- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യോഗയുടെ സൗന്ദര്യം ലോകത്തെ അറിയിക്കാൻ നഗ്നതയ്ക്കാവുമോ? പൂർണ നഗ്നരായി യോഗ പോസ്റ്റുകളിൽ ഫോട്ടോ ഷൂട്ട് ചെയ്ത് ഒരുപറ്റം യുവതികൾ
ഇന്ത്യ ലോകത്തിന് സമ്മാനിച്ച അത്ഭുതങ്ങളിലൊന്നാണ് യോഗ. ലോകം ഏറ്റെടുത്ത ഈ ജീവിതചര്യ ഇന്ന് എല്ലാ രാജ്യങ്ങളിലുമെത്തിയിരിക്കുന്നു. അന്താരാഷ്ട്ര യോഗ ദിനം പോലും അതിന്റെ സ്വീകാര്യതയ്ക്ക് തെളിവാണ്. യോഗയുടെ പ്രചാരണത്തിനായി പക്ഷേ, ക്രിസ്റ്റി തവോലാസി എന്ന അമേരിക്കൻ യുവതി തിരഞ്ഞെടുത്തത് വേറിട്ടൊരു വഴിയാണ്. പൂർണ നഗ്നയായി വിവിധ യോഗ പോസുകളിലുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചാണ് ക്രിസ്റ്റി യോഗയെ ലോകത്തിന് പരിചയപ്പെടുത്തുന്നത്. മുപ്പതിനായിരത്തോളം പേരാണ് ക്രിസ്റ്റിയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്. യോഗ തനിക്ക് നൽകിയ ശരീര സൗന്ദര്യം മറ്റുള്ളവരെ കാണിക്കുന്നതിലൂടെ അവരെയും യോഗയിലേക്ക് കൊണ്ടുവരാനാകുമെന്ന് 21-കാരിയായ ക്രിസ്റ്റി പറയുന്നു. യോഗ തനിക്ക് നൽകിയ ശരീര സൗന്ദര്യവും ആത്മവിശ്വാസവും തന്നെത്താനുള്ള സ്‌നേഹവും മറ്റുള്ളവരെ അറിയിക്കാനാണ് താൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതെന്ന് ക്രിസ്റ്റി പറയുന്നു. ക്രിസ്റ്റിയുടെ യോഗഭ്രമത്തിനെ വിമർശിക്കുന്നവരുമുണ്ട്. എന്നാൽ, പെൺകുട്ടികൾക്ക് അവരുടെ ശരീരം കാണിക്കുന്നതിൽ കുഴപ്പമി
ഇന്ത്യ ലോകത്തിന് സമ്മാനിച്ച അത്ഭുതങ്ങളിലൊന്നാണ് യോഗ. ലോകം ഏറ്റെടുത്ത ഈ ജീവിതചര്യ ഇന്ന് എല്ലാ രാജ്യങ്ങളിലുമെത്തിയിരിക്കുന്നു. അന്താരാഷ്ട്ര യോഗ ദിനം പോലും അതിന്റെ സ്വീകാര്യതയ്ക്ക് തെളിവാണ്. യോഗയുടെ പ്രചാരണത്തിനായി പക്ഷേ, ക്രിസ്റ്റി തവോലാസി എന്ന അമേരിക്കൻ യുവതി തിരഞ്ഞെടുത്തത് വേറിട്ടൊരു വഴിയാണ്. പൂർണ നഗ്നയായി വിവിധ യോഗ പോസുകളിലുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചാണ് ക്രിസ്റ്റി യോഗയെ ലോകത്തിന് പരിചയപ്പെടുത്തുന്നത്.
മുപ്പതിനായിരത്തോളം പേരാണ് ക്രിസ്റ്റിയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്. യോഗ തനിക്ക് നൽകിയ ശരീര സൗന്ദര്യം മറ്റുള്ളവരെ കാണിക്കുന്നതിലൂടെ അവരെയും യോഗയിലേക്ക് കൊണ്ടുവരാനാകുമെന്ന് 21-കാരിയായ ക്രിസ്റ്റി പറയുന്നു. യോഗ തനിക്ക് നൽകിയ ശരീര സൗന്ദര്യവും ആത്മവിശ്വാസവും തന്നെത്താനുള്ള സ്‌നേഹവും മറ്റുള്ളവരെ അറിയിക്കാനാണ് താൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതെന്ന് ക്രിസ്റ്റി പറയുന്നു.
ക്രിസ്റ്റിയുടെ യോഗഭ്രമത്തിനെ വിമർശിക്കുന്നവരുമുണ്ട്. എന്നാൽ, പെൺകുട്ടികൾക്ക് അവരുടെ ശരീരം കാണിക്കുന്നതിൽ കുഴപ്പമില്ലെങ്കിൽ മറ്റുള്ളവർ എന്തിന് അതിനെ എതിർക്കണമെന്ന് ക്രിസ്റ്റി ചോദിക്കുന്നു. ആത്മവിശ്വാസം സ്ഫുരിക്കുന്ന ചിത്രങ്ങളാണ് താനും സുഹൃത്തുക്കളും പങ്കുവെയ്ക്കുന്നതെന്നും ക്രിസ്റ്റി പറയുന്നു.
തന്നെ കടുത്ത ഭാഷയിൽ വിമർശിക്കുന്നവരെയും അനാവശ്യ കമന്റുകൾക്ക് മുതിരുന്നവരെയും ബ്ലോക്ക് ചെയ്യാൻ താൻ മടിക്കാറില്ലെന്ന് ക്രിസ്റ്റി പറയുന്നു. വളരെ പോസിറ്റീവായ സമീപനത്തോടെയാണ് താൻ ചിത്രങ്ങൾ പങ്കുവെക്കുന്നതെന്നും അതിനെ അതേ രീതിയിൽ കാണണമെന്നുമാണ് അവരുടെ നിലപാട്. നഗ്ന ശരീരത്തെ ലൈംഗികച്ചുവയോടെ മാത്രം കാണുന്നതുകൊണ്ടാണ് ആളുകൾ ചിത്രങ്ങളെ വിമർശിക്കുന്നതെന്നും ക്രിസ്റ്റി പറയുന്നു.