വൈ. എം.സി.എ കുവൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ 'എക്‌സ്ട്രാവാഗെൻസാ 2018' ന്റെ ഉദ്ഘാടനം ഫാ. ജിജു ജോർജ്ജ് (അസിസ്റ്റന്റ് വികാരി ഇന്ത്യൻ ഓർത്തഡോക്‌സ് മഹാ ഇടവക) നിർവ്വഹിച്ചു. പ്രസിഡന്റ് മാത്യു ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഐഡിയാ സ്റ്റാർ സിംഗർ വിജയികളായ ജോബി ജോൺ, മെറിൻ ഗ്രിഗറി, കൂടാതെ അന്നാ എലിസബത്ത് രാജു, മാത്യു വർക്കി എന്നിവർ ഗാനങ്ങൾ ആലപിച്ചു.

സണ്ണി ആൻഡ്രൂസ്, മാത്യു വാർക്കി, അലക്‌സ് ചെറിയാൻ, ജെസിംസ് വർഗീസ്, ജോൺ കുട്ടി ഉമ്മൻ, ബാബു ജോൺസൺ, ഡോസഫ് എംഎ, സുനു ഉമ്മൻ, അജോഷ് മാത്യു എന്നിവർ വിവിധ കൺവീനേഴ്‌സ് ആയി ആയി പ്രവർത്തിച്ചു. കൃ്ഷണകുമാർ പൊന്നാടയിട്ട് ആദരിച്ചു.

സുവനീർ പ്രകാശനം എൻ അജിത്ത് കുമാർ (പ്രവാസി വെൽഫെയർ ബോർഡ് മെമ്പർ), അഡ്വ. ജോൺ തോമസി(അഡ്‌മിനിസ്‌ട്രേറ്റർ- യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ കുവൈറ്റ്)ന് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു. സുവനീർ കൺവീനറായി അലക്‌സ് ചെറിയാൻ പ്രവർത്തിച്ചു. രാജു കുറുകവേലിൽ (ജനറൽ കൺവീനർ) സ്വാഗതവും, പരിമണം മനോജ് (ജനറൽ സെക്രട്ടറി) നന്ദിയും രേഖപ്പെടുത്തി. ശരണ്യ രാഹുൽ പരിപാടിയുടെ അവതാരക ആയിരുന്നു.