- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ നേതാക്കൾക്ക് ഇനി രാജ്യസഭ കാണണമെങ്കിൽ പിണറായി തന്നെ കനിയണം; ത്രിപുരയിലെ ബിജെപിയുടെ തേരോട്ടം തകർത്തെറിഞ്ഞത് യെച്ചൂരിയുടെ മനസ്സിലെ എംപി മോഹം തന്നെ; ബംഗാളിലും ത്രിപുരയിലും പിന്നോക്കം പോയതോടെ രാജ്യസഭയിലും ഇടതുപക്ഷം ദുർബ്ബലമാകും; സിപിഎമ്മിന് ദേശീയ പാർട്ടിയെന്ന പദവി നഷ്ടപ്പെടാനും സാധ്യത
അഗർത്തല: ത്രിപുരയിലെ പരാജയം സിപിഎമ്മിന് വലിയ തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത് എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. വലിയ മത്സരമില്ലാതെ ജയിച്ചു കയറാമെന്ന ആത്മവിശ്വാസത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട സിപിഎമ്മിന് കണക്ക്കൂട്ടലുകളെല്ലാം തകരുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തിലുള്ള ആർക്കും തന്നെ രാജ്യസഭയിൽ എത്തിനോൽക്കാൻ കഴിയാത്ത സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. ത്രിപുര ഇലക്ഷനിൽ ജയമെന്നതിനപ്പുറം മറ്റൊന്നും ചിന്തിക്കാതിരുന്ന പാർട്ടി തുടർന്നുള്ള കാര്യങ്ങളും കണക്ക്കൂട്ടിവെച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ത്രിപുരയിൽ നിന്നുള്ള സിപിഎമ്മിലെ ഏക രാജ്യസഭാംഗവും മണിക് സർക്കാരിന്റെ വിശ്വസ്തനുമായ ജർണാദാസ് വൈദ്യയെ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിപ്പിച്ചതും. ജർണാദാസ് വൈദ്യയുടെ ജയം എളുപ്പമാണെന്നും ഭരണത്തിലെത്തുമ്പോൾ മന്ത്രിസഭയിലെ ഏറ്റവും പ്രാധാന്യമുള്ള ഏതെങ്കിലും വകുപ്പുകൾ നൽകി ഒപ്പം നിർത്താനുമായിരുന്നു പാർട്ടി ആലോചിച്ചിരുന്നത്. അങ്ങനെ വരുമ്പോൾ നിലവിലുള്ള ജർണാദാസ് വൈദ്യയുടെ രാജ്യസഭ എംപ
അഗർത്തല: ത്രിപുരയിലെ പരാജയം സിപിഎമ്മിന് വലിയ തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത് എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. വലിയ മത്സരമില്ലാതെ ജയിച്ചു കയറാമെന്ന ആത്മവിശ്വാസത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട സിപിഎമ്മിന് കണക്ക്കൂട്ടലുകളെല്ലാം തകരുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തിലുള്ള ആർക്കും തന്നെ രാജ്യസഭയിൽ എത്തിനോൽക്കാൻ കഴിയാത്ത സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.
ത്രിപുര ഇലക്ഷനിൽ ജയമെന്നതിനപ്പുറം മറ്റൊന്നും ചിന്തിക്കാതിരുന്ന പാർട്ടി തുടർന്നുള്ള കാര്യങ്ങളും കണക്ക്കൂട്ടിവെച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ത്രിപുരയിൽ നിന്നുള്ള സിപിഎമ്മിലെ ഏക രാജ്യസഭാംഗവും മണിക് സർക്കാരിന്റെ വിശ്വസ്തനുമായ ജർണാദാസ് വൈദ്യയെ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിപ്പിച്ചതും. ജർണാദാസ് വൈദ്യയുടെ ജയം എളുപ്പമാണെന്നും ഭരണത്തിലെത്തുമ്പോൾ മന്ത്രിസഭയിലെ ഏറ്റവും പ്രാധാന്യമുള്ള ഏതെങ്കിലും വകുപ്പുകൾ നൽകി ഒപ്പം നിർത്താനുമായിരുന്നു പാർട്ടി ആലോചിച്ചിരുന്നത്.
അങ്ങനെ വരുമ്പോൾ നിലവിലുള്ള ജർണാദാസ് വൈദ്യയുടെ രാജ്യസഭ എംപി സ്ഥാനം രാജിവെക്കേണ്ടി വരും. അങ്ങനെ ഒഴിവ് വരുന്ന സീറ്റിലേക്ക് സിപിഎമ്മിന്റെ ദേശീയ നേതാവിനെ പ്രത്യേകിച്ചും സീതാറാം യെച്ചൂരിയെ തന്നെ രാജ്യസഭയിലേക്ക് തന്നെ അയക്കാമെന്നും സ്വപ്‌നം കണ്ടിരുന്നതാണ് പാർട്ടി. ഈ മോഹത്തിനാണ് ഇപ്പോൾ തിരിച്ചടി ഉണ്ടായിരിക്കുന്നത്. ബധർഗട്ട് മണ്ഡലത്തിൽ ബിജെപിയിലെ ദിലീപ് സർക്കാരാണു ജർണാദാസിനെ 5,448 വോട്ടുകൾക്കു തോൽപിച്ചത്. കഴിഞ്ഞ തവണ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച ദിലീപ് സർക്കാർ, തൃണമൂൽ കോൺഗ്രസ് വഴിയാണു ബിജെപിയിലെത്തിയത്.
നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജർണാദാസ് വൈദ്യ തോൽവി നേരിട്ടതോടെ രാജ്യസഭ അംഗം എന്ന സ്ഥാനം ഇനി രാജിവെക്കില്ല. 2022 ഏപ്രിൽ വരെ ജർണാദാസിനു രാജ്യസഭാംഗമായി തുടരാം. അങ്ങനെ രാജിവച്ചാൽ തന്നെ 35 സീറ്റുകൾ നിയമസഭയിലുള്ള ബിജെപിക്ക് രാജ്യസഭ അംഗത്തെ ലഭിക്കും. അതിനാൽ ആ വഴിയും അടഞ്ഞു. നിലവിൽ സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തിൽ പ്രധാന പദവികളിലിരിക്കുന്ന ആരും തന്നെ രാജ്യസഭ അംഗങ്ങളല്ല.
ബംഗാളിൽ നിന്നുള്ള ഒഴിവ് വന്നപ്പോഴും യെച്ചൂരിയോട് രാജ്യസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് പിബി തീരുമാനിച്ചിരുന്നു. യെച്ചൂരിയെ വീണ്ടും മത്സരിപ്പിക്കണമെന്ന് ബംഗാൾ ഘടകം ആവർത്തിച്ച് ആവശ്യപ്പെടുന്നതിന് ഇടയിലാണ് പിബി തീരുമാനം വരുന്നത്. രണ്ട് തവണയിൽ കൂടുതൽ രാജ്യസഭയിലേക്ക് മത്സരിപ്പിക്കരുതെന്ന പാർട്ടി നയം ജനറൽ സെക്രട്ടറി പദവിയിലിരുന്ന് മറികടക്കാൻ ഉദ്ദേശിക്കുന്നില്ല. ജനറൽ സെക്രട്ടറി എന്ന നിലയിൽ പാർട്ടിയുടെ നയങ്ങൾ നടപ്പാക്കേണ്ട ഉത്തരവാദിത്വം തനിക്കാണ്. അതിനാൽ വീണ്ടും മത്സരിക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കിയിരുന്നു. 2017 ഓഗസ്റ്റോടെ യെച്ചൂരിയുടെ രാജ്യസഭാംഗത്വ കാലാവധി അവസാനിച്ചിരുന്നു.