- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ജുഡീഷ്യറിയിലും കൃത്രിമമുണ്ടെന്നാണ് നാലു ജഡ്ജിമാർ നൽകിയ കത്ത് സൂചിപ്പിക്കുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജുഡീഷ്യറിയിൽ ശുദ്ധീകരണം അനിവാര്യമാണ്. അസാധാരണ സംഭവങ്ങളാണിപ്പോൾ ഉണ്ടായിരിക്കുന്നത്. ജഡ്ജിമാർ ഉന്നയിച്ചിരിക്കുന്നത് വൻ ആഘാതമുണ്ടാക്കുന്ന ആരോപണങ്ങളാണ്. ചീഫ് ജസ്റ്റിസിന് പറയാനുള്ളത് അറിയണമെന്നും യെച്ചൂരി ഡൽഹിയിൽ പറഞ്ഞു. സുപ്രീംകോടതിയിലെ നാല് മുതിർന്ന ജഡ്ജിമാർ ഇന്ന് നടത്തിയ വാർത്താസമ്മേളനവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് അന്വേഷിക്കേണ്ടതാണ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനും സത്യസന്ധതക്കും കളങ്കം വന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച് ശക്തമായ അന്വേഷണം നടത്തണം. അനുവദിക്കാൻ പാടില്ലാത്തതാണിതെന്നും യെച്ചൂരി വ്യക്തമാക്കി
ന്യൂഡൽഹി: ജുഡീഷ്യറിയിലും കൃത്രിമമുണ്ടെന്നാണ് നാലു ജഡ്ജിമാർ നൽകിയ കത്ത് സൂചിപ്പിക്കുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജുഡീഷ്യറിയിൽ ശുദ്ധീകരണം അനിവാര്യമാണ്. അസാധാരണ സംഭവങ്ങളാണിപ്പോൾ ഉണ്ടായിരിക്കുന്നത്. ജഡ്ജിമാർ ഉന്നയിച്ചിരിക്കുന്നത് വൻ ആഘാതമുണ്ടാക്കുന്ന ആരോപണങ്ങളാണ്.
ചീഫ് ജസ്റ്റിസിന് പറയാനുള്ളത് അറിയണമെന്നും യെച്ചൂരി ഡൽഹിയിൽ പറഞ്ഞു. സുപ്രീംകോടതിയിലെ നാല് മുതിർന്ന ജഡ്ജിമാർ ഇന്ന് നടത്തിയ വാർത്താസമ്മേളനവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് അന്വേഷിക്കേണ്ടതാണ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനും സത്യസന്ധതക്കും കളങ്കം വന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച് ശക്തമായ അന്വേഷണം നടത്തണം. അനുവദിക്കാൻ പാടില്ലാത്തതാണിതെന്നും യെച്ചൂരി വ്യക്തമാക്കി
Next Story