കണ്ണൂർ: സി.പിഎമ്മിനെ ഒരിക്കൽ കൂടി നയിക്കാൻ സീതാറാം യെച്ചൂരിക്ക് വീണ്ടും നിയോഗം ലഭിക്കുന്നത് വൻ വെല്ലുവിളികൾക്ക് നടുവിലാണ്. ബിജെപി രാഷ്ട്രീയം സിപിഎം കോട്ടകളെ തകർത്തെറിയുന്ന ഘട്ടത്തിലാണ് വീണ്ടും യെച്ചൂരി സിപിഎം അമരക്കാരനായി എത്തുന്നത്. കണ്ണൂരിലെ പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മുൻപോട്ടു വയ്ക്കാൻ സീതാറാം യെച്ചൂരി യെന്ന പേരിനു പകരം മറ്റൊരു പേരുമുണ്ടായിരുന്നില്ല. പിണറായി വിജയൻ നേതൃത്വം നൽകുന്ന കേരളാ ഘടകത്തിന് അത്ര കണ്ടു പ്രിയങ്കരനായിരുന്നുവല്ലെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ പകരം വയ്ക്കാനില്ലാത്ത നേതാവെന്ന നിലയിൽ ഭൂരിപക്ഷ വികാരമനുസരിച്ച് യെച്ചൂരിയെ അംഗീകരിക്കേണ്ടി വരികയായിരുന്നു. ഇതോടെ പാർട്ടിയെ ഇനി ദേശീയ രാഷ്ട്രീയത്തിൽ കരുത്തോടെ മുൻപോട്ടു കൊണ്ടുപോകാനുള്ള നിയോഗമാണ് ചരിത്രമായി മാറിയ കണ്ണുർ പാർട്ടി കോൺഗ്രസ് സിതാറാം യെച്ചൂരി യെ ഏൽപിച്ചത്.

വിശാഖപട്ടണത്ത് 2015ൽ നടന്ന പാർട്ടി കോൺഗ്രസിലാണ് സിപിഎമ്മിന്റെ അഞ്ചാമത് ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചുരി തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ മുന്നാമതും ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുമ്പോൾ പാർട്ടിയിൽ കൂടുതൽ കരുത്തനാവുകയാണ് ഈ ജെ.എൻ.യുവിൽ നിന്നും വളർന്നു വന്ന നേതാവ് പാർട്ടിയിലും പുറത്തും വാഗ്മിയും നയതന്ത്രജ്ഞനുമായാണ് സീതാറാം യെച്ചുരി അറിയപ്പെടുന്നത്. മികച്ച പാർലമെന്റെറിയ നെന്ന് അറിയപ്പെട്ട അദ്ദേഹം ഭരണ-പ്രതിപക്ഷ അംഗങ്ങളിൽ ഏറെ മതിപ്പുണ്ടാക്കിയ നേതാവാണ്. പാർലമെന്റിൽ കാര്യങ്ങൾ വസ്തുനിഷ്ഠമായും പഠിച്ചും അവതരിപ്പിക്കുകയെന്ന യെച്ചുരി സ്റ്റെൽ പിന്നീട് പരക്കെ സ്വീകരിക്കപ്പെട്ടു.

പ്രകാശ് കാരാട്ടിന് ശേഷം ദേശീയ ജനറൽ സെക്രട്ടറിയായ യെച്ചുരിക്ക് ആദ്യ ടേമിൽ പാർട്ടി പൊളിറ്റ്ബ്യൂറോയിൽ നിന്നും വേണ്ടത്ര പിൻതുണ കിട്ടിയിരുന്നില്ല. കാരാട്ട് -എസ്.ആർ.പി- കേരളാ ഘടകങ്ങളുടെ അതിശക്തമായ നിസഹകരണവും എതിർപ്പും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. എന്നാൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളിലുണ്ടായ സ്വാധീനമാണ് യെച്ചൂരിക്ക് പിടിവള്ളിയായത്. പി ബിയിൽ നിന്നും എതിർപ്പു നേരിടേണ്ടി വന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് ബന്ധമുൾപ്പെടെയുള്ള പല കാര്യങ്ങളും സി.സിയുടെ പിൻതുണയോടെ നടപ്പിലാക്കാൻ കഴിഞ്ഞു.കേരളത്തിൽ നടന്ന വി എസ്-പിണറായി വിഭാഗീയ ഏറ്റുമുട്ടലിൽ വി.എസിനോട് അനുഭാവം കാണിച്ചിരുന്ന യെച്ചുരി പിന്നീട് സർവശക്തനായി പിണറായി വിജയൻ മാറിയതോടെ സമവായത്തിന്റെ ലൈനാണ് സ്വീകരിച്ചത്.

രണ്ടാം തവണ പാർട്ടിയെ നയിക്കാൻ എതിർപ്പുകൾ മറികടന്ന് നിയോഗം ലഭിച്ചതോടെ കാരാട്ട് പക്ഷവുമായി സന്ധി ചെയ്യാനും പൊതു സ്വീകാര്യത നേടിയെടുക്കാനും യെച്ചുരിക്ക് കഴിഞ്ഞു' 2016ൽ പിണറായി വിജയൻ വി എസിനെ വെട്ടിനിരത്തി മുഖ്യമന്ത്രിയായതോടെ യെച്ചൂരിയോടുള്ള കേരളാ ഘടകത്തിന്റെ എതിർപ്പും കുറഞ്ഞു ഇപ്പോൾ മൂന്നാം തവണ ജനറൽ സെക്രട്ടറിയായതോടെ പാർട്ടിക്കുള്ളിൽ ഏറ്റവും അംഗീകാരമുള്ള നേതാവായി യെച്ചുരി മാറിയിരിക്കുകയാണ്.

കർഷക സമരങ്ങളിലെ വിജയകരമായ പങ്കാളിത്തവും പാർട്ടിക്ക് ആകെയുണ്ടായിരുന്ന കേരളാ ഭരണം നിലനിർത്താനും കഴിഞ്ഞത് ഈ കാലയളവിലാണ്. എന്നാൽ ത്രിപുരയിൽ ഭരണനഷ്ടമുണ്ടാക്കും ബംഗാൾ നിയമസഭയിൽ പൂജ്യമായി ഒതുങ്ങിയത് യെച്ചുരിക്ക് തിരിച്ചടിയായെങ്കിലും ജനറൽ സെക്രട്ടറിയെ മാത്രം കുരിശിലേറ്റാൻ എതിർവിഭാഗം തയ്യാറാവാത്തത് ആശ്വാസകരമായി. ഈ കാര്യത്തിൽ പാർട്ടിക്കുള്ളിൽ നിന്നും ഏറെ വിമർശനമേൽകേണ്ടി വന്നുവെങ്കിലും യെച്ചുരിയെ മാറ്റി നിർത്താനുള്ള ധൈര്യം എതിർവിഭാഗത്തിനുണ്ടായില്ല.

ഹർകിഷൻ സുർജിത്ത് കഴിഞ്ഞാൽ സിപിഎമ്മിന്റെ ഡിപ്‌ളോമറ്റിക്കായ നേതാവാണെന്നാണ് സീതാറാം യെച്ചുരി അറിയപ്പെടുന്നത്. നേപ്പാളിൽ മാവോയിസ്റ്റുകളെ കൊണ്ടു തോക്കു താഴെ വയ്‌പ്പിച്ച് ജനാധിപത്യമാർഗം സ്വീകരിക്കാൻ യെച്ചുരി നടത്തിയ ഇടപെടലുകൾ രാജ്യത്തിന്റെ തന്നെ പ്രശംസ പിടിച്ചുപറ്റി.

യു.പി.എ.സർക്കാരിന്റെ കാലത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും പ്രധാനമന്ത്രി മന്മോഹൻ സിങ്ങുമായും അടുത്ത ബന്ധം പുലർത്താൻ തയച്ചുരിക്ക് കഴിഞ്ഞു. തങ്ങൾ പിൻതുണയ്ക്കുന്ന സർക്കാരായിട്ടു കൂടിയും യു.പി.എ സർക്കാരിന്റെ പല അഴിമതികളും പുറത്തു കൊണ്ടുവരാനും രാജ്യസഭയിൽ ഈക്കാര്യത്തിൽ ചൂടേറിയ ചർച്ച നടത്താനും യെച്ചുരിക്ക് കഴിഞ്ഞു. അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ യെച്ചുരിയിറങ്ങിയാൽ മുന്നേറാനാവുമെന്ന പ്രതീക്ഷയിലാണ് സിപിഎം.

സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് 1985 ൽ തെരഞ്ഞെടുക്കപ്പെടുമ്പോൾ സീതാറാം യെച്ചൂരിക്ക് 34 വയസു മാത്രമാണ് പ്രായം.അന്ന് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന ഇ എം.എസിനെ നേരിട്ട് ചെന്ന് കണ്ട് തന്നെ കേന്ദ്ര കമ്മിറ്റിയിലെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു അദ്ദേഹം.തനിക്ക് ഈ ഉത്തരവാദിത്വമേറ്റെടുക്കാൻ പ്രായമായിട്ടില്ലെന്നായിരുന്നു വിശദീകരണം.

എന്നാൽ ഇ.എം എസ് കാലക്രമേണ എല്ലാം ശരിയാകുമെന്നു പറഞ്ഞ് ആശ്വസിപ്പിച്ചു വിടുകയായിരുന്നു ഇ.എം.എസ്.തെലുങ്കാനയുടെ മണ്ണിൽ നിന്നും ഡൽഹിയിലെത്തിയ ആ ജെ.എൻ.യു സഖാവിൽ ഇ.എം എസ് അന്നേ ഒരു മികച്ച നേതാവിനുള്ള ഗുണഗണങ്ങൾ കണ്ടിരുന്നു സിപിഎം കേന്ദ്രീകൃത സ്വഭാവമുള്ള പാർട്ടിയാണെന്നും ഒരു തീരുമാനമെടുത്താൽ കീഴ്ഘടകങ്ങൾ അംഗീകരിക്കണമെന്നും മാറ്റാൻ കഴിയില്ലെന്നുമാണ് അതിന് കാരണമായി ഇ.എം.എസ് തന്നെ വന്നു കണ്ട ചെറുപ്പക്കാരനോട് പറഞ്ഞത് സിപിഎം ജനറൽ സെക്രട്ടറിയുടെ സൈദ്ധാന്തിക നിലപാട് പൂർണ ബോധ്യത്തോടെ യെച്ചൂരി സ്വീകരിക്കുകയായിരുന്നു.

അടുത്ത പാർട്ടി കോൺഗ്രസിം 1988ൽ കേന്ദ്ര കമ്മിറ്റിയിലെടുത്ത യെച്ചുരി 1992 ൽ പാർട്ടി പൊളിറ്റ് ബ്യുറോയിലേക്ക് എത്തുമ്പോൾ 40 വയസുകാരനായ യെച്ചൂരി അവിടെയും ബേബിയായിരുന്നു. യെച്ചുരിയോടൊപ്പം കേന്ദ്ര സെക്രട്ടറിയേറ്റിലുണ്ടായിരുന്ന എം.എ ബേബിക്ക് പിന്നീട് പി.ബിയിലെത്താൻ വർഷങ്ങൾ കാത്തു നിൽക്കേണ്ടി വന്നു.

എന്ന് .എഫ് ഐ യിലൂടെയാണ് സിപിഎം രാഷ്ട്രീയത്തിലേക്ക് സീതാറാം ചുവടുവയ്ക്കുന്നത്. ജെ.എൻ.യുവിലെ പഠനത്തിനിടെയാണ് ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത് അടിയന്തിരാവസ്ഥയ്‌ക്കെതിരെ പ്രതിഷേധമുയർത്തിയതിന് ഡോക്ടറേറ്റ് പൂർത്തിയാകും മുൻപേ അറസ്റ്റിലായി. ആ കാലയളവിൽ മുന്നു തവണ വിദ്യാർത്ഥി യൂനിയൻ പ്രസിഡന്റായിരുന്നു. 1978ൽ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായി 'അവിടെ നിന്നാണ് പാർട്ടിയിലേക്കുള്ള കടന്നുവരവ്..'