- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യെച്ചൂരി വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ തീരുമാനം; നാളെ ഇക്കാര്യം കേന്ദ്രകമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും; എതിർക്കാനുറച്ച് ബംഗാൾ ഘടകം
ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് പിബി തീരുമാനം. യെച്ചൂരിയെ വീണ്ടും മത്സരിപ്പിക്കണമെന്ന് ബംഗാൾ ഘടകം ആവർത്തിച്ച് ആവശ്യപ്പെടുന്നതിന് ഇടയിലാണ് പിബി തീരുമാനം വരുന്നത്. ഇക്കാര്യം തിങ്കളാഴ്ചത്തെ കേന്ദ്രകമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്യാനും ഇന്ന് ചേർന്ന പാർട്ടി പൊളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചു. ഇക്കാര്യം കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയാകുമെന്നും സൂചനയുണ്ട്. എന്നാൽ യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് ബംഗാൾ ഘടകം ആവശ്യപ്പെടുമെന്നാണ് വിവരം. നേരത്തെ, രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. രണ്ട് തവണയിൽ കൂടുതൽ രാജ്യസഭയിലേക്ക് മത്സരിപ്പിക്കരുതെന്ന പാർട്ടി നയം ജനറൽ സെക്രട്ടറി പദവിയിലിരുന്ന് മറികടക്കാൻ ഉദ്ദേശിക്കുന്നില്ല. ജനറൽ സെക്രട്ടറി എന്ന നിലയിൽ പാർട്ടിയുടെ നയങ്ങൾ നടപ്പാക്കേണ്ട ഉത്തരവാദിത്വം തനിക്കാണ്. അതിനാൽ വീണ്ടും മത്സരിക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കിയിരുന്നു. ഈ വർഷം ഓഗസ്റ
ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് പിബി തീരുമാനം. യെച്ചൂരിയെ വീണ്ടും മത്സരിപ്പിക്കണമെന്ന് ബംഗാൾ ഘടകം ആവർത്തിച്ച് ആവശ്യപ്പെടുന്നതിന് ഇടയിലാണ് പിബി തീരുമാനം വരുന്നത്. ഇക്കാര്യം തിങ്കളാഴ്ചത്തെ കേന്ദ്രകമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്യാനും ഇന്ന് ചേർന്ന പാർട്ടി പൊളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചു.
ഇക്കാര്യം കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയാകുമെന്നും സൂചനയുണ്ട്. എന്നാൽ യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് ബംഗാൾ ഘടകം ആവശ്യപ്പെടുമെന്നാണ് വിവരം.
നേരത്തെ, രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. രണ്ട് തവണയിൽ കൂടുതൽ രാജ്യസഭയിലേക്ക് മത്സരിപ്പിക്കരുതെന്ന പാർട്ടി നയം ജനറൽ സെക്രട്ടറി പദവിയിലിരുന്ന് മറികടക്കാൻ ഉദ്ദേശിക്കുന്നില്ല. ജനറൽ സെക്രട്ടറി എന്ന നിലയിൽ പാർട്ടിയുടെ നയങ്ങൾ നടപ്പാക്കേണ്ട ഉത്തരവാദിത്വം തനിക്കാണ്. അതിനാൽ വീണ്ടും മത്സരിക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കിയിരുന്നു. ഈ വർഷം ഓഗസ്റ്റ് 18നാണ് യെച്ചൂരിയുടെ രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്നത്.
എന്നാൽ, ഈ ചട്ടം യെച്ചൂരിയുടെ കാര്യത്തിൽ ബാധമാക്കേണ്ടതില്ലെന്നാണ് ബംഗാൾ ഘടകത്തിന്റെ വാദം. ഇപ്പോൾ അദ്ദേഹത്തെ ജയിപ്പിക്കാനുള്ള അവസരം മുതലെടുത്തില്ലെങ്കിൽ 2020നുശേഷം പാർട്ടിക്കു ബംഗാളിൽനിന്നു രാജ്യസഭയിൽ അംഗങ്ങളില്ലാത്ത സ്ഥിതിയാകുമെന്നും ഇക്കൂട്ടർ വാദിക്കുന്നു. അതേസമയം, നേരത്തെ തന്നെ യെച്ചൂരി മത്സരിക്കുന്ന കാര്യത്തിൽ രണ്ടഭിപ്രായം പാർട്ടിയിൽ ഉയർന്നിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് യെച്ചൂരി വീണ്ടും മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് പിബി എത്തിയത്.