മുഖർജി, ദീൻദയാൽ ഉപാധ്യായ, കുശഭാവു ഠാക്കറെ, എ.ബി.വാജ്‌പേയി എന്നിവരുടെ ചിത്രങ്ങളാണു വച്ചിരുന്നത്. എന്നാൽ ഇക്കൂട്ടത്തിൽ വിജയരാജെ സിന്ധ്യയുടെ ചിത്രം ഉണ്ടായിരുന്നില്ല. യോഗം തുടങ്ങുന്നതിനു തൊട്ടുമുൻപാണ് അമ്മയുടെ ചിത്രമില്ലെന്നതു യശോധര ശ്രദ്ധിച്ചത്. ഇതോടെ, ക്ഷുഭിതയായി യോഗത്തിൽനിന്നിറങ്ങിപ്പോവുകയായിരുന്നു. രാജമാത എന്നറിയപ്പെട്ടിരുന്ന വിജയരാജെ സിന്ധ്യ ബിജെപിയുടെ തലമുതിർന്ന നേതാവും ലോക്‌സഭയിലും രാജ്യസഭയിലും അംഗവുമായിരുന്നു. ശിവ്‌രാജ് സിങ് ചൗഹാൻ മന്ത്രിസഭയിൽ കായിക, യുവജനക്ഷേമ മന്ത്രിയാണ് യശോധര. മുൻ കേന്ദ്രമന്ത്രി, അന്തരിച്ച കോൺഗ്രസ് നേതാവ് മാധവ് റാവു സിന്ധ്യയുടെയും അമ്മയാണ്. മാധവ് റാവുസിന
ഭോപ്പാൽ: അമ്മയെ മറന്ന ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗവേദിയിൽ നിന്നും മധ്യപ്രദേശ് മന്ത്രിയും മകളുമായ യശോധര രാജെ സിന്ധ്യ ഇറങ്ങിപ്പോയി. ബിജെപി സ്ഥാപകാംഗവും യശോധര രാജെ സിന്ധ്യയുടേയും വസുന്ധര രാജെ സിന്ധ്യയുടെയും അമ്മയായ വിജയരാജെ സിന്ധ്യയുടെ ചിത്രം വെയ്ക്കാത്തതിൽ പ്രതിഷേധിച്ചാണ് കുപിതയായി ഇവർ ഇറങ്ങി പോയത്.
ശ്യാമപ്രസാദ് മുഖർജി, ദീൻദയാൽ ഉപാധ്യായ, കുശഭാവു ഠാക്കറെ, എ.ബി.വാജ്‌പേയി എന്നിവരുടെ ചിത്രങ്ങളാണു വച്ചിരുന്നത്. എന്നാൽ ഇക്കൂട്ടത്തിൽ വിജയരാജെ സിന്ധ്യയുടെ ചിത്രം ഉണ്ടായിരുന്നില്ല. യോഗം തുടങ്ങുന്നതിനു തൊട്ടുമുൻപാണ് അമ്മയുടെ ചിത്രമില്ലെന്നതു യശോധര ശ്രദ്ധിച്ചത്. ഇതോടെ, ക്ഷുഭിതയായി യോഗത്തിൽനിന്നിറങ്ങിപ്പോവുകയായിരുന്നു. രാജമാത എന്നറിയപ്പെട്ടിരുന്ന വിജയരാജെ സിന്ധ്യ ബിജെപിയുടെ തലമുതിർന്ന നേതാവും ലോക്‌സഭയിലും രാജ്യസഭയിലും അംഗവുമായിരുന്നു.
ശിവ്‌രാജ് സിങ് ചൗഹാൻ മന്ത്രിസഭയിൽ കായിക, യുവജനക്ഷേമ മന്ത്രിയാണ് യശോധര. മുൻ കേന്ദ്രമന്ത്രി, അന്തരിച്ച കോൺഗ്രസ് നേതാവ് മാധവ് റാവു സിന്ധ്യയുടെയും അമ്മയാണ്. മാധവ് റാവുസിന്ധ്യയുടെ മകൻ ജ്യോതിരാദിത്യ സിന്ധ്യ ഇപ്പോൾ കോൺഗ്രസ് എംപിയാണ്. കഴിഞ്ഞദിവസം, കരുത്തനായ ബ്രാഹ്മണ നേതാവും മുൻ എംഎൽഎയുമായ ലക്ഷ്മൺ തിവാരി, പട്ടികവിഭാഗ പീഡന നിരോധന നിയമഭേദഗതിയിൽ പ്രതിഷേധിച്ച് ബിജെപി വിട്ടിരുന്നു. ഇതിനു പിന്നാലെ യശോധരയുടെ പിണക്കം. നവംബർഡിസംബറിലാണു മധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ്.