- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രവും ഗവർണറും കോപിച്ചതോടെ യതീഷ് ചന്ദ്രയെ കൈവിട്ട് പിണറായി വിജയൻ; കാലാവധി കഴിയും മുമ്പേ ശബരിമലയിലെ ആക്ഷൻ ഹീറോയെ സുരക്ഷാ ചുമതലയിൽ നിന്നും മാറ്റുന്നു; ശബരിമല ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങും; യതീഷ് ചന്ദ്രയെ നിലയ്ക്കലിലെ സുരക്ഷാ ചുമതലയിൽ നിന്നും മാറ്റുന്നത് ചൊവ്വാഴ്ച തുടങ്ങുന്ന നിയമസഭാസമ്മേളനത്തിൽ കൂടുതൽ ആക്ഷേപങ്ങൾ ഉയരുന്നത് ഒഴിവാക്കാൻ
തിരുവനന്തപുരം: ശബരിമലയിലെ ആക്ഷൻ ഹീറോ യതീഷ് ചന്ദ്രയെ നിലയ്ക്കലിലെ സുരക്ഷാ ചുമതലയിൽ നിന്നും മാറ്റുന്നു. ഔദ്യോഗികമായി ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. തിങ്കളാഴ്ച ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുമെന്നാണ് തിരുവനന്തപുരത്തെ പൊലീസ് സോഴ്‌സുകളിൽ നിന്നും വ്യക്തമാകുന്നത് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനുമായി വാഗ്വാദത്തിൽ ഏർപ്പെട്ട എസ്‌പിയെ പിൻതാങ്ങി കൂടുതൽ പുലിവാല് പിടിക്കേണ്ടെന്ന് കരുതിയാണ് സുരക്ഷാ ചുമതയലയിൽ നിന്നും സർക്കാർ ഒഴിവാക്കാൻ ഒരുങ്ങുന്നത്. തൃശൂർ കമ്മിഷണർ പദവിയിലേക്ക് മടങ്ങിപ്പോകാൻ സർക്കാർ യതീഷ് ചന്ദ്രയ്ക്ക് നിർദ്ദേശം നൽകിയതായാണ് അറിയുന്നത്. നിലയ്ക്കലിൽ 15 ദിവസത്തെ ഡ്യൂട്ടിക്കാണ് യതീഷ് ചന്ദ്രയെ സർക്കാർ നിയോഗിച്ചത്. 30 വരെയാണ് കാലാവധി. എന്നാൽ അത് തികയ്ക്കാതെയാണ് മടക്കം. അതേസമയം കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനുമായി വാഗ്വാദത്തിൽ ഏർപ്പെട്ട യതീഷ് ചന്ദ്ര ഈ മാസം 28ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് മുമ്പിൽ ഹാജരാകണം. ഇതും കൂടി കണക്ക് കൂട്ടിയാണ് സർക്കാർ യതീഷ് ചന്ദ്രയെ ചുമതലയിൽ നിന്നും മാറ്റി നിർത്തുന്
തിരുവനന്തപുരം: ശബരിമലയിലെ ആക്ഷൻ ഹീറോ യതീഷ് ചന്ദ്രയെ നിലയ്ക്കലിലെ സുരക്ഷാ ചുമതലയിൽ നിന്നും മാറ്റുന്നു. ഔദ്യോഗികമായി ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. തിങ്കളാഴ്ച ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുമെന്നാണ് തിരുവനന്തപുരത്തെ പൊലീസ് സോഴ്‌സുകളിൽ നിന്നും വ്യക്തമാകുന്നത് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനുമായി വാഗ്വാദത്തിൽ ഏർപ്പെട്ട എസ്‌പിയെ പിൻതാങ്ങി കൂടുതൽ പുലിവാല് പിടിക്കേണ്ടെന്ന് കരുതിയാണ് സുരക്ഷാ ചുമതയലയിൽ നിന്നും സർക്കാർ ഒഴിവാക്കാൻ ഒരുങ്ങുന്നത്. തൃശൂർ കമ്മിഷണർ പദവിയിലേക്ക് മടങ്ങിപ്പോകാൻ സർക്കാർ യതീഷ് ചന്ദ്രയ്ക്ക് നിർദ്ദേശം നൽകിയതായാണ് അറിയുന്നത്.
നിലയ്ക്കലിൽ 15 ദിവസത്തെ ഡ്യൂട്ടിക്കാണ് യതീഷ് ചന്ദ്രയെ സർക്കാർ നിയോഗിച്ചത്. 30 വരെയാണ് കാലാവധി. എന്നാൽ അത് തികയ്ക്കാതെയാണ് മടക്കം. അതേസമയം കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനുമായി വാഗ്വാദത്തിൽ ഏർപ്പെട്ട യതീഷ് ചന്ദ്ര ഈ മാസം 28ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് മുമ്പിൽ ഹാജരാകണം. ഇതും കൂടി കണക്ക് കൂട്ടിയാണ് സർക്കാർ യതീഷ് ചന്ദ്രയെ ചുമതലയിൽ നിന്നും മാറ്റി നിർത്തുന്നത്. ഗവർണറും കേന്ദ്ര സർക്കാരും അതൃപ്തി രേഖപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥനെ പിൻതാങ്ങി കൂടുതൽ പുലിവാല് പിടിക്കേണ്ടെന്ന് കരുതിയാണ് അദ്ദേഹത്തെ നിലയ്ക്കലിലെ സുരക്ഷാ ചുമതലയിൽ നിന്നും ഒഴിവാക്കുന്നത്.
അതേസമയം ചൊവ്വാഴ്ച നിയമസഭാസമ്മേളനം തുടങ്ങാൻ ഇരിക്കുകയാണ്. യതീഷ് ചന്ദ്രയെ പിൻതാങ്ങി നിയമസഭാ സമ്മേളനത്തിൽ കൂടുതൽ ആക്ഷേപങ്ങൾ ഉയരുന്നത് ഒഴിവാക്കാനാണ് നിലയ്ക്കലിലെ കാലാവധി തീരും മുൻപ് അദ്ദേഹത്തെ മാറ്റുന്നത്. യതീഷ് ചന്ദ്രയ്ക്ക് പകരം തൃശൂർ റൂറൽ എസ്. പി എം. കെ പുഷ്‌കരൻ നിലയ്ക്കലിലെ സുരക്ഷാ ചുമതലയിൽ എത്തും. യതീഷ് ചന്ദ്രയോട് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ജോലിയിൽ തിരിച്ചു കയറാൻ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നതായാണ് വാർത്ത.
പൊൻരാധാകൃഷ്ണനെ അപമാനിച്ച യതീഷ് ചന്ദ്രയെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തി തെറ്റല്ല എന്ന് പറഞ്ഞിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ നിലപാട് കർക്കശമാക്കുകയും ഗവർണർ വിശദീകരണം ചോദിക്കുകയും ചെയ്തതോടെ സർക്കാരിന് കേന്ദ്രവുമായി ഒരു ഉദ്യോഗസ്ഥന്റെ പേരിൽ ഏറ്റുമുട്ടേണ്ടതില്ലെ എന്ന് തിരിച്ചറിഞ്ഞ് അദ്ദേഹത്തെ തിരിച്ചു വിടുകയാണ് ചെയ്യുന്നത്. നിലയ്ക്കലിലെ സുരക്ഷാ ചുമതലയിൽ നിന്നും ഒഴിവാക്കിയതോടെ അദ്ദേഹത്തിന് ഇനി പഴയ പോസ്റ്റിലേക്ക് അതായത് തൃശൂർ എസ്‌പിയായി മടങ്ങാം.
ഒരു മന്ത്രിയെ അപമാനിക്കുന്ന തരത്തിൽ എടപെട്ടു എന്ന തരത്തിൽ പരാതി ലഭിച്ചതാണ് യതീഷ് ചന്ദ്ര പിണറായി വിജയന് തലവേദനയായി മാറിയത്. ഈ സംഭവം പൊൻ രാധാകൃഷ്ണൻ തന്നെ പ്രധാനമന്ത്രിയുടേയും പാർലമെന്റിൽ സ്പീക്കറുടെയും ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇത്തരം സാഹചര്യത്തിൽ 28-ാം തിയതി വിശദീകരണം നൽകാൻ കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. അതിന് പിന്നാലെ ഗവർണർ മുഖ്യമന്ത്രിയെ വിളിച്ചപ്പോഴും യതീഷ് ചന്ദ്രയുടെ പൊലീസ് ആക്ഷനിൽ അതൃപ്തി അറിയിച്ചിരുന്നു. തുടർന്ന് ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ ചർച്ചയെ തുടർന്ന് ഡിജിപിയുടെ നിലപാടും യതീഷ് ചന്ദ്രയുടെ നിലപാട് ശരിയല്ലെന്ന് തന്നെയായിരുന്നു. കേന്ദ്രത്തിനും ഗവർണർക്കും അതൃപ്തിയുള്ള ഈ സാഹചര്യത്തിൽ നിലയ്ക്കലിലെ സുരക്ഷാ ചുമതലയിൽ നിന്നും യതീഷ് ചന്ദ്രയെ ഒഴിവാക്കാൻ സർ്ക്കാർ തീരുമാനിക്കുക ആയിരുന്നു.
നിലയ്ക്കലിന്റെ ക്രമസമാധാന ചുമതലയുമായി യതീഷ് ചന്ദ്രയെ പൊലീസ് അയച്ചിരിക്കുന്നത് 30-ാം തിയതി വരെയാണ്. അതിന് ശേഷം അദ്ദേഹത്തിന്റെ ഡ്യൂട്ടി നീട്ടിക്കൊടുക്കും എന്നാണ് കരുതിയത്. എന്നാൽ ഡ്യൂട്ടി നീട്ടിക്കൊടുക്കാതെ 30 വരെ നിലവനിർത്തിയാൽ തൽക്കാലം മാനം രക്ഷിക്കാം. എന്നാൽ 28ന് ഡൽഹിയിൽ വിശദീകരണം നൽകാൻ പോകേണ്ട സാഹചര്യം ഉള്ളതുകൊണ്ട് മാറ്റാൻ തീരുമാനിക്കുക ആയിരുന്നു. സ്ഥിരീകരിക്കാത്ത മറ്റൊരു വിവരം ഒരു ഹൈക്കോടതി ജഡ്ജി ശബരിമല സന്ദർശിച്ചപ്പോൾ യതീഷ് ചന്ദ്രയെ അവിടേക്ക് വിളിപ്പിച്ചിരുന്നു എന്നതാണ്.
ശബരിമലയിലെ പൊലീസ് ആക്ഷനെ ഹൈക്കോടതിയും വിമർശിച്ചിരുന്നു. യതീഷ് ചന്ദ്രയുടെ മുൻകാല ഓർമപ്പെടുത്തി ഹൈക്കോടതി സർക്കാരിനെ വിമർശിച്ചിരുന്നു. എസ്‌പിയുടെ ശരീര ഭാഷ തന്നെ ശരിയല്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. വൈപ്പിൻ സമരത്തിൽ സ്ത്രീകളേയും കുട്ടികളേയും തല്ലിച്ചതച്ച അതേ യതീഷ് ചന്ദ്ര തന്നെയല്ലേ ഇതെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി പരാമർശം ആയുധമാക്കി നിലയ്ക്കലിന് മുമ്പ് അങ്കമാലിയും, വൈപ്പിനും ഓർമ വേണമെന്ന പ്രചാരണവും സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്.
എന്നാൽ യതീഷ് ചന്ദ്രയെ സർക്കാർ പിന്തുണക്കുക ആയികുന്നു. ശബരിമലയിലെ പൊലീസ് ഇടപെടൽ ശരിയായ ദിശയിൽ തന്നെയായിരുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. യതീഷ് ചന്ദ്ര കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനോട് അനാദരവ് കാണിച്ചിട്ടില്ല. അകമ്പടി വാഹനങ്ങൾ കടത്തിവിടണമെന്ന ആവശ്യത്തിലാണ് തര്ക്കമുണ്ടായത്. അതിൽ അപാകതയില്ലെന്നും മുഖ്യമന്ത്രി പിന്തുണച്ചു. അങ്കമാലിയിലെ എൽഡിഎഫ് ഹർത്താലിനിടെ ലാത്തിച്ചാർജ്ജ് നടത്തിയതോടെ ഒരു കാലത്ത് സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നു യതീഷ് ചന്ദ്ര.