- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക മാന്ദ്യത്തിന്റെ ഉത്തരവാദിത്തം എൻഡിഎ സർക്കാരിന്; സർക്കാരിന്റെ പരാജയം യുപിഎയുടെ തലയിൽക്കെട്ടി വയ്ക്കേണ്ട; സാമ്പത്തികാവസ്ഥയെക്കുറിച്ച് കൂടുതൽ അറിവ് അവർക്കുള്ളതിനാലാകാം ചില മന്ത്രിമാർ ലോക സമ്പദ്ഘടനയുടെ നട്ടെല്ല് ഇന്ത്യയാണെന്ന് ഇപ്പോഴും പറയുന്നതെന്നും യശ്വന്ത് സിൻഹയുടെ പരിഹാസം
ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ പൂർണ ഉത്തരവാദിത്തം എൻഡിഎ സർക്കാരിനാണെന്ന വിമർശനവുമായി വീണ്ടും യശ്വന്ത് സിൻഹ. മാന്ദ്യത്തിന് ഇക്കാര്യത്തിൽ യുപിഎ സർക്കാരിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മാന്ദ്യം പരിഹരിക്കാൻ എൻഡിഎയ്ക്ക് ആവശ്യത്തിന് സമയം ലഭിച്ചിരുന്നുവെന്നും സിൻഹ ചൂണ്ടിക്കാട്ടി. സാമ്പത്തിക രംഗം മോശമായിരുന്ന അവസ്ഥയിൽ നോട്ട് അസാധുവാക്കൽ പോലുള്ളവ നടപ്പിലാക്കാൻ പാടില്ലായിരുന്നു. ജിഎസ്ടി കൂടി നടപ്പിലാക്കിയതോടെ പ്രശ്നം ഗുരുതരമായി. താൻ ജിഎസ്ടിയെ പിന്തുണയ്ക്കുന്നയാളാണ്. ജൂലൈയിൽ ഇത് നടപ്പിലാക്കാൻ സർക്കാർ തിടുക്കം കാട്ടിയെന്നാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം താൻ നടത്തിയ പരാമർശങ്ങളെ വിമർശിച്ച കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയൽ, രാജ്നാഥ് സിങ് എന്നിവരെ പരിഹസിക്കാനും യശ്വന്ത് സിൻഹ മറന്നില്ല. തന്നേക്കാൾ സാമ്പത്തികാവസ്ഥയെക്കുറിച്ച് കൂടുതൽ അറിവ് അവർക്കുള്ളതിനാലാകാം അവർ ഇപ്പോഴും ലോക സമ്പദ്ഘടനയുടെ നട്ടെല്ലാണ് ഇന്ത്യ എന്ന് ചിന്തിക്കുന്നതെന്നും യശ
ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ പൂർണ ഉത്തരവാദിത്തം എൻഡിഎ സർക്കാരിനാണെന്ന വിമർശനവുമായി വീണ്ടും യശ്വന്ത് സിൻഹ. മാന്ദ്യത്തിന് ഇക്കാര്യത്തിൽ യുപിഎ സർക്കാരിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മാന്ദ്യം പരിഹരിക്കാൻ എൻഡിഎയ്ക്ക് ആവശ്യത്തിന് സമയം ലഭിച്ചിരുന്നുവെന്നും സിൻഹ ചൂണ്ടിക്കാട്ടി.
സാമ്പത്തിക രംഗം മോശമായിരുന്ന അവസ്ഥയിൽ നോട്ട് അസാധുവാക്കൽ പോലുള്ളവ നടപ്പിലാക്കാൻ പാടില്ലായിരുന്നു. ജിഎസ്ടി കൂടി നടപ്പിലാക്കിയതോടെ പ്രശ്നം ഗുരുതരമായി. താൻ ജിഎസ്ടിയെ പിന്തുണയ്ക്കുന്നയാളാണ്. ജൂലൈയിൽ ഇത് നടപ്പിലാക്കാൻ സർക്കാർ തിടുക്കം കാട്ടിയെന്നാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം താൻ നടത്തിയ പരാമർശങ്ങളെ വിമർശിച്ച കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയൽ, രാജ്നാഥ് സിങ് എന്നിവരെ പരിഹസിക്കാനും യശ്വന്ത് സിൻഹ മറന്നില്ല. തന്നേക്കാൾ സാമ്പത്തികാവസ്ഥയെക്കുറിച്ച് കൂടുതൽ അറിവ് അവർക്കുള്ളതിനാലാകാം അവർ ഇപ്പോഴും ലോക സമ്പദ്ഘടനയുടെ നട്ടെല്ലാണ് ഇന്ത്യ എന്ന് ചിന്തിക്കുന്നതെന്നും യശ്വന്ത് സിൻഹ പറഞ്ഞു. കോൺഗ്രസിന്റെ ധനമന്ത്രിമാരെ മാറ്റിനിർത്തിയാൽ ഏഴ് ബജറ്റുകൾ അവതരിപ്പിച്ച ഏക ധനമന്ത്രിയാണ് താനെന്നും അദ്ദേഹം പറഞ്ഞു.