- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിൽ വാഗ്ദാനവുമായി ആരേയും സർക്കാർ കൊണ്ടുവന്നില്ല; വിദേശ മലയാളികൾ സഹായിച്ചേക്കും; ജോലി കിട്ടാൻ യമനിൽനിന്നും മടങ്ങിയെത്തിയവർ നോർക്കയിൽ രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രി ജോസഫ്
തിരുവനന്തപുരം: യമനിൽനിന്നും മടങ്ങിയെത്തിയവർക്ക് വിദേശമലയാളികളുടെ സ്ഥാപനങ്ങളിൽ ജോലി ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പ്രവാസികാര്യമന്ത്രി കെ.സി.ജോസഫ് അറിയിച്ചു. പ്രവാസി ബിസിനസ്സുകാരായ ചില വ്യക്തികൾ ജോലി നൽകാൻ താൽപര്യം കാണിച്ചിട്ടുണ്ട്. 2437 മലയാളികളാണ് ജോലി നഷ്ടപ്പെട്ട് യമനിൽനിന്നും മടങ്ങിയെത്തിയത്. ഇത്രയും ആളുകൾക
തിരുവനന്തപുരം: യമനിൽനിന്നും മടങ്ങിയെത്തിയവർക്ക് വിദേശമലയാളികളുടെ സ്ഥാപനങ്ങളിൽ ജോലി ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പ്രവാസികാര്യമന്ത്രി കെ.സി.ജോസഫ് അറിയിച്ചു. പ്രവാസി ബിസിനസ്സുകാരായ ചില വ്യക്തികൾ ജോലി നൽകാൻ താൽപര്യം കാണിച്ചിട്ടുണ്ട്. 2437 മലയാളികളാണ് ജോലി നഷ്ടപ്പെട്ട് യമനിൽനിന്നും മടങ്ങിയെത്തിയത്. ഇത്രയും ആളുകൾക്ക് ജോലി കണ്ടെത്തുകയെന്നുള്ളത് വലിയ പ്രയാസമുള്ള കാര്യമാണ്.
പി.എസ്.സി. മുഖേനയല്ലാതെ ആർക്കും ജോലി നൽകാൻ സർക്കാരിന് കഴിയാത്ത സാഹചര്യത്തിലാണ് വിദേശമലയാളികളുടെ സഹകരണം തേടാൻ തയ്യാറായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. യമനിൽനിന്നും മടങ്ങിയെത്തിയവർക്ക് ജോലി നൽകണമെന്നാവശ്യപ്പെട്ട് ചിലർ സമരത്തിലേക്ക് തിരിയുന്നതും ചില രാഷ്ട്രീയ പാർട്ടികൾ അതിന് നേതൃത്വം നൽകാൻ തയ്യാറായി കാണുന്നതും നിർഭാഗ്യകരമാണ്. വിലകുറഞ്ഞ രാഷ്ട്രീയ മുതലെടുപ്പിനാണ് ഇവർ ശ്രമിക്കുന്നത്. യമനിൽനിന്നും സർക്കാർ ജോലി വാഗ്ദാനവുമായി ആരെയും വിളിച്ചുകൊണ്ടുവന്നതല്ല.
അവിടത്തെ അപകടകരമായ സാഹചര്യത്തിൽ ജീവനുപോലും ഭീഷണി ഉണ്ടായപ്പോഴാണ് മടങ്ങിവരാൻ ആഗ്രഹിച്ചവരെ സുരക്ഷിതരായി മടക്കിയെത്തിക്കാൻ കേന്ദ്രസംസ്ഥാന ഗവണ്മെന്റുകൾ നടപടി സ്വീകരിച്ചത്. മടങ്ങിയെത്തിയവരെ സംബന്ധിച്ച് വിമാനത്താവളത്തിലെ ഹെൽപ്പ് ഡെസ്‌കുകൾ മുഖേന നോർക്ക പ്രാഥമിക വിവരശേഖരണം നടത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനുമായി നോർക്ക റൂട്ട്‌സ് വെബ്‌സൈറ്റിൽ പ്രത്യേക രജിസ്‌ട്രേഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ തിരികെ എത്തിയ 264 പേർ ഇതിലൂടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പേര്, മേൽവിലാസം, ഇമെയിൽ വിലാസം, ഫോൺ നമ്പർ, ചെയ്തുവന്നിരുന്ന തൊഴിൽ, വിദ്യാഭ്യാസ യോഗ്യത, പാസ്‌പോർട്ട് മറ്റ് രേഖകൾ, ലഭിച്ചിരുന്ന ശമ്പളം തുടങ്ങിയ വിവരങ്ങൾ നൽകുന്നതിന് രജിസ്‌ട്രേഷൻ സംവിധാനത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. പാസ്‌പോർട്ടും സേവന സർട്ടിഫിക്കറ്റും ലഭിക്കാത്തവർക്ക് അത് ലഭ്യമാക്കാൻ നോർക്ക നടപടികൾ സ്വീകരിക്കും.
അതിലേക്കു കൂടിയാണ് രജിസ്‌ട്രേഷൻ ഏർപ്പെടുത്തി യിരിക്കുന്നത്. നോർക്കയിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ ഓൺലൈനായി നോർക്ക റൂട്‌സിന്റെwww.norkaroots.net എന്ന വെബ്‌സൈറ്റിൽ എത്രയുംവേഗം രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.