- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യെദ്യൂരപ്പയെ പാർലമെന്ററി പാർട്ടി നേതാവായി ബിജെപി തിരഞ്ഞെടുത്തു; രാജ്ഭവനിലെത്തി ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു നേതാക്കൾ; നാളെ തന്നെ സത്യപ്രതിജ്ഞ നടത്താൻ നീക്കം; നാല് ജെഡിഎസ് എംഎൽഎമാരെയും അഞ്ച് കോൺഗ്രസ് എംഎൽഎമാരെയും ബിജെപി കോടികളെറിഞ്ഞ് ചാക്കിട്ടു പിടിച്ചെന്ന് സൂചന; കോൺഗ്രസ് - ജെഡിഎസ് എംഎൽഎമാരുടെ യോഗങ്ങൾ വൈകുന്നത് പിരിമുറുക്കം വർദ്ധിപ്പിക്കുന്നു
ബെംഗളൂർ: ബിജെപി പാർലമെന്ററി പാർട്ടി നേതാവായി ബി എസ് യെദ്യൂരപ്പയെ തിരഞ്ഞെടുത്തു. ബംഗളൂരുവിൽ ഇന്ന് ചേർന്ന പാർലമെന്ററി പാർട്ടി യോഗമാണ് യെദ്യൂരപ്പയെ നേതാവായി തിരഞ്ഞെടുത്തത്. ഇതിന് ശേഷം, ബിജെപി നേതാക്കൾ രാജ്യഭവനിലെത്തി സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. എംഎൽഎമാരുടെ കത്തും ഗവർണർക്ക് മുന്നിൽ ഹാജരാക്കി. ഭൂരിപക്ഷം തെളിയിക്കാമെന്നും യെദ്യൂരപ്പ അറിയിട്ടുണ്ട്. ഗവർണർ കൂടി സമ്മതം മൂളിയാൽ നാളെ തന്നെ സത്യപ്രതിജ്ഞ നടക്കാനുള്ള സാധ്യതകളും ശക്തമായി. ഗവർണരെ കണ്ട് പുറത്തിറങ്ങിയ ശേഷം കത്തു നൽകിയെന്ന് യെദ്യൂരപ്പ വ്യക്തമാക്കി. ഗവർണർ അനുകൂല തീരുമാനം അറിയിക്കാമെന്ന് അറിയിച്ചതായി യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. സത്യപ്രതിജ്ഞ എന്നുണ്ടാകുമെന്ന ചോദ്യത്തോട് യെദ്യൂരപ്പ പ്രതികരിച്ചില്ല. ജനങ്ങൾക്ക് ബിജെപി സർക്കാരാണ് ആഗ്രഹിച്ചതെന്നും അത് ഉണ്ടാകുമെന്ന ഉറപ്പുണ്ടെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും പ്രതികരിച്ചു. പലരും അനാവശ്യ ആശങ്കയുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ ജനങ്ങൾ ബിജെപിക്കൊപ്പമാണ്. കോൺഗ്രസിന്റെ പിൻവാതി
ബെംഗളൂർ: ബിജെപി പാർലമെന്ററി പാർട്ടി നേതാവായി ബി എസ് യെദ്യൂരപ്പയെ തിരഞ്ഞെടുത്തു. ബംഗളൂരുവിൽ ഇന്ന് ചേർന്ന പാർലമെന്ററി പാർട്ടി യോഗമാണ് യെദ്യൂരപ്പയെ നേതാവായി തിരഞ്ഞെടുത്തത്. ഇതിന് ശേഷം, ബിജെപി നേതാക്കൾ രാജ്യഭവനിലെത്തി സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. എംഎൽഎമാരുടെ കത്തും ഗവർണർക്ക് മുന്നിൽ ഹാജരാക്കി. ഭൂരിപക്ഷം തെളിയിക്കാമെന്നും യെദ്യൂരപ്പ അറിയിട്ടുണ്ട്. ഗവർണർ കൂടി സമ്മതം മൂളിയാൽ നാളെ തന്നെ സത്യപ്രതിജ്ഞ നടക്കാനുള്ള സാധ്യതകളും ശക്തമായി. ഗവർണരെ കണ്ട് പുറത്തിറങ്ങിയ ശേഷം കത്തു നൽകിയെന്ന് യെദ്യൂരപ്പ വ്യക്തമാക്കി. ഗവർണർ അനുകൂല തീരുമാനം അറിയിക്കാമെന്ന് അറിയിച്ചതായി യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. സത്യപ്രതിജ്ഞ എന്നുണ്ടാകുമെന്ന ചോദ്യത്തോട് യെദ്യൂരപ്പ പ്രതികരിച്ചില്ല.
ജനങ്ങൾക്ക് ബിജെപി സർക്കാരാണ് ആഗ്രഹിച്ചതെന്നും അത് ഉണ്ടാകുമെന്ന ഉറപ്പുണ്ടെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും പ്രതികരിച്ചു. പലരും അനാവശ്യ ആശങ്കയുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ ജനങ്ങൾ ബിജെപിക്കൊപ്പമാണ്. കോൺഗ്രസിന്റെ പിൻവാതിൽ ശ്രമങ്ങളെ ജനങ്ങൾ അംഗീകരിക്കില്ലെന്നും പ്രകാശ് ജാവദേക്കർ ചൂണ്ടിക്കാട്ടി. അതേസമയം കർണാടകത്തിൽ ബിജെപി കുതിക്കച്ചവടം തുടങ്ങിയെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. മന്ത്രി സ്ഥാനവും പണവും വാഗ്ദാനം നൽകിയെന്നും ബിജെപിയിലേക്ക് പോരണമെന്നും ആവശ്യപ്പെട്ടതായി രാവിലെ കോൺഗ്രസ് എംഎൽഎ വെളിപ്പെടുത്തിയിരുന്നു.
നാല് ജെഡിഎസ് എംഎൽഎമാരും അഞ്ച് കോൺഗ്രസ് എംഎൽഎമാരും ബിജെപി പാളയത്തിലെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അതേസമയം ഒരു എംഎൽഎ പോലും മറുകണ്ടം ചാടില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെട്ടത്. എംഎൽഎമാരെ കൂടെ നിർത്തുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരന്നുണ്ടെങ്കിലും ചില എംഎൽഎമരുടെ കാര്യത്തിൽ ആശങ്ക തുടരുന്നു. ഇതിനാൽ എട്ട് മണിക്ക് തുടങ്ങുമെന്ന് തീരുമാനിച്ച യോഗം 11 മണിയിലേക്ക് മാറ്റിയിരിക്കുകയാണ്. കോൺഗ്രസിന്റെ 78 എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കുമെന്ന് നേതാക്കൾ അവകാശപ്പെടുന്നതെങ്കിലും പലരും എത്തിച്ചേർന്നിട്ടില്ല. വടക്കൻ മേഖലയിലുള്ള എംഎൽഎമാരെ വമാനത്തിൽ ബംഗളുരുവിൽ എത്തിക്കാനാണ് നീക്കം നടക്കുന്നത്.
അതേസമയം കുതിരക്കച്ചവടവുമായി ബിജെപി രംഗത്തെത്തിയതോടെ മൂന്ന് കോൺഗ്രസ് എംഎൽഎമാരെ കാണാതായി. ജെഡിഎസിലെയും കോൺഗ്രസിലെയും ചില എംംഎൽഎമാരെ ബിജെപി ചാക്കിട്ടുപിടിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. കൂറുമാറാൻ ബിജെപി മന്ത്രിപദം വാഗ്ദാനം ചെയ്തെന്ന് കോൺഗ്രസ് എംഎൽഎ എ.എൽ. പാട്ടീൽ അറിയിച്ചു. അതേസമയം രാജ വെങ്കടപ്പ നായക, വെങ്കട റാവു നാഡഗൗഡ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കാൻ എത്താത്തത്. യോഗത്തിലെ ഇരുവരുടെയും അസാന്നിദ്ധ്യത്തെ കുറിച്ച് വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു.
അതേ സമയം ജെഡിഎസ് എംഎൽഎമാർ താമസിക്കുന്ന ഹോട്ടലിൽ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറെത്തിയിട്ടുണ്ട്. അതേസമയം, ചാക്കിടൽ ശ്രമം ബിജെപി മറച്ചുവയ്ക്കുന്നുമില്ല. കോൺഗ്രസ് ജെഡിഎസ് സഖ്യം തകർക്കാൻ ബെള്ളാരിയിലെ റെഡ്ഡി സഹോദരങ്ങളുടെ ഉറ്റ അനുയായി ശ്രീരാമുലുവിനെയാണ് ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്നത്. ബെല്ലാരിയിലെ മൂന്ന് എംഎൽഎമാരെയാണ് ഇപ്പോൾ കാണാതായിരിക്കുന്നതും. അതേസമയം ബിജെപി നേതാവ് യെദ്യൂരപ്പ രാജ്ഭവനിലെത്തി. ഗോവ മോഡൽ അട്ടിമറിക്ക് മോദിയുടെ അനുയായി കൂടിയായിരുന്ന ഗവർണർ കൂട്ടുനിൽക്കാൻ സാധ്യതയുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് എത്തിയത് 58 എംഎൽഎമാരാണ്. ബാക്കിയുള്ള എംഎൽഎമാരെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.
സംസ്ഥാന സർക്കാർ ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയിലാണെന്നതിൽ രണ്ടു പക്ഷമില്ല. ഭൂരിപക്ഷം തെളിയിക്കാൻ കർണാടകയിൽ ആരെ ആദ്യം ഗവർണർ വാജുഭായ് വാല ക്ഷണിക്കുമെന്നതാണ് പ്രധാന ചോദ്യം. ബിജെപിക്കാരാനായ ഗവർണർ എന്തു തന്നെയായിലും ബിജെപയെ കൈവിടില്ലെന്ന കാര്യം ഉറപപ്പാണ്. ഏതെങ്കിലും പാർട്ടിക്കോ തിരഞ്ഞെടുപ്പിനു മുൻപുള്ള സഖ്യത്തിനോ വ്യക്തമായ ഭൂരിപക്ഷമില്ലെന്നതാണ് ഗവർണറുടെ തീരുമാനം നിർണായകമാക്കുന്നത്. ഒരു പാർട്ടിക്കോ തിരഞ്ഞെടുപ്പിനു മുൻപുള്ള സഖ്യത്തിനോ വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിൽ ഗവർണർക്ക് ആലോചിക്കേണ്ടതില്ല പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള സമയം തീരുമാനിച്ചാൽ മാത്രം മതി.
അല്ലാത്ത സാഹര്യത്തിൽ, ആരെ ആദ്യം ക്ഷണിക്കണം? അതു തന്റെ വിവേചനാധികാരമുപയോഗിച്ച് ഗവർണർക്കു തീരുമാനിക്കാം. എന്നാൽ, വിവേചനാധികാരമെന്നത് എന്തിനുമുള്ള അധികാരമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ആ അധികാരപ്രയോഗം നിയമപരമായി നിലനിൽക്കുന്നതാവണം. അതു പിന്നീടു കോടതിക്കു പരിശോധിക്കാനും സാധിക്കും.