- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് എന്തെന്ന് കേന്ദ്രമന്ത്രി; ഉത്തരവാദിത്തം ഏറ്റെടുക്കുമോ? താങ്കൾ ഉത്തരവിട്ടാൽ താൻ വാഹനങ്ങൾ കടത്തിവിടാമെന്ന് മറുപടി നൽകി എസ്‌പി; വിറപ്പിക്കാൻ ശ്രമിച്ച പൊൻ രാധാകൃഷ്ണന്റെ ഉത്തരംമുട്ടിച്ച് യതീഷ് ചന്ദ്രയുടെ മറുപടി; നിങ്ങൾ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്നു ചോദിച്ച് ശബ്ദമുയർത്തിയ എ എൻ രാധാകൃഷ്ണന്റെ മുമ്പിലേക്ക് കയറി നിന്ന് ദഹിപ്പിക്കുന്ന നോട്ടവും: നിലയ്ക്കലിൽ ഇന്നു കണ്ട 'സുരേഷ് ഗോപി മൊമന്റ്'
നിലയ്ക്കൽ: ശബരിമല തീർത്ഥാടനം സുഗമമാക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന എസ്‌പി യതീഷ് ചന്ദ്ര ഐപിഎസിനാണ് ഏതാനും ദിവസങ്ങളിലായി സൈബർ ലോകത്തിന്റെ താരം. 144 പ്രഖ്യാപിച്ച ശേഷം നേതാക്കളെല്ലാം ആദ്യം പ്രശ്‌നവുമായി എത്തുന്നത് നിലയ്ക്കലാണ്. ഇവിടെ രാഷ്ട്രീയ ഉദ്ദേശ്യത്തോടെ എത്തുന്ന നേതാക്കളെ എങ്ങനെ നേരിടും എന്നത് പൊലീസിന് വലിയ തലവേദന ഉണ്ടാക്കുന്ന കാര്യമാണ്. പ്രശ്‌നമുണ്ടക്കാൻ എന്ന സൂചനയോടെ എത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനെയും ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെയും മെരുക്കിയതോടെയാണ് യതീഷിന് ആരാധകരുടെ എണ്ണം കൂടിയത്. ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും അടക്കമുള്ളവർ നിരോധനാജ്ഞ ലംഘിക്കാൻ എത്തിയപ്പോഴും തലവേദന പൊലീസിനായിരുന്നു. യതീഷ് ചന്ദ്ര ഐപിഎസിനായിരുന്നു ഇവരെയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കേണ്ട ചുമതല. മുൻ ആഭ്യന്തര മന്ത്രി കൂടിയായ രമേശ് ചെന്നിത്തലയ്ക്ക് മുമ്പിൽ കൂടി ഈ വിഷയത്തിൽ യതീഷ് പെരുമാറിയത് അൽപ്പം ഭയഭക്തി ബഹുമാനത്തോടെ ആയിരുന്നു. ഇന്ന് കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനും നിലയ്ക്കൽ എത്ത
നിലയ്ക്കൽ: ശബരിമല തീർത്ഥാടനം സുഗമമാക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന എസ്‌പി യതീഷ് ചന്ദ്ര ഐപിഎസിനാണ് ഏതാനും ദിവസങ്ങളിലായി സൈബർ ലോകത്തിന്റെ താരം. 144 പ്രഖ്യാപിച്ച ശേഷം നേതാക്കളെല്ലാം ആദ്യം പ്രശ്‌നവുമായി എത്തുന്നത് നിലയ്ക്കലാണ്. ഇവിടെ രാഷ്ട്രീയ ഉദ്ദേശ്യത്തോടെ എത്തുന്ന നേതാക്കളെ എങ്ങനെ നേരിടും എന്നത് പൊലീസിന് വലിയ തലവേദന ഉണ്ടാക്കുന്ന കാര്യമാണ്. പ്രശ്‌നമുണ്ടക്കാൻ എന്ന സൂചനയോടെ എത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനെയും ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെയും മെരുക്കിയതോടെയാണ് യതീഷിന് ആരാധകരുടെ എണ്ണം കൂടിയത്.
ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും അടക്കമുള്ളവർ നിരോധനാജ്ഞ ലംഘിക്കാൻ എത്തിയപ്പോഴും തലവേദന പൊലീസിനായിരുന്നു. യതീഷ് ചന്ദ്ര ഐപിഎസിനായിരുന്നു ഇവരെയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കേണ്ട ചുമതല. മുൻ ആഭ്യന്തര മന്ത്രി കൂടിയായ രമേശ് ചെന്നിത്തലയ്ക്ക് മുമ്പിൽ കൂടി ഈ വിഷയത്തിൽ യതീഷ് പെരുമാറിയത് അൽപ്പം ഭയഭക്തി ബഹുമാനത്തോടെ ആയിരുന്നു. ഇന്ന് കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനും നിലയ്ക്കൽ എത്തിയപ്പോൾ എസ്‌പിക്ക് തലവേദനകൂടി.
നിലയ്ക്കലിലെ കാര്യങ്ങളും സൗകര്യങ്ങളും ചോദിച്ചറിയാൻ എത്തിയ കേന്ദ്രമന്ത്രിയും എസ്‌പിയും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുന്ന കാഴ്‌ച്ചയും കണ്ടു. സുരേഷ് ഗോപിയുടെ പൊലീസ് സിനിമകളിലെ രംഗത്തെ അനുസ്മരിക്കുപ്പിക്കുന്ന വിധത്തിലായിരുന്നു ഇന്ന് നിലയ്ക്കലിൽ ഉണ്ടായ കാര്യങ്ങൾ. അയ്യപ്പ ഭക്തർ എത്തുന്ന പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമായിരുന്നു മന്ത്രി എസ്‌പിയോട് ഉന്നയിച്ചത്. പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് പോകുന്നുണ്ടല്ലോ അതുപോലെ എല്ലാ വാഹനങ്ങളെയും കടത്തിവിടണമെന്ന് മന്ത്രി പൊൻരാധാകൃഷ്ണൻ ആവശ്യപ്പെടുകയായരുന്നു.
ഇതോടെ മന്ത്രിയെ കാര്യങ്ങൾ ബോധ്യപ്പടെത്താൻ വേണ്ടി യതീഷ് രംഗത്തിറങ്ങി. എന്നാൽ സ്വകാര്യ വാഹനങ്ങൾ കടത്തിവിട്ടാൽ ഗതാഗത തടസം ഉണ്ടാവുമെന്നും കെ.എസ്.ആർ.ടി.സി ബസുകൾ അവിടെ പാർക്ക് ചെയ്യാതെ മടങ്ങിവരുകയാണെന്നും എസ്‌പി മന്ത്രിയെ അറിയിച്ചു. നിലവിൽ നിലയ്ക്കൽ ബേസ് സ്റ്റേഷനാണ് നില്ക്കൽ എന്നു പറഞ്ഞു കൊണ്ടാണ് യതീഷ് കാര്യങ്ങൾ വിശദീകരിച്ചത്. പമ്പയിലേക്ക് കെഎസ്ആർടിസി ബസുകൾ മാത്രമാണ് കടത്തിവിടുന്നത്. നിലയ്ക്കലിൽ സ്വകാര്യവാഹനങ്ങൾ പാർക്ക് ചെയ്തതിന് ശേഷം ബസുകളിൽ വേണം പമ്പയിലേക്ക് പോകാൻ. വാഹനനിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് നിലയ്ക്കലിലെ ക്രമസമാധാനത്തിന്റെ ചുമതലയുള്ള എസ്‌പി യതീഷ് ചന്ദ്ര വിശദീകരിച്ചു.
എന്നാൽ ഇത്തരം ഒരു നിയന്ത്രണം രാജ്യത്തെവിടെയും ഇല്ലെന്നും ഭക്തർ ദുരിതത്തിലാണെന്നും പൊൻ രാധാകൃഷ്ണൻ പറഞ്ഞു. ഉത്തരവിട്ടാൽ ഗതാഗതനിയന്ത്രണം നീക്കാമെന്നും ഗതാഗതക്കുരുക്ക് ഉണ്ടായാൽ മന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്നും എസ്‌പി ചോദിച്ചു. ഇതോടെ ഉത്തരവിടാനുള്ള അധികാരം തനിക്കില്ലെന്നും തന്റെ നിർദ്ദേശം സർക്കാരിനെ അറിയിക്കാനും മന്ത്രി എസ്‌പിക്ക് നിർദ്ദേശം നൽകി. ഇതിനിടെ മന്ത്രിയുടെ ഒപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണൻ എസ്‌പി യതീഷ് ചന്ദ്രയോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ഞങ്ങളുടെ മന്ത്രിയോട് ശബ്ദമുയർത്തി സംസാരിക്കുന്നത് എന്തിനായിരുന്നു എന്നായിരുന്നു ബിജെപി നേതാവിന്റെ ചോദ്യം. ഇതോടെ ബിജെപി നേതാവിന്റെ മുമ്പിലേക്ക് കയറി നിൽക്കുകയാണ് യതീഷ് ചന്ദ്ര ചെയ്തത്. രൂക്ഷമായി നോക്കുകയും ചെയ്ത്ു. ഇതോടെ എസ്‌പി സംയമനം പാലിക്കുക്കയാണ് ഉണ്ടായത്. എസ്‌പി മിണ്ടാതെ നിന്നപ്പോൾ 'മുഖത്തുനോക്കി പേടിപ്പിക്കുന്നോ' എന്നായി എഎൻ രാധാകൃഷ്ണന്റെ ചോദ്യം.
രംഗം വളഷാകുന്ന ഘട്ടത്തിൽ യതീഷ് ചന്ദ്ര മൗനം പാലിക്കുകയാണ് ഉണ്ടായത്. തുടർന്ന് മന്ത്രിക്ക് മറുപടി നൽകുന്നത് തുടർന്നു. മന്ത്രിയെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയതോടെ അദ്ദേഹത്തിന് ഉത്തരം മുട്ടുന്നതായി. തുടർന്ന് ഒരു കെഎസ്ആർടിസി ഡ്രൈവറോട് പമ്പ വരെ പോകുന്നതിൽ തടസ്സമുണ്ടോ എന്ന് മന്ത്രി അന്വേഷിച്ചു. പമ്പയിൽ പോയി അവിടെ പാർക്ക് ചെയ്യാതെ വാഹനങ്ങൾ തിരികെ വരികയാണെങ്കിൽ കുഴപ്പമുണ്ടാകില്ലെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഡ്രൈവർ പറഞ്ഞത് നിങ്ങളെല്ലാം കേട്ടല്ലോ എന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തുടർന്ന് ഇതര സംസ്ഥാനക്കാരായ തീർത്ഥാടകരോടും മന്ത്രി സംസാരിച്ചു. നിയന്ത്രണം ഭക്തരെ ദ്രോഹിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. വിഐപി വാഹനങ്ങൾ കടത്തിവിടുന്നതിന് തടസ്സമില്ല എന്നും മന്ത്രിക്ക് ഔദ്യോഗിക വാഹനത്തിൽ തന്നെ പോകാമെന്നും യതീഷ് ചന്ദ്ര പറഞ്ഞെങ്കിലും കെഎസ്ആർടിസിയുടെ ഓർഡിനറി ബസിലാണ് മന്ത്രി പൊൻ രാധാകൃഷ്ണൻ പമ്പയിലേക്ക് പോയത്.
അതേസമയം എസ്‌പി മന്ത്രിയോട് മോശമായി പെരുമാറിയെന്ന ആരോപണമാണ് ബിജെപി ഉന്നയിക്കുന്നത്. ഇന്നലെ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും സ്ഥലത്തെത്തിയപ്പോൾ പെരുമാറിയത് പോലെയല്ല യതീഷ് കേന്ദ്രമന്ത്രിയോട് പെരുമാറിയതെന്നാണ് ബിജെപിക്കാരുടെ ആരോപണം.