- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭാ തിരഞ്ഞെടുപ്പിലൂടെ തിരിച്ചുവരവറിയിച്ചിട്ടും കോൺഗ്രസിന് വിവാദശരം തന്നെ; അവസാന തീയതി കഴിഞ്ഞ് 48 ദിവസം പിന്നിട്ടിട്ടും പോയ വർഷത്തെ വരവ് ചെലവ് സത്യവാങ്മൂലം പുറത്ത് വിട്ടില്ല; 1027 കോടി വരുമാനവും 758 കോടി ചെലവുമുള്ള ബിഗ് ബഡ്ജറ്റ് തിളക്കവുമായി ബിജെപി; 104 കോടി വരവും 83 കോടി ചെലവുമായി സിപിഎം രണ്ടാമത്
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലൂടെ തിരിച്ചുവരവറിയിച്ചിട്ടും കോൺഗ്രസിന് നേരിടേണ്ടി വരുന്നത് വിവാദശരം തന്നെ. കഴിഞ്ഞ വർഷത്തെ വരവ് ചെലവ് കണക്കുകൾ സമർപ്പിക്കാനുള്ള അവസാന തീയതി പിന്നിട്ട് 48 ദിനങ്ങൾ പിന്നിട്ടിട്ടും വരവ് ചെലവ് സംബന്ധിച്ച സത്യവാങ്മൂലം കോൺഗ്രസ് സമർപ്പിച്ചിട്ടില്ല. ഇതുവരെ സമർപ്പിച്ച കണക്കുകൾ നോക്കിയാൽ ബിജെപിക്ക് തന്നെയാണ് തിളങ്ങി നിൽക്കുന്നത്. 2017-18 വർഷം ബിജെപിക്ക് 1027.339 കോടി രൂപ ലഭിച്ചപ്പോൾ 758.47 കോടി രൂപയാണു ചെലവ്. രണ്ടാം സ്ഥാനം നേടിയിരിക്കുന്നത് സിപിഎമ്മാണ്. പാർട്ടിക്ക് സംഭാവനകളിലൂടെ ആകെ ലഭിച്ച 104.847 കോടി രൂപയിൽ 83.482 കോടി രൂപയും ചെലവായി. ആകെ ലഭിച്ച 51.694 കോടി രൂപയിൽ 14.78 കോടി (29%) മാത്രം ചെലവിട്ട മായാവതിയുടെ ബിഎസ്‌പിയാണു 3-ാം സ്ഥാനത്ത്. വരവിനേക്കാൾ ചെലവുള്ളതു ശരദ് പവാർ അധ്യക്ഷനായ എൻസിപിക്കാണ്. ലഭിച്ചത് 8.15 കോടി, ചെലവ് 8.84 കോടി. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് 5.167 കോടി രൂപ ലഭിച്ചു. 1.766 കോടി രൂപയാണ് ചെലവ്. സിപിഐക്കു ലഭിച്ച 1.55 കോടി രൂപയിൽ 1.10 കോടി രൂപയും ചെ
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലൂടെ തിരിച്ചുവരവറിയിച്ചിട്ടും കോൺഗ്രസിന് നേരിടേണ്ടി വരുന്നത് വിവാദശരം തന്നെ. കഴിഞ്ഞ വർഷത്തെ വരവ് ചെലവ് കണക്കുകൾ സമർപ്പിക്കാനുള്ള അവസാന തീയതി പിന്നിട്ട് 48 ദിനങ്ങൾ പിന്നിട്ടിട്ടും വരവ് ചെലവ് സംബന്ധിച്ച സത്യവാങ്മൂലം കോൺഗ്രസ് സമർപ്പിച്ചിട്ടില്ല. ഇതുവരെ സമർപ്പിച്ച കണക്കുകൾ നോക്കിയാൽ ബിജെപിക്ക് തന്നെയാണ് തിളങ്ങി നിൽക്കുന്നത്. 2017-18 വർഷം ബിജെപിക്ക് 1027.339 കോടി രൂപ ലഭിച്ചപ്പോൾ 758.47 കോടി രൂപയാണു ചെലവ്. രണ്ടാം സ്ഥാനം നേടിയിരിക്കുന്നത് സിപിഎമ്മാണ്. പാർട്ടിക്ക് സംഭാവനകളിലൂടെ ആകെ ലഭിച്ച 104.847 കോടി രൂപയിൽ 83.482 കോടി രൂപയും ചെലവായി.
ആകെ ലഭിച്ച 51.694 കോടി രൂപയിൽ 14.78 കോടി (29%) മാത്രം ചെലവിട്ട മായാവതിയുടെ ബിഎസ്‌പിയാണു 3-ാം സ്ഥാനത്ത്. വരവിനേക്കാൾ ചെലവുള്ളതു ശരദ് പവാർ അധ്യക്ഷനായ എൻസിപിക്കാണ്. ലഭിച്ചത് 8.15 കോടി, ചെലവ് 8.84 കോടി. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് 5.167 കോടി രൂപ ലഭിച്ചു. 1.766 കോടി രൂപയാണ് ചെലവ്. സിപിഐക്കു ലഭിച്ച 1.55 കോടി രൂപയിൽ 1.10 കോടി രൂപയും ചെലവായി. 2016-17 വർഷത്തെ കണക്കുമായുള്ള താരതമ്യത്തിൽ ബിജെപിയുടെ വരവിൽ 6.93 കോടി രൂപയുടെ കുറവുണ്ടെന്നതാണു മറ്റൊരു കൗതുകം.
പക്ഷേ, വരവിൽ ഏറ്റവുമധികം ഇടിവു ബിഎസ്‌പിക്കാണ്. തൊട്ടുമുന്നിലെ വർഷം 173.58 കോടി രൂപ ലഭിച്ചപ്പോൾ ഇക്കുറി 51.694 കോടി ലഭിച്ചു- 121.88 കോടി രൂപയുടെ കുറവ്. സംഭാവനകളിലൂടെ 6 ദേശീയ പാർട്ടികൾക്കാകെ ലഭിച്ചതു 1041 കോടി രൂപ. രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന നൽകാനുള്ള കടപ്പത്ര പദ്ധതി (ഇലക്ടറൽ ബോണ്ട്) വഴി മാത്രം ബിജെപിക്ക് 210 കോടി രൂപ ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷനെ ഉദ്ധരിച്ച് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് വിശദാംശങ്ങളുള്ളത്. ഒക്ടോബർ 31നകം സത്യവാങ്മൂലം നൽകണമെന്നായിരുന്നു കമ്മിഷൻ അറിയിച്ചിരുന്നത്.