- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാനഗന്ധർവന്റെ ചിരകാലസ്വപ്നം പൂവണിയുന്നു; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താൻ അനുമതി; നവരാത്രിനാളിൽ പത്മനാഭസവിധത്തിലെത്തും; കാണിക്കയായി സ്വാതിതിരുനാൾ രചിച്ച പത്മനാഭശതകം ആലപിക്കും; ക്ഷേത്രപ്രവേശനാനുമതി നൽകാൻ തീരുമാനിച്ചത് ഭരണസമിതി യോഗത്തിൽ
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താൻ ഗാനഗന്ധർവൻ യേശുദാസിന് അനുമതി നൽകി. വിജയദശമി ദിനത്തിൽ ക്ഷേത്രദർശനത്തിന് അവസരം നൽകണമെന്നു കാട്ടിയുള്ള യേശുദാസിന്റെ കത്തിൽ ജില്ലാ ജഡ്ജി കെ. ഹരിപാലിന്റെ അധ്യക്ഷതയിൽ നടന്ന ക്ഷേത്ര ഭരണസമിതി യോഗത്തിലാണ് അനുകൂല തീരുമാനമുണ്ടായത്. അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഹിന്ദുമതാചാരങ്ങൾ പാലിക്കുന്നവർക്ക് പ്രവേശനം നൽകാറുണ്ട്. ഹിന്ദുമത വിശ്വാസിയാണെന്നും ക്ഷേത്രാചാരാനുഷ്ഠാനങ്ങൾ പാലിക്കുന്നുണ്ടെന്നും കാട്ടിയായിരുന്നു യേശുദാസ് കത്ത് നൽകിയത്. സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതി ഭരണമേറ്റെടുത്ത ശേഷം ഹിന്ദുമത വിശ്വാസ പ്രകാരം ജീവിക്കുന്ന അഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനം നൽകുന്നുണ്ട്. ശബരിമലയിലും മൂകാംബികയിലും ദർശനം നടത്തിയിട്ടുള്ള യേശുദാസിന് ശീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നൽകുന്നതിൽ വിലക്കില്ലെന്ന് ക്ഷേത്രാധികൃതർ മുൻപ് തന്നെ അറിയിച്ചിരുന്നു. പരിചിതരല്ലാത്ത അഹിന്ദുക്കൾ അറിയപ്പെടുന്ന ആരുടെയെങ്കിലും കത്ത് ഹാജരാക്കണമെന്നാ
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താൻ ഗാനഗന്ധർവൻ യേശുദാസിന് അനുമതി നൽകി. വിജയദശമി ദിനത്തിൽ ക്ഷേത്രദർശനത്തിന് അവസരം നൽകണമെന്നു കാട്ടിയുള്ള യേശുദാസിന്റെ കത്തിൽ ജില്ലാ ജഡ്ജി കെ. ഹരിപാലിന്റെ അധ്യക്ഷതയിൽ നടന്ന ക്ഷേത്ര ഭരണസമിതി യോഗത്തിലാണ് അനുകൂല തീരുമാനമുണ്ടായത്.
അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഹിന്ദുമതാചാരങ്ങൾ പാലിക്കുന്നവർക്ക് പ്രവേശനം നൽകാറുണ്ട്. ഹിന്ദുമത വിശ്വാസിയാണെന്നും ക്ഷേത്രാചാരാനുഷ്ഠാനങ്ങൾ പാലിക്കുന്നുണ്ടെന്നും കാട്ടിയായിരുന്നു യേശുദാസ് കത്ത് നൽകിയത്. സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതി ഭരണമേറ്റെടുത്ത ശേഷം ഹിന്ദുമത വിശ്വാസ പ്രകാരം ജീവിക്കുന്ന അഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനം നൽകുന്നുണ്ട്. ശബരിമലയിലും മൂകാംബികയിലും ദർശനം നടത്തിയിട്ടുള്ള യേശുദാസിന് ശീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നൽകുന്നതിൽ വിലക്കില്ലെന്ന് ക്ഷേത്രാധികൃതർ മുൻപ് തന്നെ അറിയിച്ചിരുന്നു.
പരിചിതരല്ലാത്ത അഹിന്ദുക്കൾ അറിയപ്പെടുന്ന ആരുടെയെങ്കിലും കത്ത് ഹാജരാക്കണമെന്നാണ് കീഴ്‌വഴക്കം. എന്നാൽ യേശുദാസിന് ഇത്തരം കത്തിന്റെ ആവശ്യമില്ലെന്നും കീഴ്‌വഴക്കമനുസരിച്ച് ദർശനത്തിന് അവസരം നൽകുന്നതിൽ തടസ്സമില്ലെന്നും എക്‌സിക്യുട്ടീവ് ഓഫീസർ വി. രതീശൻ പറഞ്ഞിരുന്നു. ക്ഷേത്രം തന്ത്രിയുടെ അഭിപ്രായവും ഇക്കാര്യത്തിൽ ഭരണസമിതി തേടും. അതിന് ശേഷമാകും അന്തിമ തീരുമാനം.
വിദേശികളടക്കമുള്ളവർ ഹിന്ദു സമാജങ്ങളിൽ നിന്നുള്ള കത്ത് ഹാജരാക്കി ക്ഷേത്രദർശനം നടത്താറുണ്ട്. ഗുരുവായൂർ അമ്പലത്തിൽ ദർശനം നടത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും യേശുദാസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് യേശുദാസിന്റെ പത്മനാഭ സ്വാമി ക്ഷേത്ര ദർശനത്തിനുള്ള അവസരം ലഭിച്ചത്.
കത്തിനൊപ്പം താൻ ഹിന്ദുമത വിശ്വാസിയാണെന്ന് രേഖാമൂലം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും യേശുദാസ് അയച്ചിട്ടുണ്ട്. പത്മനാഭ സ്വാമിയെ ദർശിക്കുന്നതിന് ഹിന്ദു ആചാരങ്ങളും പാമ്പര്യവും പിന്തുടരുമെന്നാണ് ഇതിൽ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മതിലകം ഓഫീസിൽ സത്യവാങ്മൂലം ലഭിച്ചത്. സ്വാതിതിരുനാൾ രചിച്ച പത്മനാഭശതകം ക്ഷേത്ര കൽമണ്ഡപത്തിലോ നവരാത്രി മണ്ഡപത്തിലോ ഇരുന്ന് യേശുദാസ് ആലപിക്കുമെന്നും സൂചനയുണ്ട്. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ രതീശനാണ് യേശുദാസ് അപേക്ഷ സമർപ്പിച്ചത്.
ഇതിനിടെ യേശുദാസിന്റെ ശ്രീപത്മനാഭ സ്വാമിക്ഷേത്ര പ്രവേശനത്തെ അനുകൂലിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സുരേഷ് ഗോപി എംപി യും രംഗത്ത് എത്തിയിരുന്നു. വിശ്വാസികൾക്ക് എല്ലാം ആരാധനക്ക് അവസരമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ഭക്തരുടെ വികാരം വൃണപ്പെടുത്തി അഭിപ്രായം പറയുന്നില്ല. എങ്കിലും യേശുദാസ് ക്ഷേത്രത്തിൽ കയറുന്നതിൽ താൽപ്പര്യകുറവില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. എല്ലാവർക്കും ശരിയാണെന്ന് തോന്നുന്നുവെങ്കിൽ അത് നടക്കും സുരേഷ് ഗോപി പറഞ്ഞു.
സാധാരണ ഹിന്ദുമത വിശ്വാസികൾക്ക് മാത്രമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശനം നല്കുന്നത്. ഹിന്ദുമതവിശ്വാസിയാണെന്ന് ശ്രീരാമകൃഷ്ണമിഷൻ, ഹരേരാമ ഹരേകൃഷ്ണ, ആര്യസമാജം തുടങ്ങിയവർ നല്കുന്ന സാക്ഷ്യപത്രമുള്ള വിദേശികളടക്കമുള്ളവരെയും പ്രവേശിപ്പിച്ചിരുന്നു. എന്നാൽ 2014 ന് ശേഷം ഹൈന്ദവധർമവും ആചാരാനുഷ്ഠാനങ്ങളും പിന്തുടരുന്ന വിശ്വാസിയാണെന്ന സ്വന്തം സത്യവാങ്മൂലം നല്കുന്ന ഏതൊരാൾക്കും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശനം നൽകിവരുന്നതായാണ് വിവരം. അതുതന്നെയാണ് യേശുദാസിന്റെ ക്ഷേത്ര പ്രവേശനത്തിനും തടസ്സമുണ്ടാകാതിരുന്നത്.