- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിബി അംഗം മുഖ്യമന്ത്രിയാകണം എന്നു നിർബന്ധമില്ല; വി എസിനെ മുഖ്യമന്ത്രിയാക്കാം എന്നും ഉറപ്പു നൽകിയിട്ടില്ല: നിലപാടു വ്യക്തമാക്കി യെച്ചൂരി
ന്യൂഡൽഹി: കേരളത്തിൽ അധികാരത്തിലേറിയാൽ പിബി അംഗം തന്നെ മുഖ്യമന്ത്രിയാകുമെന്ന് പൊതുതത്വമില്ലെന്നു സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. അതേസമയം, വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കും എന്ന കാര്യത്തിൽ ഒരുറപ്പും നൽകിയിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണു യെച്ചൂരി നിലപാടു വ്യക്തമാക്കിയത്. വി എസിന്റെ അഭിപ്രായം കേൾക്കുക മാത്രമാണ് ചെയ്തത്. മുഖ്യമന്ത്രിയെ പിബി തീരുമാനിക്കും. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇപ്പോഴുയരുന്ന അഭിപ്രായങ്ങൾ പരിഗണിക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. മുതിർന്ന നേതാക്കളിൽ നിന്നാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. പ്രവർത്തനപരിചയം, ഭരണത്തിനുള്ള കഴിവ് എല്ലാം പരിഗണിക്കും. എന്നാൽ ഒരു ഫോർമുലയുമില്ല. വി എസിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ ഭിന്നാഭിപ്രായമുണ്ടായിരുന്നു. എൽഡിഎഫിന്റെ അഭിപ്രായവും മുഖ്യമന്ത്രിയുടെ കാര്യത്തിൽ പരിഗണിക്കുമെന്നും പിബിയുടേതാവും അന്തിമനിലപാടെന്നും യെച്ചൂരി പറഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇപ്പോഴുയരുന്ന എല്ലാ അഭിപ്രായവും പരി
ന്യൂഡൽഹി: കേരളത്തിൽ അധികാരത്തിലേറിയാൽ പിബി അംഗം തന്നെ മുഖ്യമന്ത്രിയാകുമെന്ന് പൊതുതത്വമില്ലെന്നു സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. അതേസമയം, വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കും എന്ന കാര്യത്തിൽ ഒരുറപ്പും നൽകിയിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണു യെച്ചൂരി നിലപാടു വ്യക്തമാക്കിയത്. വി എസിന്റെ അഭിപ്രായം കേൾക്കുക മാത്രമാണ് ചെയ്തത്. മുഖ്യമന്ത്രിയെ പിബി തീരുമാനിക്കും. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇപ്പോഴുയരുന്ന അഭിപ്രായങ്ങൾ പരിഗണിക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
മുതിർന്ന നേതാക്കളിൽ നിന്നാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. പ്രവർത്തനപരിചയം, ഭരണത്തിനുള്ള കഴിവ് എല്ലാം പരിഗണിക്കും. എന്നാൽ ഒരു ഫോർമുലയുമില്ല. വി എസിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ ഭിന്നാഭിപ്രായമുണ്ടായിരുന്നു. എൽഡിഎഫിന്റെ അഭിപ്രായവും മുഖ്യമന്ത്രിയുടെ കാര്യത്തിൽ പരിഗണിക്കുമെന്നും പിബിയുടേതാവും അന്തിമനിലപാടെന്നും യെച്ചൂരി പറഞ്ഞു.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇപ്പോഴുയരുന്ന എല്ലാ അഭിപ്രായവും പരിഗണിക്കുമെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി വ്യക്തമാക്കി. പിബി കമ്മീഷൻ തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടാകുമെന്നും ലാവലിൻ കേസ് ഇപ്പോഴുയർന്നതിന് പിന്നിൽ രാഷ്ട്രീയമാണെന്നും യച്ചൂരി പറഞ്ഞു.
- നാളെ ദുഃഖ വെള്ളി (25.03.2016) പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളി അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ