ന്താരാഷ്ട്രയോഗ ദിനത്തോടനുബന്ധിച്ച് കുവൈറ്റിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ സേവാദർശൻ കുവൈറ്റും ലാപ, ലോയാക്ക് തുടങ്ങിയ തദ്ദേശീയ യുവതയുടെ സമഗ്രവികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സാംസ്‌കാരിക സംഘടനകളും യൊഗേരാസും സംയുക്തമായി 'കുവൈറ്റ് യോഗാ മീറ്റ് 2018' സംഘടിപ്പിക്കുന്നു.

മെയ് 11 ന് ലോയാക്ക് ഹാളിൽ രാവിലെ 7ന് തുടങ്ങുന്ന പരിപാടിയിൽ ബ്രഹ്മചാരി അമിത്ജിയുടെ നേതൃത്വത്തിൽ യോഗ, മെഡിറ്റേഷൻ എന്നിവ സംയോജിപ്പിച്ച ശിൽപശാല നടക്കും.

മെഡിറ്റേഷൻ, യോഗാതെറാപ്പി തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ലൊയാക്ക് ഉൾപ്പെടെയുള്ള കുവൈറ്റിലെ വിവിധ യോഗാ പരിശീലകർ ചെറുശിൽപശാലകളും യോഗമീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്്ട്ര കോമൺ യോഗാ പ്രോട്ടോക്കാൾ അനുസരിച്ചുള്ള യോഗ പ്രദർശനം വൈകിട്ട് നാലുമുതൽ നടക്കുന്ന പൊതുപരിപാടിയിൽ പ്രദർശിപ്പിക്കും.

സമാപനസമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ കുവൈറ്റിലേയും ഇന്ത്യയിലേയും പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. തുടർന്ന് കുവൈറ്റിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന യോഗാ ട്രാൻസ്, ഉപകരണസംഗീത ജുഗൽബന്ധി എന്നിവ അരങ്ങേറും. തലാബത്, ആർട്ട് ഓഫ് ലിവിങ്, അമ്മ കുവൈറ്റ്, സഹജ്മാർഗ്, പ്രോജക്ട് 5 മൈൽസ്, മൈൽഡ് മി കാമ്പൈയിൽ എന്നിവരുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.