- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിറ്റ്‌നസിനൊപ്പം നന്മകൾ പ്രദാനം ചെയ്യാനും ലോകജനതയെ ഒന്നിപ്പിക്കാനും യോഗയ്ക്ക് കഴിയുമെന്ന് പ്രധാനമന്ത്രി മോദി; ആർക്കും മനസ്സിലാകാത്ത സൂക്തങ്ങൾ ചൊല്ലി യോഗയെ ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; അന്താരാഷ്ട്ര യോഗാ ദിനത്തിൽ രാജ്യമെങ്ങും ആഘോഷം
ലഖ്‌നൗ: അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ദേശീയതല ഉദ്ഘാടനം ലഖ്‌നൗവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ പങ്കെടുത്തു. അമ്പതിനായിരത്തിലധികം പേർ ചടങ്ങിൽ പങ്കെടുത്തു. യോഗ ദിനത്തോടനുബന്ധിച്ച് സംസ്ഥാനതലത്തിൽ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഒരു വ്യായാമമുറ എന്നതിനേക്കാൾ ആരോഗ്യകരമായ ജീവിതമാണ് യോഗയിലൂടെ ലക്ഷ്യംവയ്ക്കുന്നത്. യോഗ എല്ലാവരും ജീവിതത്തിന്റെ ഭാഗമാക്കണമെന്നും മോദി പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ നിരവധി യോഗ പഠന കേന്ദ്രങ്ങൾ രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. യോഗ അദ്ധ്യാപകർക്ക് വലിയ പ്രധാന്യം കൈവന്നിട്ടുള്ളതായും പ്രധാനമന്ത്രി പറഞ്ഞു. ഫിറ്റ്‌നസിനൊപ്പം നന്മകൾ പ്രദാനം ചെയ്യാനും ലോകജനതയെ ഒന്നിപ്പിക്കാനും യോഗയ്ക്ക് കഴിയുമെന്നും യോഗ ദിനാചരണത്തിന്റെ ഭാഗമാകുന്ന എല്ലാവർക്കും ആശംസകൾ നേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാംഭായ് അംബേദ്കർ മൈതാനത്താണ് യോഗ ദിനാചരണ പരിപാടികൾ നടന്നത്. തീവ്രവാദ ഭീഷണി നിലനിൽക്കുന്നതിനാൽ വല
ലഖ്‌നൗ: അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ദേശീയതല ഉദ്ഘാടനം ലഖ്‌നൗവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ പങ്കെടുത്തു. അമ്പതിനായിരത്തിലധികം പേർ ചടങ്ങിൽ പങ്കെടുത്തു. യോഗ ദിനത്തോടനുബന്ധിച്ച് സംസ്ഥാനതലത്തിൽ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
ഒരു വ്യായാമമുറ എന്നതിനേക്കാൾ ആരോഗ്യകരമായ ജീവിതമാണ് യോഗയിലൂടെ ലക്ഷ്യംവയ്ക്കുന്നത്. യോഗ എല്ലാവരും ജീവിതത്തിന്റെ ഭാഗമാക്കണമെന്നും മോദി പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ നിരവധി യോഗ പഠന കേന്ദ്രങ്ങൾ രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. യോഗ അദ്ധ്യാപകർക്ക് വലിയ പ്രധാന്യം കൈവന്നിട്ടുള്ളതായും പ്രധാനമന്ത്രി പറഞ്ഞു.
ഫിറ്റ്‌നസിനൊപ്പം നന്മകൾ പ്രദാനം ചെയ്യാനും ലോകജനതയെ ഒന്നിപ്പിക്കാനും യോഗയ്ക്ക് കഴിയുമെന്നും യോഗ ദിനാചരണത്തിന്റെ ഭാഗമാകുന്ന എല്ലാവർക്കും ആശംസകൾ നേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാംഭായ് അംബേദ്കർ മൈതാനത്താണ് യോഗ ദിനാചരണ പരിപാടികൾ നടന്നത്. തീവ്രവാദ ഭീഷണി നിലനിൽക്കുന്നതിനാൽ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ലഖ്‌നൗവിൽ ഒരുക്കിയിരിക്കുന്നത്.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് പിന്നിലെ സെൻട്രൽ സ്റ്റേഡിയത്തിലാണ് യോഗാദിനാചരണം നടന്നത്. യോഗയെ മതത്തിന്റെ ഭാഗമാക്കാൻ ചിലർ ശ്രമിക്കുകയാണ്. ചില സൂക്തങ്ങളൊക്കെ ചൊല്ലി തെറ്റിധാരണ പടർത്താൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് മതപരമായ ചടങ്ങല്ല. ആർക്കും മനസ്സിലാകാത്ത സൂക്തങ്ങളാണ് ചൊല്ലുന്നത്. ഈ സൂക്തങ്ങൾ ഉണ്ടാകുന്നതിന് മുമ്പേ യോഗയുണ്ടായിരുന്നു. സൂക്തങ്ങൾ സൂക്തങ്ങളാണ്. യോഗ യോഗയും അതിനെ ആരേയും ഹൈജാക്ക് ചെയ്യാൻ അനുവദിക്കില്ല-പിണറായി പറഞ്ഞു.
പാലക്കാട് നടന്ന പരിപാടിയിൽ കേന്ദ്ര മന്ത്രി നിർമല സീതാരാമൻ പങ്കെടുത്തു. കൊച്ചിയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ആരോഗ്യ കാരണങ്ങളാൽ പങ്കെടുക്കാനായില്ല. രാജ് ഭവനിൽ ഗവർണർ പി സദാശിവവും വിജിലൻസ് ഡയറക്ട്രേറ്റിൽ ലോക്നാഥ് ബെഹ്റ എന്നിവരും യോഗ ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകി.