- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞുങ്ങൾക്കൊപ്പം റോക്കറ്റുകളും മെഷീൻ ഗണ്ണുകളുമായി മുഖം പൂർണമായി മറച്ച ബുർഖയണിഞ്ഞ് അവർ തെരുവിലിറങ്ങി; സൗദിക്കെതിരെ യെമൻ സ്ത്രീകളു തെരുവിൽ; ഇസ്ലാമിക ഭരണകൂടം പാരമ്പര്യങ്ങൾ കൈവിടാതെ സ്ത്രീകളെയും പോരാളികളാക്കുന്നത് ഇങ്ങനെ
പോർവിളികളും പോരാട്ടങ്ങളും സുപരിചിതമായ .യെമനിലെ തെരുവുകൾക്ക് ഈ കാഴ്ച പുതുമയുള്ളതായിരുന്നു. പിഞ്ചുകുഞ്ഞുങ്ങളെ തോളിലെടുത്ത് റോക്കറ്റുകളും മെഷിൻ ഗണ്ണുകളുമായി യെമനിലെ യുവതികൾ തെരുവിലിറങ്ങി. മുഖം പൂർണമായും മറച്ച ബുർഖയണിഞ്ഞ അവർ, പാരമ്പര്യത്തെ കൈവിടാതെ തന്നെ പോരാട്ട ഭൂമിയിലുണ്ടാകുമെന്ന ഉറച്ച പ്രഖ്യാപനവും സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയ്ക്ക് താക്കീതുമാമ് ഈ പ്രകടനത്തിലൂടെ നൽകിയത്. മേഖലയിൽ സമാധാനം കൈവരിക്കുന്നതിന് വെടിനിർത്തൽ പ്രഖ്യാപിക്കാനുള്ള സാധ്യതകളെക്കുറിച്ച് യെമൻ പ്രസിഡന്റ് അബ്ദ്രബ്ബു മൻസൂർ ഹാദിയുമായി ഐക്യരാഷ്ട്ര സഭാ പ്രതിനിധി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് യെമനിൽ സ്ത്രീകൾ തെരുവിലിറങ്ങി പോരാട്ടത്തിന് സജ്ജമാണെന്ന് പ്രഖ്യാപിച്ചത്. 2015 മാർച്ചിൽ തുടങ്ങിയ സംഘർഷത്തിൽ ഇതേവരെ പതിനായിരം പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്നാണ് യു.എന്നിന്റെ കണക്ക്. രാജ്യത്തെ സനായിലും മറ്റു പ്രദേശങ്ങളിലും അധികാരം പിടിച്ച വിമതരെ തുരത്തുന്നതിന് വേണ്ടിയാണ് സൗദിയുടെ നേതൃത്വത്തിൽ ആക്രമണം ത
പോർവിളികളും പോരാട്ടങ്ങളും സുപരിചിതമായ .യെമനിലെ തെരുവുകൾക്ക് ഈ കാഴ്ച പുതുമയുള്ളതായിരുന്നു. പിഞ്ചുകുഞ്ഞുങ്ങളെ തോളിലെടുത്ത് റോക്കറ്റുകളും മെഷിൻ ഗണ്ണുകളുമായി യെമനിലെ യുവതികൾ തെരുവിലിറങ്ങി. മുഖം പൂർണമായും മറച്ച ബുർഖയണിഞ്ഞ അവർ, പാരമ്പര്യത്തെ കൈവിടാതെ തന്നെ പോരാട്ട ഭൂമിയിലുണ്ടാകുമെന്ന ഉറച്ച പ്രഖ്യാപനവും സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയ്ക്ക് താക്കീതുമാമ് ഈ പ്രകടനത്തിലൂടെ നൽകിയത്.
മേഖലയിൽ സമാധാനം കൈവരിക്കുന്നതിന് വെടിനിർത്തൽ പ്രഖ്യാപിക്കാനുള്ള സാധ്യതകളെക്കുറിച്ച് യെമൻ പ്രസിഡന്റ് അബ്ദ്രബ്ബു മൻസൂർ ഹാദിയുമായി ഐക്യരാഷ്ട്ര സഭാ പ്രതിനിധി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് യെമനിൽ സ്ത്രീകൾ തെരുവിലിറങ്ങി പോരാട്ടത്തിന് സജ്ജമാണെന്ന് പ്രഖ്യാപിച്ചത്. 2015 മാർച്ചിൽ തുടങ്ങിയ സംഘർഷത്തിൽ ഇതേവരെ പതിനായിരം പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്നാണ് യു.എന്നിന്റെ കണക്ക്.
രാജ്യത്തെ സനായിലും മറ്റു പ്രദേശങ്ങളിലും അധികാരം പിടിച്ച വിമതരെ തുരത്തുന്നതിന് വേണ്ടിയാണ് സൗദിയുടെ നേതൃത്വത്തിൽ ആക്രമണം തുടങ്ങിയത്. എന്നാൽ, അറബ് ലോകത്തെ ദരിദ്രരാഷ്ട്രങ്ങളിലൊന്നായ യെമന് താങ്ങാവുന്നതിലേറെയായിരുന്നു ഈ ഏറ്റുമുട്ടലുകൾ. ഹൂത്തി വിമതരും സൗദി സേനയുമായുള്ള ഏറ്റുമുട്ടലിനെ ലോകത്തെ ഏറ്റവും തീവ്രമായ സംഘർഷങ്ങളിലൊന്നായാണ് ഐക്യരാഷ്ട്ര സഭ നിരീക്ഷിക്കുന്നത്.
വിമർതർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് വനിതാ പോരാളികൾ സനായിൽ പ്രകടനം നടത്തിയത്. സൗദിക്കെതിരായ ശക്തമായ താക്കീതായാണ് ഈ പ്രകടനത്തെ വിലയിരുത്തുന്നത്. കുഞ്ഞുങ്ങളുമായി യുദ്ധത്തിൽ പങ്കുചേരുമെന്ന പ്രഖ്യാപനമാണിവർ നടത്തിയത്. നൂറുകണക്കിന് യുവതികൾ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. ഇനിയും ഏറ്റുമുട്ടലുണ്ടായാൽ സൗദിക്കെതിരെ പോരാടാനിറങ്ങുന്നത് തങ്ങളായിരിക്കുമെന്ന് അവർ പ്രഖ്യാപിച്ചു.