- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണം പോയ സങ്കടത്തിൽ ദേശീയഗാനത്തെയും അപമാനിച്ച് യെദ്യൂരപ്പയും എംഎൽഎമാരും; രാജിപ്രഖ്യാപനം കഴിഞ്ഞ ഉടനെ ദേശീയഗാനം മുഴങ്ങുമ്പോൾ സഭയിൽ നിന്ന് ബഹളം വെച്ച് ഇറങ്ങിപ്പോയി; നിയമസഭയിൽ നടന്ന കാര്യം ചൂണ്ടിക്കാട്ടി വിമർശനം ഉന്നയിച്ച് രാഹുൽ ഗാന്ധി
ബാംഗളുരു: കർണാടക നിയമസഭയിൽ വിശ്വാസപ്രമേയ ചർച്ചയിൽ പരാജയം രുചിച്ച യെദ്യൂരപ്പയും ബിജെപി എംഎൽഎമാരും ദേശീയ ഗാനത്തെ അപമാനിച്ചു. വിശ്വാസ പ്രമേയം അവതരിപ്പിച്ചെങ്കിലും വിജയിക്കില്ലെന്ന് ഉറപ്പായതോടെ യെദ്യൂരപ്പ രാജിവെക്കുകയായിരുന്നു. പ്രസംഗത്തിന് ഒടുവിലാണ് യെദ്യൂരപ്പ രാജിവെച്ചത്. രാജിവെച്ച് യെദ്യൂരപ്പയുടെ പ്രഖ്യാപനത്തിന് ശേഷം സ്പീക്കർ സഭ പിരിച്ചു വിടുന്നതായി അറിയിച്ചു. പിന്നാലെ ദേശീയഗാനം മുഴങ്ങി. അപ്പോൾ ബിജെപി എംഎൽഎമാർ പ്രതിഷേധിച്ചു കൊണ്ട് സഭ വിടുകയായിരുന്നു. യെദ്യൂരപ്പ രാജിവച്ചതിന് പിന്നാലെ നിയമസഭാ നടപടികൾ അവസാനിച്ചുകൊണ്ടുള്ള ദേശീയ ഗാനം മുഴങ്ങി. എന്നാൽ ഇത് ഗൗനിക്കാതെ ഭരണം നഷ്ടപ്പെട്ട നിരാശയിൽ ബിജെപി അംഗങ്ങൾ സഭാ നടപടികൾ ബഹിഷ്‌കരിച്ച് പുറത്തേക്ക് പോകുകയായിരുന്നു. ദേശീയഗാനം മുഴങ്ങുമ്പോൾ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ ഇറങ്ങിപ്പോയ ബിജെപി അംഗങ്ങൾ ഇക്കാര്യമൊന്നും പരിഗണിക്കാതെ ബഹളം വച്ച് പുറത്തുപോകുകയായിരുന്നു. യെദ്യൂരപ്പയും സംഘവും സഭ വിട്ടശേഷം സഭയിൽ അവശേഷിച്ച അംഗങ്ങൾ ഇക്കാ
ബാംഗളുരു: കർണാടക നിയമസഭയിൽ വിശ്വാസപ്രമേയ ചർച്ചയിൽ പരാജയം രുചിച്ച യെദ്യൂരപ്പയും ബിജെപി എംഎൽഎമാരും ദേശീയ ഗാനത്തെ അപമാനിച്ചു. വിശ്വാസ പ്രമേയം അവതരിപ്പിച്ചെങ്കിലും വിജയിക്കില്ലെന്ന് ഉറപ്പായതോടെ യെദ്യൂരപ്പ രാജിവെക്കുകയായിരുന്നു. പ്രസംഗത്തിന് ഒടുവിലാണ് യെദ്യൂരപ്പ രാജിവെച്ചത്. രാജിവെച്ച് യെദ്യൂരപ്പയുടെ പ്രഖ്യാപനത്തിന് ശേഷം സ്പീക്കർ സഭ പിരിച്ചു വിടുന്നതായി അറിയിച്ചു. പിന്നാലെ ദേശീയഗാനം മുഴങ്ങി. അപ്പോൾ ബിജെപി എംഎൽഎമാർ പ്രതിഷേധിച്ചു കൊണ്ട് സഭ വിടുകയായിരുന്നു.
യെദ്യൂരപ്പ രാജിവച്ചതിന് പിന്നാലെ നിയമസഭാ നടപടികൾ അവസാനിച്ചുകൊണ്ടുള്ള ദേശീയ ഗാനം മുഴങ്ങി. എന്നാൽ ഇത് ഗൗനിക്കാതെ ഭരണം നഷ്ടപ്പെട്ട നിരാശയിൽ ബിജെപി അംഗങ്ങൾ സഭാ നടപടികൾ ബഹിഷ്‌കരിച്ച് പുറത്തേക്ക് പോകുകയായിരുന്നു. ദേശീയഗാനം മുഴങ്ങുമ്പോൾ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ ഇറങ്ങിപ്പോയ ബിജെപി അംഗങ്ങൾ ഇക്കാര്യമൊന്നും പരിഗണിക്കാതെ ബഹളം വച്ച് പുറത്തുപോകുകയായിരുന്നു.
യെദ്യൂരപ്പയും സംഘവും സഭ വിട്ടശേഷം സഭയിൽ അവശേഷിച്ച അംഗങ്ങൾ ഇക്കാര്യം സഭാ നടത്തിപ്പുകാരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഇവരുടെ നിർദേശ പ്രകാരം വീണ്ടും ദേശീയ ഗാനം മുഴങ്ങുകയും ചെയ്തു. കോൺഗ്രസ്സ് നേതാക്കളായ ഗുലാം നബി ആസാദ് സിദ്ധരാമയ്യ എന്നിവരടക്കം രണ്ടാമത് മുഴങ്ങിയ ദേശീയഗാനത്തിനൊപ്പം അറ്റൻഷനിൽ നിൽക്കുന്നതും എഎൻഐ പുറത്തുവിട്ട വീഡിയോയിലുണ്ട്.
അതേസമയം ഡൽഹിയിൽ വെച്ചു നടന്ന വാർത്താസമ്മേളനത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ബിജെപി എംഎൽഎമാരെ വിമർശിക്കുകയും ചെയ്തിരുന്നു. ഇതാണോ ബിജെപിക്കാരുടെ രാജ്യസ്‌നേഹമെന്നും അദ്ദേഹം ചോദിച്ചു. സാമാന്യ മര്യാദ കാണിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, കർണാടക ഗവർണർ വാജുഭായി വാല ദേശീയഗാനത്തെ അപമാനിച്ച ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 2015 ൽ കർണാടക ജഡ്ജിയുടെ സത്യപ്രതിജ്ഞ നടക്കുന്ന ചടങ്ങിലായിരുന്നു സംഭവം. ചടങ്ങ് അവസാനിച്ചു ദേശീയഗാനം മുഴങ്ങുന്നതിനിടെ വാജുഭായി വാല സ്റ്റേജ് വിട്ട് ഇറങ്ങിപ്പോകുകയായിരുന്നു. പിന്നീട് അദ്ദേഹം സ്റ്റേജിലേക്ക് തിരികെ കയറിവരുകയും ചെയ്തു. മൂന്ന് വർഷം മൻപാണ് ഈ സംഭവം നടന്നതെങ്കിലും കഴിഞ്ഞദിവസം വാജുഭായി വാല കോൺഗ്രസ് -ദൾ സഖ്യത്തെ അവഗണിച്ച് ബിജെപിയെ കർണാടകയിൽ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച് വിവാദനായകനായതോടെ വീണ്ടും പ്രചരിക്കുകയായിരുന്നു.
മൂന്ന് വർഷം മുൻപത്തെ ഈ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സംസ്ഥാന നിയമസഭയിൽ ബിജെപി അംഗങ്ങൾ ദേശീയഗാനത്തെ ഗൗനിക്കാതെ സഭാബഹിഷ്‌കരണം നടത്തിയ സംഭവവുമുണ്ടായിരിക്കുന്നത്.