- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘപരിവാറിന്റെ ഗുണ്ടായിസത്തിനു മുന്നിൽ മുട്ടുമടക്കില്ലെന്നു യെച്ചൂരി; ഇന്ത്യൻ ജനാധിപത്യത്തിനു നേർക്കുള്ള ആക്രമണമെന്ന് പിണറായി; പ്രാകൃതമെന്ന് എ.കെ. ആന്റണി; തീക്കൊണ്ടു ചാറിയുന്നുവെന്ന് വി എസ്; സി.പി.എം ജനറൽ സെക്രട്ടറി കയ്യേറ്റത്തിന് ഇരയായതിൽ പ്രതികരണങ്ങൾ
ന്യൂഡൽഹി: സംഘപരിവാറിന്റെ ഗുണ്ടായിസത്തിന് മുന്നിൽ തങ്ങൾ മുട്ടുമടക്കില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എ.കെ.ജി ഭവനിൽ നടന്ന വാർത്താ സമ്മേളനത്തിനിടെ ഹിന്ദുസേനാ പ്രവർത്തകർ നടത്തിയ അക്രമത്തിനെതിര ട്വീറ്ററിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതുകൊണ്ടൊന്നും ഞങ്ങൾ നിശബ്ദരാവില്ല. ഇന്ത്യയുടെ ആത്മാവിന് സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും ഇതിൽ തങ്ങൾ വിജയിക്കുമെന്നും യെച്ചൂരി ട്വീറ്ററിൽ കുറിച്ചു. യെച്ചൂരിക്കെതിരായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തുവന്നു. യെച്ചൂരിക്കെതിരായ ആക്രമണം അപലപനീയമാണെന്നു പറഞ്ഞ പിണറായി വിജയൻ ആക്രമണം ഇന്ത്യൻ ജനാധിപത്യത്തിനെതിരെയുള്ള ആക്രമണമാണെന്നും പറഞ്ഞു. സംഘപരിവാർ സംഘടനകൾ തീകൊണ്ടു ചൊറിയുകയാണെന്നാണു മുതിർന്ന നേതാവ് വി എസ്. അച്യുതാനന്ദൻ പ്രതികരിച്ചത്. നേരത്തെ ആക്രമണത്തിൽ പ്രതിഷേധം രേഖപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എ.കെ ആന്റണിയും രംഗത്തെത്തിയിരുന്നു. കയ്യേറ്റത്തെ പ്രാകൃതമാണെന്നായിരുന്നു ആന്റണി വിശേഷിപ്പിച്ചത്. തങ്ങളെ
ന്യൂഡൽഹി: സംഘപരിവാറിന്റെ ഗുണ്ടായിസത്തിന് മുന്നിൽ തങ്ങൾ മുട്ടുമടക്കില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എ.കെ.ജി ഭവനിൽ നടന്ന വാർത്താ സമ്മേളനത്തിനിടെ ഹിന്ദുസേനാ പ്രവർത്തകർ നടത്തിയ അക്രമത്തിനെതിര ട്വീറ്ററിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതുകൊണ്ടൊന്നും ഞങ്ങൾ നിശബ്ദരാവില്ല. ഇന്ത്യയുടെ ആത്മാവിന് സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും ഇതിൽ തങ്ങൾ വിജയിക്കുമെന്നും യെച്ചൂരി ട്വീറ്ററിൽ കുറിച്ചു.
യെച്ചൂരിക്കെതിരായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തുവന്നു. യെച്ചൂരിക്കെതിരായ ആക്രമണം അപലപനീയമാണെന്നു പറഞ്ഞ പിണറായി വിജയൻ ആക്രമണം ഇന്ത്യൻ ജനാധിപത്യത്തിനെതിരെയുള്ള ആക്രമണമാണെന്നും പറഞ്ഞു. സംഘപരിവാർ സംഘടനകൾ തീകൊണ്ടു ചൊറിയുകയാണെന്നാണു മുതിർന്ന നേതാവ് വി എസ്. അച്യുതാനന്ദൻ പ്രതികരിച്ചത്.
നേരത്തെ ആക്രമണത്തിൽ പ്രതിഷേധം രേഖപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എ.കെ ആന്റണിയും രംഗത്തെത്തിയിരുന്നു. കയ്യേറ്റത്തെ പ്രാകൃതമാണെന്നായിരുന്നു ആന്റണി വിശേഷിപ്പിച്ചത്. തങ്ങളെ എതിർക്കുന്നവരെ ആക്രമണത്തിലൂടെ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആക്രമണത്തെ അപലപിച്ചു.
യെച്ചൂരിക്കെതിരെ ഹിന്ദുസേനാ പ്രവർത്തകർ നടത്തിയ അക്രമത്തിലൂടെ പ്രതിപക്ഷ ശബ്ദത്തെ ഇല്ലാതാക്കാൻ മോദിസർക്കാർ സംഘപരിവാറിനെ ഉപയോഗിച്ച് കായികമായ അക്രമം തന്നെ തുടങ്ങിയിരിക്കുകയാണെന്ന് തെളിയിച്ചുവെന്ന് എം.ബി രാജേഷ് എംപി പ്രതികരിച്ചു. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു പ്രധാന നേതാവിനെതിരെ പാർട്ടി ഓഫീസിനുള്ളിൽ വെച്ചുതന്നെ അക്രമമുണ്ടായത്. ബിജെപി രാജ്യത്തെ എത്ര ആപത്കരമായ അവസ്ഥയിലേക്ക് എത്തിച്ചുവെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.