ന്യൂയോർക്ക്: ഇന്ത്യാ ഗവൺമെന്റിന്റെ ആഹ്വാനം അനുസരിച്ച് ജൂൺ 21-ന് ലോകമെമ്പാടും അന്തർദേശീയ യോഗാ ദിനമായി ആചരിക്കുകയാണല്ലോ. പ്രസ്തുത പരിപാടിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച്  21-ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ യോങ്കേഴ്‌സിലെ ഇന്തോ- അമേരിക്കൻ യോഗാ ഇൻസ്റ്റിറ്റിയൂട്ടിൽ വച്ച് യോഗാ ദിനം ആചരിക്കുന്നു.

യോഗയുടെ പ്രാധാന്യം ജനങ്ങൾക്കു മനസിലാക്കി കൊടുക്കുക എന്ന ഉദ്ദേശത്തോടുകൂടി, യോഗയെപ്പറ്റിയുള്ള തെറ്റായ ധാരണകൾ മാറ്റിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നു മനസിലാക്കി, യോഗാ ഗുരു തോമസ് കൂവള്ളൂരിന്റെ നേതൃത്വത്തിലായിരിക്കും പ്രസ്തുത പരിപാടി നടത്തുക. ഒരുകാലത്ത് ജനങ്ങൾ പുച്ഛിച്ചുതള്ളിയ യോഗ ഇന്ന് കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്.

യോഗ എങ്ങനെ തിരക്കിട്ട ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ സാധിക്കും എന്നുള്ളത് നേരിട്ടു മനസിലാക്കുവാൻ താത്പര്യമുള്ളവർക്ക് ഈ അസുലഭാവസരം പ്രയോജനപ്പെടുത്താവുന്നതാണ്. യോഗ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും ലഭിക്കുന്നതാണ്. അങ്ങനെ താത്പര്യമുള്ളവർ സ്വന്തമായി യോഗാ മാറ്റുകൂടി കൊണ്ടുവരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: തോമസ് കൂവള്ളൂർ 914 409 5772, ഇമെയിൽ: ഷേkoovalloor@live.com