- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യേശുദാസ് ഔദ്യോഗികമായി ഹിന്ദുമതം സ്വീകരിച്ചോ? ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന യേശുദാസ് ഹിന്ദുമതം സ്വീകരിച്ചതിൽ അഭിനന്ദനവുമായി സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റ്; വാർത്ത നിഷേധിച്ചു പ്രഭ യേശുദാസ്
തിരുവനന്തപുരം: ഗാനഗന്ധർവ്വൻ യേശുദാസ് ഹിന്ദുമതം സ്വീകരിച്ചെന്ന സൂചനയുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റ്. വിഖ്യാത ഗായകൻ ഹിന്ദുമതം ഔദ്യോഗികമായി സ്വീകരിച്ചോ എന്ന് ബിജെപി നേതാവ് സ്ഥിരീകരിക്കുന്നുമില്ല. ഊഹാപോഹത്തിന്റെ സ്വഭാവത്തിലാണ് ട്വീറ്റ്. അതേസമയം, യേശുദാസ് ഹിന്ദുമതത്തിലേക്കു പോകുന്നുവെന്ന വാർത്തകൾ അദ്ദേഹത്തിന്റെ ഭാര്യ പ്രഭ യേശുദാസ് നിഷേധിച്ചു. ആരാണ് ഇത്തരം വാർത്തകൾ പടച്ചുവിടുന്നതെന്ന് അറിയില്ല. തങ്ങൾക്ക് ജാതിയും മതവുമില്ല. എല്ലാ വർഷവും യേശുദാസിന്റെ പിറന്നാളിന് കൊല്ലൂരിലെ മൂകാംബിക ക്ഷേത്രത്തിൽ പോകാറുണ്ടെന്നും അത്തരത്തിൽ ക്ഷേത്രദർശനം നടത്തിയ ചിത്രം ഉപയോഗിച്ച് ആരെക്കെയോ അസത്യപ്രചാരണങ്ങൾ നടത്തുകയാണെന്നും പ്രഭ പറഞ്ഞു. വാർത്ത ശരിയാണെഹങ്കിൽ തന്റെ മുൻഗാമികളുടെ മതത്തിലേക്ക് മടങ്ങിയെത്തിയ പാട്ടുകാരൻ യേശുദാസിനെ ഹിന്ദുക്കളെല്ലാം സ്വാഗതം ചെയ്യണമെന്നാണ് സുബ്രഹ്മണ്യം സ്വാമി ആഹ്വാനം ചെയ്തത്. ജനനം ക്രൈസ്തവനായിട്ടാണെങ്കിൽ യേശുദാസ് ഹൈന്ദവ രീതികളാണ് പിന്തുടർന്ന് പോന്നത്. മൂകാംബിക ക്ഷേത്രത്ത
തിരുവനന്തപുരം: ഗാനഗന്ധർവ്വൻ യേശുദാസ് ഹിന്ദുമതം സ്വീകരിച്ചെന്ന സൂചനയുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റ്. വിഖ്യാത ഗായകൻ ഹിന്ദുമതം ഔദ്യോഗികമായി സ്വീകരിച്ചോ എന്ന് ബിജെപി നേതാവ് സ്ഥിരീകരിക്കുന്നുമില്ല. ഊഹാപോഹത്തിന്റെ സ്വഭാവത്തിലാണ് ട്വീറ്റ്.
അതേസമയം, യേശുദാസ് ഹിന്ദുമതത്തിലേക്കു പോകുന്നുവെന്ന വാർത്തകൾ അദ്ദേഹത്തിന്റെ ഭാര്യ പ്രഭ യേശുദാസ് നിഷേധിച്ചു. ആരാണ് ഇത്തരം വാർത്തകൾ പടച്ചുവിടുന്നതെന്ന് അറിയില്ല. തങ്ങൾക്ക് ജാതിയും മതവുമില്ല. എല്ലാ വർഷവും യേശുദാസിന്റെ പിറന്നാളിന് കൊല്ലൂരിലെ മൂകാംബിക ക്ഷേത്രത്തിൽ പോകാറുണ്ടെന്നും അത്തരത്തിൽ ക്ഷേത്രദർശനം നടത്തിയ ചിത്രം ഉപയോഗിച്ച് ആരെക്കെയോ അസത്യപ്രചാരണങ്ങൾ നടത്തുകയാണെന്നും പ്രഭ പറഞ്ഞു.
വാർത്ത ശരിയാണെഹങ്കിൽ തന്റെ മുൻഗാമികളുടെ മതത്തിലേക്ക് മടങ്ങിയെത്തിയ പാട്ടുകാരൻ യേശുദാസിനെ ഹിന്ദുക്കളെല്ലാം സ്വാഗതം ചെയ്യണമെന്നാണ് സുബ്രഹ്മണ്യം സ്വാമി ആഹ്വാനം ചെയ്തത്. ജനനം ക്രൈസ്തവനായിട്ടാണെങ്കിൽ യേശുദാസ് ഹൈന്ദവ രീതികളാണ് പിന്തുടർന്ന് പോന്നത്. മൂകാംബിക ക്ഷേത്രത്തിലാണ് പിറന്നാൾ ആഘോഷിക്കുന്നത്. പ്രധാന ക്ഷേത്രങ്ങളിൽ എല്ലാം പോവുകയും ചെയ്യും. ഗുരുവായൂരിൽ പ്രവേശിക്കുകയാണ് തന്റെ സ്വപ്‌നമെന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ അഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിക്കുന്നതിനാൽ ഗുരുവായൂരിൽ കടക്കാൻ യേശുദാസിന് തടസ്സമായി. ഈ സാഹചര്യത്തിലാണ് സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റ് ചർച്ചയാകുന്നതും.
ലോകത്തെ എല്ലാ മനുഷ്യർക്കും നന്മയുണ്ടാകാൻ പ്രാർത്ഥിക്കുന്ന മതമാണ് ഹിന്ദുമതമെന്ന് തുറന്ന് പറയുന്ന വ്യക്തിയാണ് യേശുദാസ്. ഹിന്ദുമതം ഒരു ജീവിതചര്യയാണെന്നും യേശുദാസ് വിശദീകരിച്ചിരുന്നു. ജാതിമത ചിന്തകൾക്ക് അപ്പുറത്ത് ലഭിക്കുന്ന ഈശ്വര ചൈതന്യമാണ് ധ്യാനങ്ങളിലൂടെ നമുക്ക് ലഭിക്കുകയെന്നായിരുന്നു അഭിപ്രായം. അതുകൊണ്ട് കൂടിയാണ് യേശുദാസ് ഹിന്ദുമതത്തിലേക്ക് ഔദ്യോഗികമായെത്തിയെന്ന സുബ്രഹ്മണ്യം സ്വാമിയുടെ പ്രസ്താവനയ്ക്ക് പ്രാധാന്യം കൂടുന്നത്. യേശുദാസിന്റെ ഗുരുവായൂർ പ്രവേശനം കേരളീയ പൊതുസമൂഹം ഏറെ ചർച്ച ചെയ്തതുമാണ്.
''ഗുരുവായൂരപ്പനെക്കുറിച്ച് ഞാൻ ഒരുപാട് പാട്ടുകൾ പാടിയിട്ടുണ്ട്. പക്ഷേ, ക്ഷേത്രത്തിനകത്തു കയറി കണ്ണനെ കാണാൻ എനിക്ക് ഇനിയും കഴിഞ്ഞിട്ടില്ല'' ഗാനഗന്ധർവൻ യേശുദാസ് പല വേദികളിലും ഇത് പറഞ്ഞിട്ടുണ്ട്. സംഗീതക്കച്ചേരികളിൽ 'ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം...' എന്ന ദ്വിജാവന്തി രാഗത്തിലുള്ള ഗാനം പാടി തന്റെ വേദന പങ്കുവച്ചിട്ടുമുണ്ട്. ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിലും തിരുപ്പതിയിലും ദർഗകളിലുമെല്ലാം ഞാൻ പോയിട്ടുണ്ട്. കൃഷ്ണനെക്കുറിച്ച് ഒട്ടേറെ പാട്ടുകൾ പാടിയിട്ടുള്ള എനിക്ക് ഗുരുവായൂർ ക്ഷേത്രത്തിനകത്ത് കയറാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. ഇതിനെതിരെ പലരും ശബ്ദമുയർത്തി. പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് ആളുകൾ വന്നു. പക്ഷേ, ഞാൻ പറഞ്ഞു: ''ഗുരുവായൂരപ്പൻ എന്റെ അപ്പനാണ്. അച്ഛനും മകനുംതമ്മിലുള്ള വിഷയം ഞങ്ങൾ തീർത്തോളാം.'-ഇങ്ങനെയായിരുന്നു വിഷയത്തെ യേശുദാസ് കണ്ടിരുന്നത്. അപ്പോഴും ക്രൈസ്തവ രീതികൾ വിട്ടുപോയതായി യേശുദാസ് പ്രഖ്യാപിച്ചിട്ടില്ല. സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റിൽ സ്ഥിരീകരണം നൽകേണ്ടതും യേശുദാസ് തന്നെയാണ്. അമേരിക്കയിൽ കഴിയുന്ന യേശുദാസ് വിഷയത്തിൽ ഉടൻ വ്യക്തത വരുത്തുമെന്നാണ് സൂചന.
സംഗീതനാടക നടനായ ശ്രീ അഗസ്റ്റിൻ ജോസഫിനും ശ്രീമതി എലിസബത്ത് ജോസഫിനും മൂത്ത മകനായി 1940 ജനുവരി പത്താം തീയതി ജനിച്ചു. അഞ്ചു മക്കളിൽ മൂത്തവനായിരുന്നു യേശുദാസ്. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് ' എന്ന ഗാനത്തോടെയാണ് സിനിമയിൽ എത്തിയത്. മലയാളത്തിൽ ഇതുവരെ അദ്ദേഹം 5000ലധികം സിനിമാഗാനങ്ങൾ പാടിയിട്ടുണ്ട്. ഭാരതത്തിലെ അസ്സമിയ, കാശ്മീരി, കൊങ്കണി എന്നിവ ഒഴിച്ച് മറ്റെല്ലാ ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്. വിദേശ ഭാഷകളിൽ ഇംഗ്ലീഷ്, അറബി , റഷ്യൻ, ലാറ്റിൻ ഇവയിലും ഗാനങ്ങൾ പാടിയിട്ടുണ്ട്. 1970 ഫെബ്രുവരി ഒന്നാം തീയതി, മല്ലപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തു വന്നു താമസമാക്കിയ വലിയവീട്ടിൽ കുരിയൻ എബ്രഹാമിന്റെയും അമ്മിണിയുടെയും പുത്രി പ്രഭയുമായുള്ള അദ്ദേഹത്തിന്റെ വിവാഹം കൊച്ചിയിലെ സാന്റാ ക്രൂസ് കത്തീഡ്രലിൽ വച്ച് നടന്നു. മൂന്നു ആൺ മക്കൾക്ക് വിനോദ്, വിജയ്, വിശാൽ എന്ന് പേരിട്ടു. ഇപ്പോൾ അമേയ എന്ന് ഒരു ഓമന കൊച്ചുമകളും അദ്ദേഹത്തിനുണ്ട്.
ക്രിസ്തീയ, ഹൈന്ദവ, ഇസ്ലാം തുടങ്ങിയ എല്ലാ മതവിഭാഗങ്ങളും വിശ്വസിക്കുന്നത് ഒരേ ദൈവത്തിൽ തന്നെയാണെന്ന് കരുതുന്ന യേശുദാസ് മതസൗഹാർദ്ദത്തിന്റെ ഒരു തികഞ്ഞ വക്താവായാണ് അറിയപ്പെടുന്നത്. കലാകാരന്മാർക്ക് സാമൂഹിക ബോധം ആവശ്യമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് യേശുദാസ്.