- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഷികകടം എഴുത്തള്ളണമെന്ന് ആവശ്യപ്പെട്ട കർഷകരെ വെടിവച്ചുകൊന്ന മധ്യപ്രദേശിൽ നിരാഹാരം അനുഷ്ഠിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ; നല്ല തമാശ തന്നെയെന്നു പറഞ്ഞു രൂക്ഷ പരിഹാസവുമായി സി.പി.എം ജനറൽ സെക്രട്ടറി യെച്ചൂരി
ന്യൂഡൽഹി: പൊലീസ് വെടിവയ്‌പ്പിൽ ആറു കർഷകർ കൊല്ലപ്പെട്ട മധ്യപ്രദേശിൽ നിരാഹര സമരം നടത്തുന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ പരിഹസിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാനത്ത് സമാധനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് ചൗഹാന്റെ നരാഹാരം. മുഖ്യമന്ത്രിയുടെ നിരാഹാരം ഒരു തമാശയാണെന്നും കപടനാട്യമാണെന്നും യെച്ചൂരി ട്വിറ്ററിലൂടെ ആരോപിച്ചു. അങ്ങേയറ്റത്തെ കാപട്യമാണ് ശിവരാജ് സിങ് ചൗഹാൻ കാട്ടുന്നത്. ഒരുവശത്ത് പാവപ്പെട്ട കർഷകരെ വെടിവെച്ചുകൊല്ലാൻ പൊലീസിനെ കെട്ടഴിച്ചുവിടുന്നു, മറുവശത്ത് നിരാഹാരം എന്നൊരു തമാശയും അരങ്ങേറുന്നുവെന്ന് യെച്ചൂരി ആരോപിച്ചു. സംസ്ഥാനങ്ങൾക്കു നൽകുന്ന ബോണസ് മോദി സർക്കാർ നിർത്തലാക്കിയതും ഉൽപന്നങ്ങളുടെ വില തീരെ ഇടിഞ്ഞതും കർഷകർക്ക് നഷ്ടം വരുത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കാർഷികോത്പന്നങ്ങൾക്ക് മികച്ച വില കിട്ടണമെന്നും കാർഷിക കടങ്ങൾ എഴുതിത്ത്തള്ളണമെന്നും ആവശ്യപ്പെട്ട് മധ്യപ്രദേശിലെ മന്ദ്സൗറിൽ കർഷകർ നടത്തിയ പ്രക്ഷോഭത്തിനു നേരെ പൊലീസ് വെടിവെപ്പ് നടത്തിയിരുന്നു. വ
ന്യൂഡൽഹി: പൊലീസ് വെടിവയ്‌പ്പിൽ ആറു കർഷകർ കൊല്ലപ്പെട്ട മധ്യപ്രദേശിൽ നിരാഹര സമരം നടത്തുന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ പരിഹസിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാനത്ത് സമാധനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് ചൗഹാന്റെ നരാഹാരം. മുഖ്യമന്ത്രിയുടെ നിരാഹാരം ഒരു തമാശയാണെന്നും കപടനാട്യമാണെന്നും യെച്ചൂരി ട്വിറ്ററിലൂടെ ആരോപിച്ചു.
അങ്ങേയറ്റത്തെ കാപട്യമാണ് ശിവരാജ് സിങ് ചൗഹാൻ കാട്ടുന്നത്. ഒരുവശത്ത് പാവപ്പെട്ട കർഷകരെ വെടിവെച്ചുകൊല്ലാൻ പൊലീസിനെ കെട്ടഴിച്ചുവിടുന്നു, മറുവശത്ത് നിരാഹാരം എന്നൊരു തമാശയും അരങ്ങേറുന്നുവെന്ന് യെച്ചൂരി ആരോപിച്ചു. സംസ്ഥാനങ്ങൾക്കു നൽകുന്ന ബോണസ് മോദി സർക്കാർ നിർത്തലാക്കിയതും ഉൽപന്നങ്ങളുടെ വില തീരെ ഇടിഞ്ഞതും കർഷകർക്ക് നഷ്ടം വരുത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കാർഷികോത്പന്നങ്ങൾക്ക് മികച്ച വില കിട്ടണമെന്നും കാർഷിക കടങ്ങൾ എഴുതിത്ത്തള്ളണമെന്നും ആവശ്യപ്പെട്ട് മധ്യപ്രദേശിലെ മന്ദ്സൗറിൽ കർഷകർ നടത്തിയ പ്രക്ഷോഭത്തിനു നേരെ പൊലീസ് വെടിവെപ്പ് നടത്തിയിരുന്നു. വെടിവെപ്പിൽ അഞ്ച് കർഷകർ കൊല്ലപ്പെട്ടു. തുടർന്ന് കർഷക പ്രക്ഷോഭം രൂക്ഷമാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഭോപ്പാലിലെ ദസ്സറ മൈതാനത്ത് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്.