- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യെമനിൽ ഇന്ത്യൻ രക്ഷാപ്രവർത്തനം ഫലം കാണുന്നു; 568പേർ മുബൈയിലെത്തി; 90 മലയാളികൾ കൊച്ചിയിലും; നേഴ്‌സുമാരെ ആശുപത്രി അധികൃതർ തടഞ്ഞുവയ്ക്കുന്നെന്ന് പരാതി; യുദ്ധഭൂമിയിൽ നിന്ന് 1900പേർ കൂടി ഉടനെത്തുമെന്ന് മുഖ്യമന്ത്രി
കൊച്ചി: യെമനിൽ നിന്നും 90 പേരടങ്ങുന്ന മലയാളികളുടെ സംഘം കൊച്ചിയിലെത്തി. മലയാളികൾ ഉൾപ്പെടെ 106 യാത്രക്കാരെ കൊച്ചിയിലെത്തിച്ച ശേഷം എയർ ഇന്ത്യ വിമാനം മുംബെയിലേക്ക് തിരിച്ചു. വ്യാഴാഴ്ച 157 യാത്രക്കാർ വ്യോമസേനാ വിമാനത്തിൽ കൊച്ചിയിലെത്തിയിരുന്നു. യെമനിൽ നിന്ന് നേരിട്ട് വ്യോമമാർഗം ഇന്ത്യ നടത്തിയ ആദ്യത്തെ രക്ഷാ പ്രവർത്തനത്തിൽ സന വിമാനത്
കൊച്ചി: യെമനിൽ നിന്നും 90 പേരടങ്ങുന്ന മലയാളികളുടെ സംഘം കൊച്ചിയിലെത്തി. മലയാളികൾ ഉൾപ്പെടെ 106 യാത്രക്കാരെ കൊച്ചിയിലെത്തിച്ച ശേഷം എയർ ഇന്ത്യ വിമാനം മുംബെയിലേക്ക് തിരിച്ചു. വ്യാഴാഴ്ച 157 യാത്രക്കാർ വ്യോമസേനാ വിമാനത്തിൽ കൊച്ചിയിലെത്തിയിരുന്നു. യെമനിൽ നിന്ന് നേരിട്ട് വ്യോമമാർഗം ഇന്ത്യ നടത്തിയ ആദ്യത്തെ രക്ഷാ പ്രവർത്തനത്തിൽ സന വിമാനത്താവളത്തിൽ ജിബൂത്തിയിൽ എത്തി അവിടെ നിന്നും നിന്നും മൂന്ന് വിമാനങ്ങളിലായി 568 പേർ മുംബൈ അന്താരാഷ്ട്ര വിമാനതാവളത്തിലെത്തിയിരുന്നു. ഈ സംഘത്തിൽ 60 മലയാളികളുണ്ട്. ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനുള്ള തടസ്സങ്ങൾ കുറഞ്ഞതായി നാവികസേന വക്താവ് പറഞ്ഞു.
ആർജ്ജിത അവധിയിൽ നാട്ടിലേക്ക് മടങ്ങിയവരാണ് തിരിച്ചെത്തിയവരിൽ ഭൂരിഭാഗവും. മലയാളി നഴ്‌സുമാർ കൂട്ടത്തോടെ മടങ്ങുന്നതിനാൽ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിലാകുമെന്ന് ഭയന്ന് മിക്ക മാനേജ്‌മെന്റുകളും പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ തടഞ്ഞു വെക്കുകയാണെന്ന് ഇവരെ സ്വീകരിക്കാനെത്തിയ മന്ത്രി കെ സി ജോസഫ് പറഞ്ഞു. രാത്രി ഒരു മണിക്ക് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് മലയാളികൾ ഉൾപ്പെടെയുറഌ330 യാത്രക്കാർ കൊച്ചിയിലെത്തിയത്. കഴിഞ്ഞ 2 ദിവസങ്ങളിലായി നാട്ടിലേക്ക് തിരിച്ചക്കാൻ എയർപോർട്ടിൽകാത്തു നിന്നവർക്കാണ് നാട്ടിലേക്ക് തിരിച്ചെത്താനായത്. തിരിചചെത്തിയവരിൽ ഭൂരിഭാഗം പേരും പ്രിവിലേജ് ലീവിൽ നേരത്തേ തന്നെ നാട്ടിലേക്ക് വരാൻ അവധി എടുത്തിരുന്നവരാണ്. യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ എല്ലാവരും മടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ പിടിച്ചു വെക്കുന്നതിനാൽ ഇവർക്ക് മടങ്ങാൻ കഴിയുന്നില്ലെന്ന് തിരിച്ചെത്തിയവർ പറഞ്ഞു.
മന്ത്രി കെ സി ജോസഫ് ഇവരെ സ്വീകരിക്കാൻ വിമനത്താവളത്തിൽ എത്തിയിരുന്നു. മലയാളികൾ കൂട്ടത്തോടെ മടങ്ങുന്നതിനാൽ ആശുപത്രി പ്രവർത്തനം സ്തംഭിക്കുമെന്ന് ഭയന്ന് മാനേജ്‌മെന്റ് പാസ്‌പോർട്ട് ഉൾപെടെയുള്ള രേഖകൾ തിരികെ നൽകാത്ത അവസ്ഥയുണ്ടെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞു.ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപപെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം കേന്ദ്ര വിദേശ കാര്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടു വരുമെന്ന് പ്രവാസി മന്ത്രി കെസി ജോസഫും അറിയിച്ചു. അതിനിടെ യെമനിൽ നിന്നും കൂടുതൽ ഇന്ത്യാക്കാർ നാട്ടിലേക്ക് മടങ്ങാൻ തയ്യാറായതായും,രക്ഷാ പ്രവർത്തനങ്ങൾക്കുള്ള തടസ്സങ്ങൾ മാറി വരികയാണെന്നും നാവികസേന വക്താവ് രാഹുൽ സിൻഹ പറഞ്ഞു.
അതിനിടെ സനിയിൽ നിന്ന് 351 പേരെ ജിബൂട്ടിയിലെത്തിച്ചതായി വിദേശകാര്യ വക്താവ് സയിദ് അക്‌ബറുദ്ദീൻ അറിയിച്ചു. വിദേശകാര്യസഹമന്ത്രി ജനറൽ വി.കെ. സിംഗിന്റെ മേൽനോട്ടത്തിൽ ജിബൂട്ടി കേന്ദ്രീകരിച്ചാണ് ഇന്ത്യ രക്ഷാപ്രവർത്തനം നടത്തുന്നത്. ഇന്നലെ രാവിലെയാണ് രണ്ട് വിമാനങ്ങൾക്ക് സന വിമാത്താവളത്തിൽ ഇറങ്ങാൻ അനുമതി ലഭിച്ചത്. കഌയറൻസ് ലഭിക്കാത്തത് മൂലം കഴിഞ്ഞമാസം 30മുതൽ വിമാനങ്ങൾ മസ്‌കറ്റിലെ വിമാനത്താവളത്തിലായിരുന്നു.
മലയാളി നേഴ്‌സുമാർ അടക്കമുള്ളവർക്ക് മടങ്ങി വരാൻ ബുദ്ധിമുട്ടുകൾ ഏറെയാണ്. നേഴ്‌സുമാർ കൂട്ടത്തോടെ മടങ്ങുന്നത് ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കും. അതുകൊണ്ട് നേഴ്‌സുമാരെ ആശുപത്രികൾ തടഞ്ഞുവയ്ക്കുന്നതായി സൂചനയുണ്ട്. ഈ സാഹചര്യത്തെ കുറിച്ചും മടങ്ങിയെത്തുന്നവർ പരാതി പറയുന്നുണ്ട്. എല്ലാ ദിവസവും സന വിമാനത്താവളത്തിൽ മൂന്ന് മണിക്കൂർ ഇന്ത്യൻ വിമാനങ്ങൾക്ക് അനുവദിക്കുമെന്നാണ് നേരത്തെ സൗദി അറേബ്യ അറിയിച്ചിരുന്നത്. ആക്രമണം ശക്തമായതോടെ കഌയറൻസ് നൽകിയില്ല. സന വിമാത്താവളത്തിൽ ഇന്ത്യയ്ക്ക് നൽകിയിരുന്ന സമയം അവസാനിച്ചതായി റിപ്പോർട്ടുണ്ടെങ്കിലും വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ 35 ഇന്ത്യാക്കാർ ജിസാൻ വഴി യെമനിൽ നിന്ന് സൗദി അറേബ്യയിലേക്ക് രക്ഷപ്പെട്ടു. ഇവർക്ക് സഹായം നൽകാൻ സൗദിയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. കൂടുതൽ സഹായങ്ങൾക്കായി ഡൽഹിയിലെ കൺട്രോൾ റൂം നമ്പറുകളുമായി (01123012113,23014104, 23017905) ബന്ധപ്പെടാം.
യെമനിൽ നിന്ന് മൂന്നു വിമാനങ്ങളിലും രണ്ടു കപ്പലുകളിലും 1,900 ഇന്ത്യക്കാരെ ഉടനെ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു.യെമനിലെ ഏദൻ, ഹൊദിദ തുറമുഖങ്ങളിൽ നാവികസേനയുടെ രണ്ടു കപ്പലുകൾ എത്തും. ഇവ ഉടനെ മടങ്ങുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. അതിനിടെ യെമനിലെ സനാ വിമാനത്താവളത്തിൽ വിമാനമിറങ്ങാൻ ഇന്ത്യയ്ക്ക് അനുമതി ലഭിച്ച സാഹചര്യത്തിൽ കൂടുതൽ വിമാനങ്ങൾ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. യെമൻ പ്രശ്‌നത്തിൽ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി അയച്ച നാലാമത്തെ കത്താണിത്.
യെമനിലെ തുറമുഖങ്ങളിലേക്ക് കൂടുതൽ കപ്പലുകൾ അയയ്ക്കണം. വിമാനത്താവളത്തിലേക്കും തുറമുഖങ്ങളിലേക്കും പോകുവാൻ ആളുകൾക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ റെഡ്‌ക്രോസ് പോലുള്ള സംഘടനകളുടെ സഹായം തേടണം. ആശുപത്രികളും മറ്റു ചില സ്ഥാപനങ്ങളും പാസ്‌പോർട്ടും മറ്റു യാത്രാരേഖകളും പിടിച്ചുവയ്ക്കുന്നുണ്ട്. അവ ലഭിക്കാൻ എംബസി കൂടുതൽ കാര്യക്ഷമമായി ഇടപെടണം. യാത്രാരേഖയില്ലെങ്കിൽ പോലും അവരെ തടഞ്ഞുവയ്ക്കുന്ന സാഹചര്യം ഉണ്ടാകരുത്. യെമനിലെ ഇന്ത്യൻ എംബസിയിലേക്ക് ഒഴിപ്പിക്കലിനു നേതൃത്വം നല്കാൻ അനുഭവസമ്പത്തുള്ള കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ചൈന, റഷ്യ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ അവരുടെ മുഴുവൻ പൗരന്മാരെയും ഇതിനോടകം ഒഴിപ്പിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഇന്ത്യ ഇപ്പോഴും പിറകിലാണെന്നും ഇത് ആശങ്കയുളവാക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.