ന്യൂഡൽഹി: മോദിക്കെതിരെ സ്വന്തം സംഘടനയുമായി മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹ. 'രാഷ്ട്ര മഞ്ച്' എന്ന സംഘടനയുമായാണ് യശ്വന്ത് സിൻഹയുടെ രംഗ പ്രവേശം. നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായാണ് രാഷ്ട്ര മഞ്ച് രംഗത്ത് എത്തിയിരിക്കുന്നത്.

രാഷ്ട്ര മഞ്ച് രാഷ്ട്രീയ പാർട്ടിയല്ലെന്നും ദേശീയ പ്രസ്ഥാനമാണെന്നും യശ്വന്ത് സിൻഹ അവകാശപ്പെട്ടു. ബിജെപി വിമതനേതാവ് ശത്രുഘ്‌നൻ സിൻഹ എംപിയും യശ്വന്ത് നിൻഹയ്‌ക്കൊപ്പം ഉണ്ട്.

ബിജെപിയിൽ തന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ വേദി ലഭിക്കാത്തതിനാലാണു 'രാഷ്ട്ര മഞ്ച്' വേദിയിൽ എത്തിയതെന്നു ശത്രുഘ്‌നൻ സിൻഹ പറഞ്ഞു. തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ്, എൻസിപി, ആം ആദ്മി പാർട്ടി, ആർജെഡി തുടങ്ങിയ പാർട്ടികളുടെ പ്രതിനിധികളും പങ്കെടുത്തു.

ബിജെപിയിൽ നേതാക്കളെല്ലാം ഭീതിയിലാണു ജീവിക്കുന്നതെന്നു യശ്വന്ത് സിൻഹ പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ കർഷകരെ യാചകരാക്കി മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.